AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hameroff Study : മരണസമയം തലച്ചോറില്‍ നിന്ന് പുറത്തുപോകുന്ന ഊര്‍ജം ‘ആത്മാവ് ശരീരം വിടുന്നതി’ന്റെ തെളിവോ? സുപ്രധാന നിരീക്ഷണം; ഗവേഷകര്‍ പറയുന്നത്‌

Dr. Stuart Hameroff findings : ഹൃദയമിടിപ്പോ, രക്തസമ്മര്‍ദ്ദമോ ഇല്ലാത്ത, മരണം സംഭവിച്ച ഒരാളുടെ തലച്ചോറില്‍ നിന്ന് ഊര്‍ജം പുറത്തുപോകുന്നത് 'ആത്മാവ് ശരീരം വിട്ടുപോകുന്ന'തിന്റെ തെളിവാണെന്നാണ് പുതിയ നിരീക്ഷണം. അനസ്തേഷ്യോളജിസ്റ്റും അനസ്തേഷ്യോളജി ആൻഡ് സൈക്കോളജി പ്രൊഫസറുമായ ഡോ. സ്റ്റുവർട്ട് ഹാമറോഫിന്റേതാണ് നിരീക്ഷണം

Hameroff Study : മരണസമയം തലച്ചോറില്‍ നിന്ന് പുറത്തുപോകുന്ന ഊര്‍ജം ‘ആത്മാവ് ശരീരം വിടുന്നതി’ന്റെ തെളിവോ? സുപ്രധാന നിരീക്ഷണം; ഗവേഷകര്‍ പറയുന്നത്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 22 Feb 2025 10:03 AM

രണം, ആത്മാവ് എന്നിവ ഏറെക്കാലമായി ഗവേഷകര്‍ കൈകാര്യം ചെയ്യുന്ന വിഷയമാണ്. മരണശേഷം എന്തെന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല. വിശ്വാസസംബന്ധമായ അഭിപ്രായങ്ങള്‍ക്കപ്പുറം ശാസ്ത്രലോകത്തിന് ഇതില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യപ്പെടുന്നവരും ഏറെ. ഇതുസംബന്ധിച്ച് നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ആത്മാവുമായി ബന്ധപ്പെട്ട് വലിയൊരു നിരീക്ഷണം നടത്തിയിരിക്കുകയാണ് ഗവേഷകര്‍.

ഹൃദയമിടിപ്പോ, രക്തസമ്മര്‍ദ്ദമോ ഇല്ലാത്ത, മരണം സംഭവിച്ച ഒരാളുടെ തലച്ചോറില്‍ നിന്ന് ഊര്‍ജം പുറത്തുപോകുന്നത് ‘ആത്മാവ് ശരീരം വിട്ടുപോകുന്ന’തിന്റെ തെളിവാണെന്നാണ് പുതിയ നിരീക്ഷണം. അനസ്തേഷ്യോളജിസ്റ്റും അനസ്തേഷ്യോളജി ആൻഡ് സൈക്കോളജി പ്രൊഫസറുമായ ഡോ. സ്റ്റുവർട്ട് ഹാമറോഫിന്റേതാണ് നിരീക്ഷണം. അരിസോണ സർവകലാശാലയിലെ പ്രൊഫസറാണ് ഇദ്ദേഹം.

Read Also :  വരാനിരിക്കുന്നത് നിപ കാലമോ? ചൂടുകാലത്ത് ഇവ ശ്രദ്ധിക്കാം

ഇലക്ട്രോഎൻസെഫലോഗ്രാമിൽ (ഇഇജി) നിന്നുള്ള സെൻസറുകൾ ഉപയോഗിച്ച് ക്ലിനിക്കലി മരിച്ച രോഗിയുടെ തലച്ചോര്‍ നിരീക്ഷിച്ചുകൊണ്ടാണ് പഠനം നടത്തിയത്. ഇത് മരണത്തോടടുത്തുള്ള അനുഭവമോ, അല്ലെങ്കില്‍ ആത്മാവ് ശരീരം വിട്ടുപോകുന്നതോ ആയിരിക്കാമെന്ന് ഹാമെറോഫ് പ്രോജക്റ്റ് യൂണിറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗാമാ സിൻക്രൊണി എന്നറിയപ്പെടുന്ന പ്രവർത്തനം ഇഇജിയിൽ കണ്ടെത്തിയെന്നും, ഇത് 30 മുതല്‍ 90 സെക്കന്‍ഡ് വരെ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിന്ത, അവബോധം എന്നിവയുമായി ബന്ധപ്പെട്ട ബ്രെയിന്‍ വേവ് പാറ്റേണാണ്‌ ഗാമാ സിൻക്രൊണി.

മരണശേഷം ന്യൂറോണുകൾ പുറപ്പെടുന്നതിന്റെയോ അല്ലെങ്കില്‍ മിഥ്യാധാരണയോ ആകാമെന്ന് മറുവാദമുണ്ടെങ്കിലും ഇത് ബോധം (consciousness) ശരീരം വിട്ടുപോകുന്നത് ആയിരിക്കുമെന്ന് ഹാമറോഫ്‌ വാദിക്കുന്നു. തലച്ചോറിലെ മറ്റ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ അതേ അളവിലുള്ള ഊർജ്ജ ഉപഭോഗം കോണ്‍ഷ്യസ്‌നസിന് ആവശ്യമില്ലെന്നും, ഇത് വളരെ കുറഞ്ഞ ഊര്‍ജ പ്രക്രിയയാണെന്ന് കാണിക്കുന്നുവെന്നതാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ലഖ്മീർ ചൗളയാണ് ഈ നിരീക്ഷണത്തിന് ആദ്യം തുടക്കമിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.