Viral linkedin post: 10 മണിക്ക് ശമ്പളം കിട്ടി, 10.5 ന് രാജി വെച്ചു … ചർച്ചകൾക്ക് വഴിവെച്ച ആ വൈറൽ പോസ്റ്റിനു പിന്നിലെ സംഭവം ഇങ്ങനെ

Viral LinkedIn post: ജീവനക്കാരന് പിന്തുണച്ചു എതിർത്തും നിരവധി പേർ കമന്റുകൾ ഇട്ടു. ഒരു ജീവനക്കാരൻ രാജിവയ്ക്കുമ്പോൾ കമ്പനി തകരില്ല എന്നാൽ കമ്പനി ഒരാളെ പിടിച്ചു വിടുമ്പോൾ ഒരു കുടുംബം മുഴുവൻ ദുരിതത്തിലാകും എന്നാണ് ഒരാൾ പ്രതികരിച്ചത്.

Viral linkedin post: 10 മണിക്ക് ശമ്പളം കിട്ടി, 10.5 ന് രാജി വെച്ചു ... ചർച്ചകൾക്ക് വഴിവെച്ച ആ വൈറൽ പോസ്റ്റിനു പിന്നിലെ സംഭവം ഇങ്ങനെ

Viral Hr Post

Published: 

13 Aug 2025 20:12 PM

ന്യൂഡൽഹി: ആദ്യ ശമ്പളം ലഭിച്ചു 5 മിനിറ്റിനകം ജോലി രാജി വെച്ച ജീവനക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഒരു എച്ച് ആർ ആണ് ലിങ്കിൽ ഈ വിവരം പങ്കുവെച്ച് ഒരു പോസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ 10ന് ശമ്പളം ചെയ്തു 10 രാജ്യം മേൽ ചെയ്തു എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

പുതിയ ജീവനക്കാരന്റെ ഓൺ ബോർഡിങ്ങിനും പരിശീലനത്തിനും വേണ്ടി ഒരുപാട് സമയം ചിലവിട്ടിട്ടും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിൽ എച്ച് ആർ നിരാശ പ്രകടിപ്പിച്ചു. തൊഴിൽപരമായ ധാർമികതയെ കുറിച്ചാണ് പോസ്റ്റിൽ പ്രധാനമായും എച്ച് ആർ സംസാരിക്കുന്നത്.

കമ്പനി നിങ്ങളെ വിശ്വസിക്കുകയും വളരാൻ ഒരു അവസരം നൽകുകയും ചെയ്തു എന്നിട്ടും ആദ്യ ശമ്പളം അക്കൗണ്ടിൽ വന്നതിനുശേഷം അഞ്ചു മിനിറ്റിനുള്ളിൽ നിങ്ങൾ ജോലി ഉപേക്ഷിച്ചു പോകുന്നത് ശരിയാണോ എന്ന് അവർ ചോദിച്ചു. പെട്ടെന്നുള്ള രാജികൾ ജീവനക്കാരുടെ പക്വത ഇല്ലായ്മയും ഉത്തരവാദിത്വബോധം ഇല്ലായ്മയും ആണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള മനസ്സ് കാണിക്കണം ആയിരുന്നു എന്നും കൂട്ടിച്ചേർത്തു.

എല്ലാ ജോലികൾക്കും അതിന്റേതായ വെല്ലുവിളികൾ ഉണ്ടാകും ആദ്യ ശമ്പളം കിട്ടുന്നതിലല്ല മറിച്ച് സ്ഥിരമായുള്ള കഠിനാധ്വാനത്തിലൂടെയാണ് വളർച്ച ഉണ്ടാകുന്നത് എന്നും അവർ ഓർമിപ്പിച്ചു. ഈ പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെത്തിയത്. ജീവനക്കാരന് പിന്തുണച്ചു എതിർത്തും നിരവധി പേർ കമന്റുകൾ ഇട്ടു. ഒരു ജീവനക്കാരൻ രാജിവയ്ക്കുമ്പോൾ കമ്പനി തകരില്ല എന്നാൽ കമ്പനി ഒരാളെ പിടിച്ചു വിടുമ്പോൾ ഒരു കുടുംബം മുഴുവൻ ദുരിതത്തിലാകും എന്നാണ് ഒരാൾ പ്രതികരിച്ചത്. അതേസമയം ഒരു എച്ച് ആർ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്നും അത് പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം