Namitha Pramod Fitness Secrets: ‘രാത്രിയിൽ ഒന്നും കഴിക്കില്ല, ജങ്ക് ഫുഡ് ഉച്ചയ്ക്ക് മാത്രം’; നമിത പ്രമോദിന്റെ ഫിറ്റ്നസ് രഹസ്യം ‌

Namitha Pramod Fitness Secrets: എന്തും കഴിക്കുന്ന ഒരാളാണ് താനെന്ന് നമിത പറയുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് താരം പൊതുവെ പിന്തുടരുന്നത്. എന്നാൽ പൂർണമായും അതാണെന്ന് പറയാനും കഴിയില്ല. രാവിലെ ദോശ, അപ്പം, ഇഡ്ഡലി ഇഷ്ടമുള്ളത് കഴിക്കും. ഉച്ചയ്ക്ക് ചോറ് നിർബന്ധമാണ്.

Namitha Pramod Fitness Secrets: രാത്രിയിൽ ഒന്നും കഴിക്കില്ല, ജങ്ക് ഫുഡ് ഉച്ചയ്ക്ക് മാത്രം; നമിത പ്രമോദിന്റെ ഫിറ്റ്നസ് രഹസ്യം ‌

Namitha Pramod

Updated On: 

15 May 2025 13:04 PM

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരീയലിലൂടെയായിരുന്നു നമിത അഭിനയരം​ഗത്ത് എത്തുന്നത്. തുടർന്ന് പല സീരിയലുകളിലും അഭിനയിച്ചു.

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമാരം​ഗത്തെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായിക വേഷത്തിൽ തിളങ്ങി. ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് നമിത. ഇപ്പോഴിതാ തന്റെ നടിയുടെ ഫിറ്റ്നസ് രഹസ്യമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ജിഞ്ചർ മിഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്തും കഴിക്കുന്ന ഒരാളാണ് താനെന്ന് നമിത പറയുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് താരം പൊതുവെ പിന്തുടരുന്നത്. എന്നാൽ പൂർണമായും അതാണെന്ന് പറയാനും കഴിയില്ല. രാവിലെ ദോശ, അപ്പം, ഇഡ്ഡലി ഇഷ്ടമുള്ളത് കഴിക്കും. ഉച്ചയ്ക്ക് ചോറ് നിർബന്ധമാണ്. ചോറിനൊപ്പം നിറയെ കറികളും പച്ചക്കറികളും, മീനും ഉണ്ടാകും. ചിക്കൻ ചോറിന്റെ കൂടെ കഴിക്കുന്നത് അത്ര ഇഷ്ടമല്ല. ചൈനീസ് വിഭവങ്ങളും നമിതയ്ക്ക് ഏറെ ഇഷ്ടമാണ്.

ALSO READ: കുട്ടികളിലെ മലബന്ധം അകറ്റാം ഈസിയായി; ഈ വീട്ടുവൈദ്യം പരീക്ഷിച്ചു നോക്കൂ

അതേസമയം ജങ്ക് ഫുഡ് എന്തെങ്കിലും പുറത്ത് നിന്ന് കഴിക്കുകയാണെങ്കിൽ ഉച്ചയ്ക്കായിരിക്കും അങ്ങനെ കഴിക്കുകയെന്നും താരം പറയുന്നു. രാത്രി പുറത്തുനിന്ന് ഭക്ഷണം കഴിക്കില്ല. രാവിലെയും വൈകിട്ടും ചായ കുടിക്കും. വൈകിട്ട് ചായയ്ക്ക് ഒപ്പം നട്സോ ഈന്തപ്പഴമോ കഴിക്കും. വൈകിട്ട് 5.30 നും 6 നും ഇടയിൽ ആ ദിവസത്തിലെ ആഹാരം കഴിച്ചു തീർക്കുമെന്നും നമിത പറഞ്ഞു.

കൂടാതെ ഈ ഡയറ്റ് രീതി ആരും പിന്തുടരുതെന്നും താരം പറയുന്നു. തന്റെ ശരീരത്തിന് അനുയോജ്യമായതിനാലാണ് ഈ ഭക്ഷണരീതി പിന്തുടരുന്നതെന്നും ഓരോരുത്തരുടെയും ശരീര ഘടന വ്യത്യസ്തമാണെന്നും നമിത പറഞ്ഞു.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു ആരോ​ഗ്യവിദ​ഗ്ധന്റെ നിർദേശത്തിന് പകരമല്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്