Toilet Scrolling: ടോയ്‌ലറ്റിലിരുന്ന് റീൽ കാണാറുണ്ടോ? കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ; മുന്നറിയിപ്പുമായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്

Toilet Scrolling Dangerous Side Effects: മുന്നോട്ട് കുനിഞ്ഞ നിലയിൽ, ഫോൺ നോക്കി ഇരിക്കുമ്പോൾ സ്ഥിരമായ കഴുത്ത് വേദന, നടുവേദന തുടങ്ങിയ പേശീ-അസ്ഥികൂട പ്രശ്നങ്ങൾക്ക് കാരണമാകും. നട്ടെല്ലിനു ചുറ്റുമുള്ള പേശികൾക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് അസ്വസ്ഥതയ്ക്ക് കാരണമാകുകയും ഭാവിയിൽ വിട്ടുമാറാത്ത പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

Toilet Scrolling: ടോയ്‌ലറ്റിലിരുന്ന് റീൽ കാണാറുണ്ടോ? കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ; മുന്നറിയിപ്പുമായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്

പ്രതീകാത്മക ചിത്രം

Updated On: 

16 Sep 2025 11:52 AM

സാങ്കേതിക വിദ്യദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ നമ്മുടെ ജീവിതശൈലിയും. സ്മാർട്ട്ഫോണുകൾ ജീവിതത്തിൻ്റെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. ഉണ്ണാനും ഉറങ്ങാനും എന്തിന് ടോയ്‌ലറ്റിൽ പോലും മൊബൈൽ ഇല്ലാതെ വയ്യാണ്ടായിരിക്കുന്നു. എന്തും അധികമായാൽ വിഷമാണെല്ലോ.. അതുപോലെ തന്നെ ഇത്തരം അനാവശ്യ ഉപയോ​ഗങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട്. പ്രത്യേകിച്ച്, ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ.

എത്ര മണിക്കൂറുകൾ വേണമെങ്കിലും ടോയ്‌ലറ്റിൽ റീലുകൾ കണ്ടിരിക്കാൻ നമ്മൾ തയ്യാറാണ്. ഈ ശീലം പലരുടെയും ദിനചര്യയായി മാറിയിരിക്കുന്നു. ഇപ്പോൾ ഈ രീതി നിസ്സാരമായ ഒന്നായി തോന്നാം. എന്നാൽ, കാലക്രമേണ ഇതിന് വളരെ ഗൗരവമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാകാം. ഇതിലൂടെ നിങ്ങളുടെ കുടലിന്റെ ആരോഗ്യം നശിക്കുകയും ഹെമറോയ്ഡുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ടോയ്‌ലറ്റിലിരുന്നുള്ള ഫോണുപയോ​ഗത്തിൻ്റെ മറ്റ് പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി ഇതേക്കുറിച്ച് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടോയ്‌ലറ്റിലിരുന്ന് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന മുതിർന്നവരിൽ മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത 46% കൂടുതലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ദീർഘനേരം ഇരിക്കുന്നത് തന്നെയാണ് ഇതുമൂലമുള്ള ഏറ്റവും വലിയ അപകടം.

ഉയർന്ന മർദ്ദം മൂലം മലദ്വാരത്തിലെയും മലാശയത്തിലെയും സിരകളിൽ ‌വീക്കം സംഭവിക്കുകയും അങ്ങനെ മൂലക്കുരു ഉണ്ടാകുകയും ചെയ്യുന്നു. ഭക്ഷണക്രമം, പ്രായം, ഭാരം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ പല ഘടകങ്ങൽ നോക്കിയാലും മൂലക്കുരു ഉണ്ടാകാനുള്ള സാധ്യതയ്ക്ക് ടോയ്‌ലറ്റിലിരുന്നുള്ള ഫോൺ ഉപയോഗം ശക്തമായ സ്വാധീനം ചെലുത്തുണ്ടെന്ന് തന്നെയാണ് ​ഗവേഷകർ പറയുന്നത്.

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഏകദേശം 37 ശതമാനം പേരെങ്കിലും ടോയ്‌ലറ്റിൽ പോകുമ്പോൾ അഞ്ച് മിനിറ്റിൽ കൂടുതൽ സമയം അതിനുള്ളിൽ ചെലവഴിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അഞ്ച് മിനിറ്റെന്നത് നിസ്സാരമെന്ന് തോന്നുമെങ്കിലും, ദീർഘനേരം ഇരിക്കുന്നത് പല ഭാ​ഗങ്ങളിലും നിരന്തരമായ സമ്മർദ്ദം നിലനിർത്തുന്നു. ഈ ശീലം സ്ഥിരമാകുമ്പോൾ ക്രമേണ മലാശയത്തിലെ സിരകളെ ദുർബലപ്പെടുത്തുന്നു. ഇത് വീക്കത്തിനും ഒടുവിൽ അസ്വസ്ഥതയ്ക്കും കാരണമാകും.

മലബന്ധ സമയത്ത് അധികം ബലം പ്രയോഗിക്കുന്നത് മൂലക്കുരുവിൻ്റെ ഒരു സാധാരണ കാരണമായി നമുക്കറിയാം. കൂടാതെ ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും, പ്രത്യേകിച്ച് കാലുകളിൽ. ഇത് ഡീപ് വെയിൻ ത്രോംബോസിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകുകയോ നിലവിലുള്ള രക്തചംക്രമണ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയോ ചെയ്യുന്ന പ്രധാന ഘടകമാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ