AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningitis: തുലാവർഷമെത്തുന്നു… അമീബിക് മസ്തിഷ്കജ്വരത്തെ ഇനിയാണ് സൂക്ഷിക്കേണ്ടത്… കാരണം

Rainey season and Amoebic Meningitis: മഴവെള്ളപ്പാച്ചിൽ കുളങ്ങളുടെയും പുഴകളുടെയും അടിത്തട്ടിലെ ചെളിയും എക്കലും ഇളക്കിവിടുന്നു. ഈ ഭാഗങ്ങളിലാണ് അമീബകൾ കൂടുതലായി കാണപ്പെടുന്നത്.

Amoebic Meningitis: തുലാവർഷമെത്തുന്നു… അമീബിക് മസ്തിഷ്കജ്വരത്തെ ഇനിയാണ് സൂക്ഷിക്കേണ്ടത്… കാരണം
Rain And Brain Eating AmoebaImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 14 Oct 2025 18:16 PM

ന്യൂഡൽഹി: അപൂർവ്വവും എന്നാൽ അതീവ മാരകവുമായ പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (PAM) എന്ന മസ്തിഷ്ക രോഗഭീതിയിലാണ് കേരളം. ഇപ്പോൾ തുലാ വർഷത്തിന്റെ വരവ് കൂടി പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ആശങ്കയിലാണ് ആരോ​ഗ്യ വിദ​ഗ്ധർ. സാധാരണയായി ചെറു ചൂടുള്ള വെള്ളത്തിലാണ് അമീബ വളരുന്നത്.

അതിനാൽ തന്നെ ചൂട് കുറയുന്ന മഴക്കാലത്ത് രോ​ഗ വ്യാപനവും കുറയേണ്ടതാണ്. എന്നാൽ ഇവിടെ മറ്റു സാധ്യതകൾ കൂടി പരി​ഗണിക്കണം. കനത്ത മഴ, വെള്ളപ്പൊക്കം, ഓടകളുടെ തടസ്സം, വെള്ളക്കെട്ട് എന്നിവയ്ക്ക് കാരണമാകുന്നു. വീടുകളിലെ ടാങ്കുകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് മലിനീകരണത്തിന് ഇടയാക്കുകയും അമീബയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യും.

മഴവെള്ളപ്പാച്ചിൽ കുളങ്ങളുടെയും പുഴകളുടെയും അടിത്തട്ടിലെ ചെളിയും എക്കലും ഇളക്കിവിടുന്നു. ഈ ഭാഗങ്ങളിലാണ് അമീബകൾ കൂടുതലായി കാണപ്പെടുന്നത്. ഇതും അപകടമാണ്. മഴക്കാലത്ത് വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾ കുറയും. ക്ലോറിൻ്റെ അളവ് കുറയുകയോ ചെയ്യുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

മഴക്കാലത്ത് മലിന ജലവും കെട്ടിക്കിടക്കുന്ന വെള്ളവും കൂടിച്ചേർന്ന് ഒഴുകുന്നത് കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ രോഗബാധയ്ക്ക് കാരണമായേക്കാം.
മൂക്കിലൂടെ മലിനജലം അകത്തേക്ക് പ്രവേശിക്കുമ്പോളാണ് ഈ അമീബ തലച്ചോറിലെത്തി രോഗബാധയുണ്ടാക്കുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിനായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുങ്ങുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.