Amoebic Meningoencephalitis Kerala: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് 19-ൽ 14 പേർ രക്ഷപ്പെടുന്നോ… എങ്ങനെ?

Amoebic Meningoencephalitis previous year experience : മറ്റ് സംസ്ഥാനങ്ങൾ ഡാറ്റ പുറത്തുവിടുകയോ രോഗം കണ്ടെത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ, കേരളം ഈ രോഗബാധ കണ്ടെത്തുകയും പരിശോധനാ രീതികൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.

Amoebic Meningoencephalitis Kerala: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് 19-ൽ 14 പേർ രക്ഷപ്പെടുന്നോ... എങ്ങനെ?

Brain Eating Amoeba

Published: 

08 Oct 2025 | 08:08 PM

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കണക്കുകൾക്ക് വിരുദ്ധമായി, കേരളത്തിൽ കഴിഞ്ഞ വർഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരിൽ 19 പേരിൽ 14 പേർ സുഖം പ്രാപിക്കുകയും മരണനിരക്ക് ഏകദേശം 26% ആയി കുറയുകയും ചെയ്തിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെ ഒരുമിച്ച് ഡിസ്ചാർജ് ചെയ്തത് ആരോഗ്യവകുപ്പ് ഒരു ചരിത്രപരമായ നേട്ടമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കേരളം മുഴുവൻ അമീബിക് മസ്തിഷ്കജ്വരഭീതിയിലിരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഈ റെക്കോഡ് പ്രതീക്ഷയാകുന്നു.

മറ്റ് സംസ്ഥാനങ്ങൾ ഡാറ്റ പുറത്തുവിടുകയോ രോഗം കണ്ടെത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ, കേരളം ഈ രോഗബാധ കണ്ടെത്തുകയും പരിശോധനാ രീതികൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ, രോഗം നിയന്ത്രിക്കുന്നതിനായി സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയ ആദ്യ സംസ്ഥാനം കൂടിയായിരുന്നു അന്ന് കേരളം.

Also read- നൂറു വർഷം ജീവിക്കുന്നവരും ഈ ലോകത്തുണ്ട്… 5 ജീവിതശൈലികളാണ് കാരണം

അന്ന് മലിനജലത്തിൽ നീന്തുന്നത് ഒഴിവാക്കുക എന്നതിലുപരി, മൂക്കിൽ വെള്ളം കയറുന്നത് പൂർണ്ണമായും തടയുക (നോസ് പ്ലഗ്ഗുകൾ ഉപയോഗിക്കുക, വെള്ളത്തിലേക്ക് തലകുത്തി ചാടുന്നത് ഒഴിവാക്കുക) എന്നതാണ് അണുബാധ തടയാൻ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട പെരുമാറ്റപരമായ മാറ്റമെന്ന് വിദഗ്ധർ നിർദ്ദേശിച്ചിരുന്നു.

കൂടാതെ ഈ വർഷവും ഭീതി തുടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കുന്ന മറ്റ് മാർ​ഗ നിർദ്ദേശങ്ങൾ കൂടി കൃത്യമായി പാലിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശ്കത്മാക്കുകയും ചെയ്താൽ രോ​ഗത്തെ തുടച്ചു നീക്കാം എന്നാണ് പ്രതീക്ഷ.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ