Phone Before Bed: പൊണ്ണത്തടിയും, മാനസിക സമ്മർദ്ദവും; ഉറങ്ങുന്നതിനുമുമ്പ് ഫോൺ നോക്കരുത്
Avoid Phone Before Bed: സ്ക്രീനുകളിൽ നോക്കി ഇരിക്കുമ്പോൾ ഉറക്കമില്ലായ്മ മുതൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ഇത് കാര്യമായി ബാധിക്കുന്നു. അങ്ങനെയെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി ഫോൺ നോക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

Avoid Phone Before Bed
നമ്മളിൽ മിക്കവരും ഉണരുമ്പോഴും ഉറങ്ങുമ്പോഴും ഫൊണിനെ ആശ്രയിക്കാറുണ്ട്. പ്രത്യാകിച്ച് രാത്രി സമയങ്ങളിൽ, ഫോൺ നോക്കിയാണ് പലരും ഉറങ്ങുന്നത്. ദൈനദിന ജീവിതത്തിൽ നിന്ന് ഫോണുകൾ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. സ്ക്രീനുകളിൽ നോക്കി ഇരിക്കുമ്പോൾ ഉറക്കമില്ലായ്മ മുതൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ഇത് കാര്യമായി ബാധിക്കുന്നു. അങ്ങനെയെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി ഫോൺ നോക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
ഉറക്കക്കുറവ്
ഫോണിൽ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം, ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനത്തെ തടയുന്നു. ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പോങ്കിലും ഫോൺ മാറ്റിവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ഉറങ്ങുന്നതും ഉണരുന്നതും വൈകിപ്പിക്കുന്നു. നിങ്ങളുടെ ഉറക്കം ശരിയായില്ലെങ്കിൽ അത് ആരോഗ്യത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു.
ALSO READ: ഇഞ്ചി ഇങ്ങനെയാണോ ഉപയോഗിക്കുന്നത്…; ഗുണം കിട്ടില്ല ഉറപ്പാണ്
ഉറക്ക സമയം നഷ്ടപ്പെടുന്നു
122,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത് ഉറങ്ങുന്നതിന് മുമ്പുള്ള സ്‌ക്രീൻ ഉപയോഗം ഉറക്കത്തിന് ആവശ്യമായ സമയത്തെ നശിപ്പിക്കുന്നു എന്നാണ്. ഇതിലൂടെ നന്നായി ഉറങ്ങാനുള്ള ശേഷിയും കാലക്രമേണ നഷ്ടമാകുന്നു. രണ്ടോ മൂന്നോ ദിവസം ഇത്തരത്തിൽ ഉറങ്ങാതെയിരുന്നാൽ അത് ഭാവിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു.
മാനസികാരോഗ്യത്തെ ബാധിക്കുന്നു
നിരവധി പഠനങ്ങൾ പറയുന്നത് അനുസരിച്ച്, രാത്രി സമയത്തെ ഫോൺ ഉപയോഗം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയുടെ ലക്ഷണങ്ങൾ പ്രകടമാകാൻ കാരണമാകുന്നു. പ്രത്യേകിച്ച് ഉറക്കം കുറയുമ്പോൾ. ആദ്യം എടുത്തുപറയേണ്ടത് ഫോൺ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു എന്നതാണ്. ഈ ഉറക്കക്കുറവ് പിന്നീട് സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുകയും ചെയ്യും.
ശരീരഭാരം വർദ്ധിക്കുന്നു
പഠനങ്ങൾ അനുസരിച്ച്, ഉറക്കം തടസ്സപ്പെടുന്നത് (പലപ്പോഴും വൈകി ഫോൺ ഉപയോഗിക്കുന്നത്) വിശപ്പ്, ഗ്ലൂക്കോസ് മെറ്റബോളിസം, ഊർജ്ജം എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോണുകളെ സ്വാധീനിക്കുന്നു. ഉറക്കക്കുറവ് മൂലം നിങ്ങളിൽ ഉയർന്ന ബിഎംഐ, മെറ്റബോളിക് ക്രമക്കേടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് മെലറ്റോണിൻ കുറയ്ക്കുകയും, കാലക്രമേണ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉപാപചയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാന്നു.