Taj Mahal Free Visit: ഈ ദിവസം പോയാൽ താജ് മഹൽ സൗജന്യമായി കാണാം; കാരണം എന്താണെന്ന് അറിയാമോ
Taj Mahal Free Visit For Travellers: ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഗർഭ അറ ഈ വേളയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ സന്ദർശനം അനുവദിക്കും. ജനുവരി 17ാം തീയതി മുഴുവൻ സമയവും പ്രവേശനം സൗജന്യമായിരിക്കും.
ലോകമഹാദ്ഭുതമായ താജ്മഹലിലെ കബറിടങ്ങൾ സൗജന്യമായി കാണാൻ വിനോദ സഞ്ചാരികൾക്ക് സുവർണാവസരം. ചക്രവർത്തി ഷാജഹാന്റെ 371-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച്, താജ്മഹലിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാൻ അനുമതി. ജനുവരി 15 മുതൽ 17 വരെയാണ് അവസരം ലഭിക്കുക. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉറൂസ് ദിനത്തോട് അനുബന്ധിച്ചാണ് അനുമതി നൽകുന്നത്.
ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഗർഭ അറ ഈ വേളയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ സന്ദർശനം അനുവദിക്കും. ജനുവരി 17ാം തീയതി മുഴുവൻ സമയവും പ്രവേശനം സൗജന്യമായിരിക്കും.
സാധാരണയായി താജ്മഹൽ കാണാന 50 രൂപയും കബറിടം കാണാൻ 200 രൂപയുമാണ് ഈടാക്കുന്നത്. വിദേശികൾക്ക് ഇത് 1100 രൂപ വരെയാണ്. ഉറൂസ് ദിവസങ്ങളിൽ ഈ ടിക്കറ്റ് നിരക്കുകൾ ഇല്ലാതെ തന്നെ എല്ലാവർക്കും പ്രവേശിക്കാനാകും. എല്ലാ വെള്ളിയാഴ്ച്ചയും താജ്മഹൽ അടിച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ALSO READ: വന്ദേ ഭാരത് സ്ലീപ്പറിലാകാം ഹണിമൂൺ ട്രിപ്പ്; കപ്പിൾസ് കൂപ്പയിലെ പ്രത്യേകതകൾ അറിയണ്ടേ
താജ്മഹലിൻ്റെ മനോഹാരിത
മാർബിളിൽ കൊത്തിയെടുത്ത പ്രണയകൂടീരമെന്നാണ് താജ് മഹൽ ലോകമെമ്പാടും അറിയപ്പെടുന്നത്. നിത്യപ്രണയത്തിന്റെ സ്മാരകമെന്ന നിലയിലാണ് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും സഞ്ചാരികൾക്ക് താജ് മഹൽ എന്ന ലോകാത്ഭുതത്തെ നോക്കികാണുന്നത്. ഷാജഹാൻ്റെ മുംമ്താസിൻ്റെ പ്രണയത്തോളം ഇന്നും മറ്റൊന്നിനെ വർണിക്കാൻ കഴിയാത്ത തരത്തിലാണ് മഹാത്ഭുതം യമുനാ നദീക്കരയിൽ കുടികൊള്ളുന്നത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
1648 ലാണ് നിത്യ പ്രണയത്തിന്റെ സ്മാരകമായി താജ് മഹൽ പണി കഴിപ്പിച്ചത്. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെയും അദ്ദേഹത്തിന്റെ പ്രിയപത്നി മുംതാസിന്റെയും ശവകുടീരങ്ങൾ താജ് മഹലിൽ ഇന്നും പ്രണയത്തിൻ്റെ സ്മാരകമായി നിലകൊള്ളുന്നു. ഈ മാർബിൾ കൊട്ടാരത്തിൻ്റെ മാസ്മരിക ഭംഗി തന്നെയാണ് ഓരോ വർഷവും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.