Pomegranate Juice: തിളക്കവും മൃദുലവുമായ മുഖത്തിന് മാതളനാരയ്ങ്ങ ജ്യൂസ്; അറിയാം ​ഗുണങ്ങൾ

Pomegranate Juice Benefits For Skin: ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ പഴങ്ങളിൽ ഒന്നായ ഇതിൽ വൈറ്റമിൻ ഇ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ഓക്സീകരണം തടയാൻ സഹായിക്കുന്നു. നിങ്ങളുടെ യുവത്വത്തിന് കാരണമായി പ്രവർത്തിക്കുന്ന മാതളനാരങ്ങ നീര്, മുഖകാന്തിക്കും വളരെ നല്ലതാണ്. കൂടാതെ ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇത് കഴിക്കാവുന്നതാണ്.

Pomegranate Juice: തിളക്കവും മൃദുലവുമായ മുഖത്തിന് മാതളനാരയ്ങ്ങ ജ്യൂസ്; അറിയാം ​ഗുണങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

08 Mar 2025 20:27 PM

മാതളനാരയ്ങ്ങ ഇഷ്ടമുള്ളവരെ കാത്തിരിക്കുന്നത് നിരവധി ​ഗുണങ്ങളാണ്. ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ മാതളനാരങ്ങ സൗന്ദര്യത്തിന്റെയും ആരോ​ഗ്യത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിലാണ്. വാർദ്ധക്യ സഹചമായ ലക്ഷണങ്ങൾ ഉൾപ്പെടെ തടയാൻ ഇതിന് സാധിക്കും. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ പഴങ്ങളിൽ ഒന്നായ ഇതിൽ വൈറ്റമിൻ ഇ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ഓക്സീകരണം തടയാൻ സഹായിക്കുന്നു. കൂടാതെ, വൈറ്റമിൻ സി, ബി എന്നിവയും കോശ ഉപാപചയ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന മറ്റ് ധാതുക്കളാലും മാതളനാരയ്ങ്ങ സമ്പന്നമാണ്.

പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജ്യൂസ് നമ്മുടെ ചർമ്മത്തിന് ജലാംശം നൽകുകയും മൃദുവാക്കുകയും ചെയ്യുന്നു. കൊളാജൻ ഉൽപാദനത്തെയും ഇത് തൽക്ഷണം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ യുവത്വത്തിന് കാരണമായി പ്രവർത്തിക്കുന്ന മാതളനാരങ്ങ നീര്, മുഖകാന്തിക്കും വളരെ നല്ലതാണ്. കൂടാതെ ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇത് കഴിക്കാവുന്നതാണ്.

മാതളനാരങ്ങ നീര് എങ്ങനെ ഉപയോഗിക്കാം?

ടോണർ: ചർമ്മത്തിന് തിളക്കം നൽകുന്നതിനും ദിവസേനയുള്ള തിളക്കം നിലനിർത്തുന്നതിനും മാതളനാരങ്ങ നീര് നേരിട്ട് മുഖത്ത് പുരട്ടാവുന്നതാണ്.

ഫെയ്സ് മാസ്ക്: മാതളനാരങ്ങ നീര് തേൻ അല്ലെങ്കിൽ കറ്റാർ വാഴ ജെല്ലുമായി യോജിപിച്ച് ജലാംശം നൽകുന്ന ഒരു ഫെയ്സ് മാസ്ക് ഉണ്ടാക്കാം.

മോയ്‌സ്ചറൈസർ: നിങ്ങളുടെ ദിവസേനയുള്ള മോയ്‌സ്ചറൈസറിൽ മാതളനാരങ്ങ നീര് ചേർത്ത് ഉപയോ​ഗിക്കാവുന്നതാണ്.

എക്സ്ഫോളിയേഷൻ: അരിപൊടിക്കൊപ്പം മാതളനാരങ്ങ നീര് ഉപയോഗിക്കുക. ചർമ്മം മൃദുവായി മാറാൻ ആഴ്ചയിൽ ഒരിക്കൽ ഇവ ഉപയോ​ഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യാം.

മാതളനാരങ്ങ ജ്യൂസ് പുരട്ടുന്നതിന്റെ ഗുണങ്ങൾ

മുഖക്കുരുവും പാടുകളും ഇല്ലാതാക്കുക: മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനും നിലവിലുള്ള പാടുകൾ ശമിപ്പിക്കുന്നതിനും മാതളനാരങ്ങ ജ്യൂസ് വളരെ നല്ലതാണ്. ഇത് സെബം ഉൽപാദനത്തെ നിയന്ത്രിക്കുകയും എണ്ണമയമുള്ള ചർമ്മത്തിന്റെ രൂപം കുറയ്ക്കുകയും ഭാവിയിൽ വരൾച്ച ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചർമ്മ തടസ്സം മെച്ചപ്പെടുത്തുന്നു: മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ചർമ്മത്തിന്റെ സ്വാഭാവിക തടസ്സത്തെ ശക്തിപ്പെടുത്തുകയും പാരിസ്ഥിതിക മലിനീകരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് അവശ്യ ഈർപ്പം നഷ്ടപ്പെടുന്നത് തടയുന്നു. ഇത് ആരോഗ്യകരവും കൂടുതൽ തിളക്കമുള്ളതുമായ നിറം നിങ്ങൾക്ക് നൽകുന്നു.

 

 

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ