Acidity Pill Risk: അസിഡിറ്റിക്കുള്ള ഗുളിക കഴിക്കാറുണ്ടോ?: ഇത് ആരോഗ്യത്തെ കുഴപ്പത്തിലാക്കും
Acidity Pill Side Effects: സാധാരണയായി നാം കഴിക്കുന്ന അസിഡിറ്റി ഗുളികകൾ താൽക്കാലികമായി ആശ്വാസം നൽകുമെങ്കിലും കാലക്രമേണ ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ തന്നെ കുഴപ്പത്തിലാക്കുന്നു. ദഹനത്തിന് അപ്പുറം മസ്തിഷ്കത്തെയും ശരീരത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Acidity Pill
ദഹന പ്രശ്നങ്ങളും ഗ്യാസും മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. നെഞ്ചെരിച്ചിലും ഗ്യാസും വരുമ്പോൾ ഒരു ഗുളിക കഴിച്ച് അതിനെ മാറ്റുന്നവരാണ് നിരവധിയാണ്. എന്നാൽ അസിഡിറ്റിക്ക് പതിവായി ഗുളിക കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കണം. ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് വിപരീതമായാണ്. സാധാരണയായി നാം കഴിക്കുന്ന അസിഡിറ്റി ഗുളികകൾ താൽക്കാലികമായി ആശ്വാസം നൽകുമെങ്കിലും കാലക്രമേണ ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ തന്നെ കുഴപ്പത്തിലാക്കുന്നു.
ദഹനത്തിന് അപ്പുറം മസ്തിഷ്കത്തെയും ശരീരത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അസിഡിറ്റി ഗുളികകൾ ആമാശയത്തിലെ ആസിഡ് കുറയ്ക്കുമ്പോൾ, ശരീരത്തിന് വിറ്റാമിൻ B12 ആഗിരണം കുറയുന്നു. ഇത് നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും, കാലക്രമേണ മറവിരോഗം, ആശയക്കുഴപ്പം എന്നിവയ്ക്കും കാരണമാകുകയും ചെയ്യുന്നു. കൂടാതെ സ്ഥിരമായി അസിഡിറ്റി ഗുളികകൾ കഴിക്കുന്നവരിൽ വിട്ടുമാറാത്ത വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
ശരീരത്തിന് കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ആഗിരണം ചെയ്യാൻ ആമാശയത്തിലെ ആസിഡ് ആവശ്യമാണ്. ഗുളികകൾ വഴി ഈ ആസിഡ് ഇല്ലാതാക്കുമ്പോൾ എല്ലുകൾക്ക് ബലക്ഷയം, വിളർച്ച എന്നിവയും ഉണ്ടാകുന്നു. ഭക്ഷണത്തിലൂടെ എത്തുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നത് ആമാശയത്തിലുള്ള ആസിഡാണ്. ആസിഡ് കുറയുമ്പോൾ മോശം ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ വളരുകയും പലവിധം അണുബാധകൾ ഉണ്ടാകുകയും ചെയ്യുന്നു.
അതുപോലെ തന്നെ അസിഡിറ്റി ഉണ്ടാകുമ്പോൾ ഒരു തവണ ഗുളിക ശീലമാക്കിയാൽ, അത് നിർത്തുമ്പോൾ ആമാശയം കൂടുതൽ ആസിഡ് ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് വീണ്ടും നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും വീണ്ടും ഗുളികയെ ആശ്രയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അസിഡിറ്റിയുടെ പ്രശ്നമുള്ളവർ അമിതമായ എരിവ്, പുളി, എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത്തരക്കാർ ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക.
രാത്രി ഭക്ഷണം ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂർ മുമ്പ് ആഹാരം കഴിക്കാൻ ശ്രമിക്കുക. അല്പം ഇഞ്ചി നീരോ, തൈരോ, കരിക്കിൻ വെള്ളമോ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം അല്പം നടക്കുന്നത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയും കുറയ്ക്കുന്നു. ഇത് ദഹനനാളത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും അസിഡിറ്റി, ഗ്യാസ് എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ കഠിനമായ വ്യായാമങ്ങൾ ഭക്ഷണത്തിന് ശേഷം ചെയ്യാൻ ശ്രമിക്കരുത്.