Cancer Detection: ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ നേരത്തെ കണ്ടെത്താം; പുതിയ പഠനം

Blood Test Detects Cancer DNA: കാൻസർ ഡിസ്കവറിയിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് നേതൃത്വം നൽകിയത് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആണ്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് ഗവേഷണത്തിനുള്ള ധനസഹായം നൽകിയത്.

Cancer Detection: ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ നേരത്തെ കണ്ടെത്താം; പുതിയ പഠനം

പ്രതീകാത്മക ചിത്രം

Updated On: 

19 Jun 2025 15:00 PM

ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത കണ്ടെത്താനാകുമെന്ന് പുതിയ പഠനം. ഔദ്യോഗികമായി രോഗനിർണയം നടത്തുന്നതിന് മൂന്ന് വർഷം മുമ്പ് തന്നെ ഒരാളുടെ ശരീരത്തിൽ കാൻസറിന്റെ അംശങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. കാൻസർ ഡിസ്കവറിയിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് നേതൃത്വം നൽകിയത് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആണ്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് ഗവേഷണത്തിനുള്ള ധനസഹായം നൽകിയത്.

ഒരാൾക്ക് കാൻസർ വരുമ്പോൾ, അവരുടെ ട്യൂമർ രക്തത്തിലേക്ക് ചെറിയ ജനിതക വസ്തുക്കൾ പുറപ്പെടുവിക്കുന്നു. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് വളരെ മുമ്പുതന്നെ ഈ വസ്തു രക്തസാമ്പിളുകളിൽ പ്രത്യക്ഷപ്പെടുമെന്ന് ഗവേഷകർ കണ്ടെത്തി. രക്തത്തിൽ ഇത്രയും നേരത്തെ തന്നെ കാൻസറിന്റെ അംശങ്ങൾ കണ്ടെത്താനാകുമെന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ഗവേഷകർ പറയുന്നു. മൂന്ന് വർഷം മുമ്പ് തന്നെ കാൻസർ കണ്ടെത്താൻ കഴിഞ്ഞാൽ, അത് രോഗം കൂടുതൽ പടരുന്നതിന് മുമ്പ് ചികിത്സ ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഡോ. യുക്സുവാൻ വാങ് പറഞ്ഞു.

ARIC എന്ന ആരോഗ്യ പഠനത്തിനായി ശേഖരിച്ചിട്ടുള്ള രക്തസാമ്പിളുകളാണ് സംഘം ഇതിനായി ഉപയോഗിച്ചത്. 52 പേരുടെ രക്തസാമ്പിളുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ 26 പേർക്ക് പിന്നീട് കാൻസർ രോഗം നിർണയിച്ചു. 26 പേർക്ക് കാൻസർ ഇല്ലെന്നും കണ്ടെത്തി. ഇതിൽ 8 പേരുടെ രക്ത സാമ്പിളുകളിൽ MCED (മൾട്ടികാൻസർ ഏർലി ഡിറ്റക്ഷൻ) എന്ന പ്രത്യേക ലാബ് പരിശോധനയിലൂടെ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.

ALSO READ: ചിന്തകൾ വാക്കുകളാക്കി മാറ്റുന്ന എെഎ വിദ്യ, പുതിയ മുന്നേറ്റവുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ

ശേഷം അതിൽ ആറ് പേരുടെ രോഗനിർണയത്തിന് മൂന്ന് വർഷം മുമ്പ് എടുത്ത പഴയ രക്തസാമ്പിളുകൾ വീണ്ടും പരിശോധിച്ചു. അതിൽ 4 കേസുകളിൽ കാൻസറിന്റെ അംശം കണ്ടെത്തി. ഇതോടെ, വെറുമൊരു രക്തപരിശോധനയിലൂടെ ക്യാൻസർ സാധ്യത നേരത്തേ കണ്ടെത്താൻ കഴിയുമെന്നും, ഇത് ഡോക്ടർമാർക്കും രോഗികൾക്കും ചികിത്സ ഉറപ്പാക്കാൻ കൂടുതൽ സമയം നൽകുമെന്നും പഠനം കണ്ടെത്തി.

ഇത്തരത്തിൽ നേരത്തെ രോഗം നിർണയിക്കാൻ കഴിഞ്ഞാൽ ചികിത്സ കൂടുതൽ മെച്ചപ്പെടുത്തെനാകുമെന്നും രോഗിയെ സംരക്ഷിക്കാൻ കഴിയുമെന്നും മുതിർന്ന ഗവേഷകരിൽ ഒരാളായ ഡോ. നിക്കോളാസ് പാപഡോപൗലോസ് പറഞ്ഞു. എന്നിരുന്നാലും, എല്ലാ ക്ലിനിക്കുകളും ഇത് സാധ്യമല്ലെന്നും ഗവേഷകർ വ്യക്തമാക്കി.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം