Lenacapavir HIV Preventive Drug: ഇത് എച്ച്ഐവിക്കെതിരായ ചരിത്ര വിജയം; ലെനകാപാവിറിന് എഫ്ഡിഎ അംഗീകാരം
Lenacapavir HIV Preventive Drug Approved: എഫ്ഡിഎ അംഗീകാരം കിട്ടിയതോടെ എച്ച്ഐവിക്കെതിരായ പോരാട്ടത്തിലെ സുവർണ നാഴികകല്ലായി മാറിയിരിക്കുകയാണ് ലെനകാപാവിർ. രണ്ട് പതിറ്റാണ്ടിലേറെയായി ശാസ്ത്രലോകം നിരീക്ഷിച്ചു വന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
എച്ച്ഐവിക്കെതിരായ പോരാട്ടത്തിൽ ചരിത്ര വിജയം കുറിച്ച് ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത എച്ഐവി പ്രതിരോധ വാക്സിൻ. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്ഡിഎ), അംഗീകാരം കിട്ടിയതോടെ എച്ച്ഐവിക്കെതിരായ പോരാട്ടത്തിലെ സുവർണ നാഴികകല്ലായി മാറിയിരിക്കുകയാണ് ലെനകാപാവിർ. രണ്ട് പതിറ്റാണ്ടിലേറെയായി ശാസ്ത്രലോകം നിരീക്ഷിച്ചു വന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
എച്ച്ഐവി പ്രതിരോധത്തിനായി കണ്ടെത്തിയ വാക്സിനാണ് ലെനകാപാവിറിൻ. എന്നാൽ യുഎസിന് പുറത്ത് ഇവയ്ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. യെസ്റ്റുഗോ എന്ന ബ്രാൻഡിലാവും ലെനകാപാവിർ അറിയപ്പെടുക. മുതിർന്നവരിലും കൗമാരക്കാരിലും കുത്തിവയ്ക്കാവുന്ന വാക്സിനാണിത്. എന്നാൽ കുറഞ്ഞത് 35 കിലോ ശരീരഭാരമുള്ള വ്യക്തികൾക്ക് മാത്രമെ ഇത് സാധ്യമാകു. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന എച്ച്ഐവി തടയാൻ ഇതിലൂടെ സാധ്യമാകുമെന്നാണ് കണ്ടെത്തൽ.
നിരീക്ഷണ കാലയളവിൽ ലെനകാപാവിറിൻ സ്വീകരിച്ച 99.9 ശതമാനം ആളുകളിലും എച്ച്ഐവി നെഗറ്റീവായി കണ്ടെത്തിയതായി ക്ലിനിക്കൽ ട്രയൽ ഡാറ്റ വ്യക്തമാക്കുന്നു. അതിലൂടെ എച്ച്ഐവി തടയുന്നതിനുള്ള അതിൻ്റെ കഴിവിനെ ശാസ്ത്രലോകം എടുത്തുകാണിക്കുകയാണ്.
ഗിലിയഡ് നിർമ്മിച്ച ആദ്യത്തെ എച്ച്ഐവി പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ് (PrEP) ന് 2012ൽ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ ലെനകാപാവിറിൻ സ്വീകരിക്കുന്ന ആൾക്ക് എച്ച്ഐവി പരിശോധനയിൽ നെഗറ്റീവായിരിക്കണം ഫലം. എച്ച്ഐവി ബാധിതനായിരിക്കെ ഇവ ശരീരത്തിലെത്തിയാൽ അത് പ്രതികൂലമായി ബാധിക്കുമെന്നും ശാസ്ത്രലോകം പറയുന്നു. വാക്സിൻ എടുക്കുന്നവരിൽ തലവേദമ, ഛർദ്ദി എന്നിവ ഉണ്ടാകാനുള്ള സാധ്യതയും പറയപ്പെടുന്നു.
ശരീരത്തിൽ 12 മാസം വരെ ഈ വാക്സിൻ നിലനിൽക്കും. അതേസമയം എച്ച്ഐവി പോസിറ്റീവ് ആയവരോ എച്ച്ഐവി രോഗാവസ്ഥയിലൂടെ കടുന്നുപോകുന്നവരോ ഈ വാക്സിൻ സ്വീകരിക്കരുതെന്ന് ശാസ്ത്രജ്ഞർ ആവർത്തിച്ച് വ്യക്തമാക്കി. എമോറി യൂണിവേഴ്സിറ്റിയിലെയും ഗ്രേഡി ഹെൽത്ത് സിസ്റ്റത്തിലെയും ഗവേഷകർ നയിച്ച രണ്ട് വലിയ ഫേസ് 3 പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് എഫ്ഡിഎ അംഗീകാരം നൽകിയിരിക്കുന്നത്.