AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New AI Model: ചിന്തകൾ വാക്കുകളാക്കി മാറ്റുന്ന എെഎ വിദ്യ, പുതിയ മുന്നേറ്റവുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ

AI Converts Thoughts to Text: ഈ സാങ്കേതികവിദ്യയ്ക്ക് വൈദ്യശാസ്ത്ര രംഗത്ത് വലിയ സാധ്യതകളുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സ്‌ട്രോക്ക് പുനരധിവാസം, ഓട്ടിസമുള്ളവരുടെ സംസാര ചികിത്സ, പക്ഷാഘാതം ബാധിച്ച രോഗികളിൽ ആശയവിനിമയം പുനഃസ്ഥാപിക്കൽ എന്നിവയ്ക്ക് ഇത് ഏറെ സഹായകമാകും.

New AI Model: ചിന്തകൾ വാക്കുകളാക്കി മാറ്റുന്ന എെഎ വിദ്യ, പുതിയ മുന്നേറ്റവുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ
New Ai Technique Image Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 17 Jun 2025 21:23 PM

സിഡ്നി: മനുഷ്യന്റെ തലച്ചോറിലെ തരംഗങ്ങളെ വാക്കുകളാക്കി മാറ്റുന്ന നിർമിതബുദ്ധി സംവിധാനം വികസിപ്പിച്ച് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ മുന്നേറ്റം കുറിച്ചു. സിഡ്‌നി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ നൂതന സാങ്കേതികവിദ്യക്ക് പിന്നിൽ. ഡോക്ടർമാർ സാധാരണയായി തലച്ചോറിന്റെ അവസ്ഥകൾ വിലയിരുത്താൻ ഉപയോഗിക്കുന്ന ഇലക്ട്രോഎൻസെഫലോഗ്രാം സാങ്കേതികവിദ്യ, ചിന്തകൾ വായിച്ചെടുക്കാൻ ഈ ഗവേഷകർ ഉപയോഗിക്കുന്നു എന്നതാണ് ശ്രദ്ധേയം.

പിഎച്ച്ഡി വിദ്യാർഥിയായ ചാൾസ് (ജിൻഷാവോ) ഷൗവും അദ്ദേഹത്തിന്റെ ഗൈഡുകളായ ചിൻ-ടെങ് ലിനും ഡോ. ലിയോംഗും ചേർന്നാണ് ഈ AI മോഡൽ വികസിപ്പിച്ചത്. EEG സിഗ്നലുകളെ വാക്കുകളാക്കി മാറ്റുന്നതിന് ഡീപ് ലേണിംഗ് സാങ്കേതികവിദ്യയാണ് ഇവർ ഉപയോഗിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി, ഡോ. ലിയോംഗ് 128-ഇലക്ട്രോഡ് EEG ക്യാപ് ധരിച്ച് ഒരു വാക്കുപോലും ഉച്ചരിക്കാതെ ഇരുന്നപ്പോൾ, AI മോഡൽ ‘ഞാൻ സന്തോഷത്തോടെ ചാടുകയാണ്, അത് ഞാനാണ്’ എന്ന് ടെക്സ്റ്റ് രൂപത്തിൽ ഫലം നൽകി. ഓരോ വാക്കും എളുപ്പത്തിൽ തിരിച്ചറിയാനായി ഈ AI മോഡലിനെ പ്രത്യേകം പരിശീലിപ്പിച്ചിട്ടുണ്ടെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Read Also: KDRB Recruitment 2025: എല്‍ഡി ക്ലര്‍ക്ക് മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള മിക്ക പരീക്ഷകളും ജൂലൈയില്‍; തീയതികള്‍ പുറത്ത്‌

ഈ സാങ്കേതികവിദ്യയ്ക്ക് വൈദ്യശാസ്ത്ര രംഗത്ത് വലിയ സാധ്യതകളുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സ്‌ട്രോക്ക് പുനരധിവാസം, ഓട്ടിസമുള്ളവരുടെ സംസാര ചികിത്സ, പക്ഷാഘാതം ബാധിച്ച രോഗികളിൽ ആശയവിനിമയം പുനഃസ്ഥാപിക്കൽ എന്നിവയ്ക്ക് ഇത് ഏറെ സഹായകമാകും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ EEG-യും AI-യും സംയോജിപ്പിച്ച് സമാനമായ നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്.

നേരത്തെ, മാസ് ജനറൽ ബ്രിഗാമിലെ ഗവേഷകർ രോഗികളിലെ തലച്ചോറിന്റെ തകർച്ച പ്രവചിക്കാൻ കഴിവുള്ള ഒരു AI ടൂൾ വികസിപ്പിച്ചിരുന്നു. ഉറക്കസമയത്ത് EEG ഉപയോഗിച്ച് തലച്ചോറിലെ പ്രവർത്തനങ്ങളിലെ ചെറിയ മാറ്റങ്ങൾ വിശകലനം ചെയ്താണ് ഈ AI ടൂൾ പ്രവർത്തിക്കുന്നത്. ഈ പഠനത്തിൽ, ഓർമ്മശക്തിയും ശ്രദ്ധയും കുറയുന്ന കോഗ്നിറ്റീവ് ഡിക്ലൈൻ അനുഭവിച്ച 85 ശതമാനം വ്യക്തികളെയും ഈ സംവിധാനം കൃത്യമായി തിരിച്ചറിഞ്ഞു. ഇതിന്റെ കൃത്യത 77 ശതമാനമായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.