Pomegranate VS Blueberry: മാതളനാരങ്ങയാണോ ബ്ലൂബെറിയാണോ ആരോഗ്യത്തിന് നല്ലത്? മികച്ചതേതെന്ന് നോക്കാം
Which is Healthier Blueberries or Pomegranate: ഇവ രണ്ടും യോഗർട്ടിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കാവുന്നതാണ്. എന്നാൽ, ഇതിൽ ഏറ്റവും മികച്ചത് ഏതാണ്? മാതളനാരങ്ങയാണോ ബ്ലൂബെറിയാണോ?

പോഷകങ്ങളുടെ കലവറയാണ് മാതളനാരങ്ങയും ബ്ലൂബെറിയും. ഇവ രണ്ടും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിൽ ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ രണ്ടും യോഗർട്ടിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കാവുന്നതാണ്. എന്നാൽ, ഇതിൽ ഏറ്റവും മികച്ചത് ഏതാണ്? മാതളനാരങ്ങയാണോ ബ്ലൂബെറിയാണോ?
മാതളനാരങ്ങയും ബ്ലൂബെറിയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. മാതളനാരങ്ങായിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റായ പോളിഫെനോൾ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം, ബ്ലൂബെറിയിലുള്ള ആന്തോസയാനിനുകൾ തലച്ചോറിന്റെ പ്രവർത്തനം, കാഴ്ചശക്തി എന്നിവ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഏറെ ഗുണം ചെയ്യും. മാതളനാരങ്ങയിൽ ധാരളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. മാതളനാരങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ബ്ലൂബെറിയിൽ നാരുകൾ കുറവാണ്. എന്നാൽ, ഇതിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ കുടലിലെ നല്ല ബാക്റ്റീരിയകളുടെ വളർച്ച പോഷിപ്പിക്കുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ALSO READ: സാധാരണ ഉപ്പിനേക്കാൾ മികച്ചത് റോക്സാൾട്ട്… എന്തുകൊണ്ടെന്ന് അറിയുമോ?
പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള പഴമാണ് മാതളനാരങ്ങ. ഇവയിൽ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ ഇവയുടെ ഉപഭോഗം കുറയ്ക്കുന്നതാണ് നല്ലത്. എന്നാൽ, ബ്ലൂബെറിയിൽ താരതമ്യേന ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുന്നു.
ഏതാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്?
പഴങ്ങൾ കഴിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണ്. പലപ്പോഴും തൊലി കളയാനുള്ള മടി കൊണ്ട് മാതളനാരങ്ങ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ, ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ബ്ലൂബെറിയും. ഹൃദയാരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം മാതളനാരങ്ങ നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും, കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സ്ട്രെസ് കുറയ്ക്കാനുമെല്ലാം ബ്ലൂബെറി മികച്ചൊരു ഓപ്‌ഷനാണ്.