Bru coffee : കാപ്പിക്കുരുവിനു പകരം ചിക്കറി, നെസ്സിനെ വെട്ടി ബ്രൂകോഫി മുന്നിലെത്തിയത് ഇങ്ങനെ
Bru Coffee overtook Nescafe: കൂടുതലും 100% ശുദ്ധമായ ഇൻസ്റ്റന്റ് കോഫിക്ക് ഊന്നൽ നൽകിയപ്പോൾ ബ്രൂ ഫിൽറ്റർ കോഫി ഇഷ്ടപ്പെടുന്നവരുടെ അഭിരുചികളെ ലക്ഷ്യം വെച്ചു. കൂടാതെ ബ്രൂ ലൈറ്റ്, എക്സോട്ടിക്ക, ഗോൾഡ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ഇവർ പുറത്തിറക്കിയിരുന്നു.

കൊച്ചി: സൗത്ത് ഇന്ത്യക്കാരുടെ വീടുകളിൽ ഫിൽറ്റർ കോഫി ഇല്ലാത്ത ഒരു വെളുപ്പാൻ കാലം ആലോചിക്കാൻ പോലും കഴിയില്ല. 1960 കളോട് അടുത്ത് സൗത്ത് ഇന്ത്യയിൽ ഫിൽറ്റർ കോഫിക്കു ഉണ്ടായിരുന്ന പ്രാധാന്യം മനസ്സിലാക്കി നെസ്സ് കഫെ ഇൻസ്റ്റന്റ് കോഫി ലോഞ്ച് ചെയ്തു. പക്ഷേ ഇതിന് സാധാരണ ഫിൽറ്റർ കോഫിയുടെ രുചിക്കും മണത്തിന് ഒപ്പം എത്താൻ കഴിഞ്ഞില്ല. പിന്നാലെ വന്ന ബ്രൂ പക്ഷേ വിജയിച്ചു. അവർ മാർക്കറ്റ് പിടിച്ചടക്കി. നെസ്സിന് കഴിയാത്തത് എങ്ങനെ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ബ്രൂവിന് സാധിച്ചു എന്നാലോചിച്ചു കുഴയേണ്ട. അതിൽ വളരെ ലളിതമായ ചില മാറ്റങ്ങൾ മാത്രമേ ഉള്ളൂ.
നെസ്സിലെ വിടവുകൾ നികത്തി ബ്രൂ എത്തിയപ്പോൾ
ചിക്കറിയുടെ പ്രാധാന്യം
ചിക്കറി എന്നത് പരമ്പരാഗതമായി ഔഷധങ്ങളിൽ തന്നെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ചെടിയാണ്. വളരെ വില കുറവുള്ള ഇത് കാപ്പിപ്പൊടിക്കൊപ്പം രുചിക്കും മണത്തിനുമായി ഉപയോഗിക്കുക പതിവുണ്ട്. ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫിയുടെ അവിഭാജ്യ ഘടകമാണിത്.
ബ്രിട്ടീഷ് ഭരണകാലം മുതൽ ഇന്ത്യയിൽ പ്രചാരത്തിൽ ആയ ചിക്കറി കാപ്പിപ്പൊടിയുടെ അളവ് കൂട്ടാനും കൈപ്പു കുറയ്ക്കാനും സഹായിക്കുന്നുണ്ട്. വിലക്കുറവുണ്ടെന്ന് കരുതി ഗുണക്കുറവില്ല. ആരോഗ്യപരമായ ഗുണങ്ങൾക്ക് പുറമേ ദഹനസഹായി കൂടിയാണിത്. ബ്രൂവിന്റെ കാപ്പിപ്പൊടിയിൽ 30 ശതമാനം ചിക്കറിയാണ് ഉള്ളത്. ഇതിനൊപ്പം നേർത്ത കാരമൽ ഗന്ധം കൂടി ചേർന്നതോടെ കൂടുതൽ പ്രിയങ്കരമായി.
ബ്രൂവിന്റെ മുന്നേറ്റം
കൂടുതലും 100% ശുദ്ധമായ ഇൻസ്റ്റന്റ് കോഫിക്ക് ഊന്നൽ നൽകിയപ്പോൾ ബ്രൂ ഫിൽറ്റർ കോഫി ഇഷ്ടപ്പെടുന്നവരുടെ അഭിരുചികളെ ലക്ഷ്യം വെച്ചു. കൂടാതെ ബ്രൂ ലൈറ്റ്, എക്സോട്ടിക്ക, ഗോൾഡ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ഇവർ പുറത്തിറക്കിയിരുന്നു. വ്യത്യസ്ത ഗുണനിലവാരത്തിലുള്ള ഉപയോക്താക്കളെ ഇത് ആകർഷിച്ചു. ബ്രാൻഡ് അംബാസിഡർമാരെ ഉപയോഗിച്ച് പരസ്യങ്ങളും ഒപ്പം കഫേ പോലുള്ള സംരംഭങ്ങളും ബ്രാൻഡിന്റെ പ്രചാരം കൂട്ടി. കൂടാതെ ചെറിയ വിലകുറഞ്ഞ സാഷെ പാക്കറ്റുകൾ ലഭ്യമാക്കിയത് ഗ്രാമീണമേഖലയിലേക്ക് വരെ ബ്രാൻഡിന്റെ പ്രചാരം വർദ്ധിപ്പിച്ചു.