AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajisha Vijayan Diet Plan: രാവിലെ മുട്ടയും ഫ്രൂട്ട്സും; ഡിന്നർ വൈകിട്ട് ആറരയ്ക്കു മുൻപ് ; രജിഷയുടെ മാജിക്കൽ ഡയറ്റ്

Rajisha Vijayan's Diet Plan: ശരീരഭാരത്തിനനുസരിച്ചു കഴിക്കേണ്ട കാർബോഹെഡ്രേറ്റും പ്രോട്ടീനും പച്ചക്കറികളുമൊക്കെ കണക്കാക്കി. തന്റെ ശരീരത്തിനു ദിവസവും 1000– 1200 കാലറി മതിയാകും. അതിനനുസരിച്ചു മെനു തയാറാക്കിയെന്നും താരം പറയുന്നു.

Rajisha Vijayan Diet Plan: രാവിലെ മുട്ടയും ഫ്രൂട്ട്സും; ഡിന്നർ വൈകിട്ട് ആറരയ്ക്കു മുൻപ് ; രജിഷയുടെ മാജിക്കൽ ഡയറ്റ്
Rajisha Vijayan Diet PlanImage Credit source: facebook\rajisha vijayan
sarika-kp
Sarika KP | Published: 06 Jul 2025 12:47 PM

ആരാധകർ ഏറെയുള്ള പ്രിയ താരമാണ് നടി രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരത്തിന് പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളാണ് ലഭിച്ചത്. ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം ഈയടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു . നടി രജിഷ വിജയന്റെ അതിശയിപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമേഷന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ആറുമാസംകൊണ്ട് 15 കിലോയാണ് രജിഷ വിജയൻ കുറച്ചത്.

ഇപ്പോഴിതാ ബോഡി ട്രാൻസ്ഫർമേഷന് പിന്നിലെ രഹസ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ക്രിഷാന്ത് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന സിനിമയ്ക്കായാണ് താരത്തിന്റെ പുതിയ ലുക്ക്.ഷിഫാസ് എന്ന ട്രെയ്നറുടെ കീഴിലാണ് താരം ഭാരം കുറച്ചത്. ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്തതെന്നാണ് രജീഷ പറയുന്നത്. ശരീരഭാരത്തിനനുസരിച്ചു കഴിക്കേണ്ട കാർബോഹെഡ്രേറ്റും പ്രോട്ടീനും പച്ചക്കറികളുമൊക്കെ കണക്കാക്കി. തന്റെ ശരീരത്തിനു ദിവസവും 1000– 1200 കാലറി മതിയാകും. അതിനനുസരിച്ചു മെനു തയാറാക്കിയെന്നും താരം പറയുന്നു.

Also Read:അയ്യോ ഇതെന്തുപറ്റി.. ഇത്രയും നരച്ച മുടി! ഡൈ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ദിവ്യ എസ് അയ്യർ ഐഎഎസ്‌

രാവിലെ മുട്ടയും ഏതെങ്കിലും ഫ്രൂട്ടുമാണ് കഴിക്കുന്നത്. ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിക്കും. ചോറ് എടുക്കുന്ന അളവിൽ കറികളും കറിയുടെ അളവിൽ ചോറുമാണു പ്ലേറ്റിലെടുക്കുക. കുക്കുമ്പറും കാരറ്റുമൊക്കെ ആദ്യം കഴിക്കും, പിന്നെ ചിക്കനോ മീനോ. അവസാനമാണ് ചോറ് കഴിക്കാറുള്ളത് എന്നാണ് നടി പറയുന്നത്. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ കഴിക്കും. ഇങ്ങനെ തന്നെയാണ് അത്താഴം കഴിക്കാറുള്ളത്, പക്ഷേ അളവ് കുറയ്ക്കുമെന്നാണ് രജിഷ പറയുന്നത്.

കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ കഴിക്കാൻ തോന്നിയാൽ അതിനനുസരിച്ചു മറ്റു വിഭവങ്ങൾ കുറയ്ക്കും. മധുരം മുഴുവനായി കട്ട് ചെയ്താൽ കൊതി കൂടും. അപ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകും. മധുരം കട്ടു കഴിക്കുന്നതും അതിലേറെ ദോഷമാണ്. കൃത്യമായ ഡയറ്റിനു പുറമെ ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്യാറുണ്ടെന്നും നടി പറയുന്നു. ഡയറ്റ് എടുക്കുമ്പോൾ ചർമവും മുടിയും ശ്രദ്ധിക്കണം. അവയ്ക്കു വേണ്ടിയുള്ള കാര്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും താരം കൂട്ടിച്ചേർത്തു.