AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thyroid: കഴുത്തിലെ കറുപ്പും വിട്ടുമാറാത്ത മുഖക്കുരുവും തൈറോയിഡിൻ്റെ ലക്ഷണങ്ങളോ?; തള്ളിക്കളയരുത്, കൂടുതലറിയാം

Thyroid Symptoms And Prevention: പലരും കഴുത്തിലെ കറുപ്പ് മാറ്റാൻ വിലകൂടിയ ക്രീമുകൾ വാങ്ങി പുരട്ടാറുണ്ട്, മുഖക്കുരു മാറാൻ ഫേഷ്യലുകളും തുടങ്ങി നിരവധി വിലകൂടിയ ചികിത്സകൾ ചെയ്യാറുണ്ട്. എന്നാൽ ഇതെല്ലാം ഒരു താല്ക്കാലികമായ പരിഹാരം മാത്രമാകും. എന്നാൽ ചികിത്സയുടെ ഫലം മാരിക്കഴിഞ്ഞാൽ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ പ്രശ്നം ശരീരത്തിന് പുറത്തല്ല, ഉള്ളിലാണെന്ന് മനസ്സിലാക്കാം. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ നമ്മുടെ ചർമ്മത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം.

Thyroid: കഴുത്തിലെ കറുപ്പും വിട്ടുമാറാത്ത മുഖക്കുരുവും തൈറോയിഡിൻ്റെ ലക്ഷണങ്ങളോ?; തള്ളിക്കളയരുത്, കൂടുതലറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Jun 2026 | 10:51 AM

ചർമ്മത്തിലുണ്ടാകുന്ന പല മാറ്റങ്ങളെയും നമ്മൾ വെറുമൊരു ചർമ്മ പ്രശ്നമായി മാത്രം കണ്ട് പലപ്പോഴും തള്ളിക്കളയാറുണ്ട്. എന്നാൽ, നമ്മുടെ ശരീരത്തിനുള്ളിൽ നടക്കുന്ന വലിയ ഹോർമോൺ വ്യതിയാനങ്ങളുടെ ആദ്യ ലക്ഷണമാകാം ഇത്തരം മാറ്റങ്ങൾ. കഴുത്തിന് ചുറ്റും പെട്ടെന്നുണ്ടാകുന്ന കറുപ്പ് നിറം, എത്ര ചികിത്സിച്ചിട്ടും മാറാത്ത മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ എന്നിവ കേവലം ഒരു ചർമ്മപ്രശ്നം മാത്രമല്ല, അത് തൈറോയിഡ് അല്ലെങ്കിൽ പിസിഒഎസ് (PCOS) പോലെയുള്ള ഹോർമോൺ വ്യതിയാനങ്ങളുടെ ഏറ്റവും ആദ്യത്തെ ലക്ഷണമായേക്കാം.

പലരും കഴുത്തിലെ കറുപ്പ് മാറ്റാൻ വിലകൂടിയ ക്രീമുകൾ വാങ്ങി പുരട്ടാറുണ്ട്, മുഖക്കുരു മാറാൻ ഫേഷ്യലുകളും തുടങ്ങി നിരവധി വിലകൂടിയ ചികിത്സകൾ ചെയ്യാറുണ്ട്. എന്നാൽ ഇതെല്ലാം ഒരു താല്ക്കാലികമായ പരിഹാരം മാത്രമാകും. എന്നാൽ ചികിത്സയുടെ ഫലം മാരിക്കഴിഞ്ഞാൽ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ പ്രശ്നം ശരീരത്തിന് പുറത്തല്ല, ഉള്ളിലാണെന്ന് മനസ്സിലാക്കാം. ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ നമ്മുടെ ചർമ്മത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം.

ALSO READ: സ്കൂൾ തുറന്നു, ഒപ്പം മഴക്കാലവും; കുരുന്നുകൾക്ക് പനി പിടിക്കാതിരിക്കാൻ ഉച്ചഭക്ഷണത്തിൽ ഇതുകൂടി ചേർക്കൂ

കഴുത്തിലെ കറുപ്പ്

കഴുത്തിന് ചുറ്റും, കക്ഷങ്ങളിലും ഉണ്ടാകുന്ന കറുപ്പ് നിറത്തെ അക്കാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് വിളിക്കുന്നത്. ശരീരത്തിൽ ഇൻസുലിൻ ഹോർമോണിൻ്റെ അളവ് കൂടുമ്പോഴാണ് പ്രധാനമായും ചർമ്മത്തിൽ ഈ കറുപ്പ് നിറം വരുന്നത്. ചില അവസരങ്ങളിൽ തൈറോയിഡ് ഉള്ളവരിലും ഈ ലക്ഷണം കണ്ടുവരാറുണ്ട്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാകുന്ന ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ ശരീരത്തിലെ മെറ്റബോളിസം പതുക്കെയാവുകയും ഇത് ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതുമൂലം കഴുത്തിന് ചുറ്റും കടുത്ത കറുപ്പ് നിറം കാണപ്പെടുന്നു.

വിട്ടുമാറാത്ത മുഖക്കുരു

കൗമാരപ്രായം കഴിഞ്ഞിട്ടും വിട്ടുമാറാത്ത മുഖക്കുരുവിന് പിന്നിൽ ഹോർമോൺ വ്യതിയാനങ്ങളാകാം. തൈറോയിഡ് ഹോർമോണുകൾ ശരീരത്തിലെ മറ്റ് ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, ആൻഡ്രോജൻ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയാണ്. തൈറോയിഡ് ​ഗ്രന്ഥിയിലുണ്ടാകുന്ന മാറ്റങ്ങൾ ചർമ്മത്തിലെ സെബം ഉത്പാദനം അമിതമാക്കുകയും ചർമ്മം വല്ലാതെ വരണ്ടുപോവുന്നതിന് കാരണമാകുകയും ചെയ്യാം. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിനും ബാക്ടീരിയകൾ വളർന്ന് കടുത്ത മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകുന്നു. താടിയെല്ലിന് ചുറ്റും ഉണ്ടാകുന്ന മുഖക്കുരു ഹോർമോൺ തകരാറുകളുടെ പ്രധാന ലക്ഷണമാണ്.

പിഗ്മെന്റേഷനും വരൾച്ചയും

തൈറോയിഡ് ഹോർമോണിൻ്റെ കുറവ് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ ബാധിക്കുന്നു. ചർമ്മം അമിതമായി വരണ്ട് പൊട്ടുക, മുഖത്ത് തവിട്ട് അല്ലെങ്കിൽ കറുത്ത പാടുകൾ വരിക എന്നിവ ഹൈപ്പോതൈറോയിഡിസത്തിൻ്റെ സാധാരണ ലക്ഷണങ്ങളാണ്.

പരിഹാര മാർ​ഗങ്ങൾ എന്തെല്ലാം?

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ബ്യൂട്ടി പാർലറിൽ പോയിട്ടോ വിലകൂടിയ ക്രീമുകൾ ഉപയോ​ഗിച്ചിട്ടോ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. യഥാർത്ഥ കാരണം കണ്ടെത്തി കൃത്യ സമയത്ത് ചികിത്സ നൽകിയാൽ മാത്രമെ ഇതിന് പരിഹാരം കണ്ടെത്താനാകൂ. ഇത്തരം ലക്ഷണങ്ങൾ മാറാതെ കണ്ടാൽ, ഇടന്ന തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം Thyroid Profile (T3, T4, TSH) ടെസ്റ്റും, ഒപ്പം ആവശ്യമെങ്കിൽ ഫാസ്റ്റിം​ഗ് ഇൻസുലിൻ ടെസ്റ്റും ചെയ്യുക.

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: തൈറോയിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടാൽ പഞ്ചസാരയുടെയും മൈദയുടെയും ഉപയോഗം നന്നായി കുറയ്ക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

വ്യായാമം ശീലമാക്കുക: ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നത് ഹോർമോൺ സമതുലിതാവസ്ഥ വീണ്ടെടുക്കാനും ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാനും സഹായിക്കും.

ചർമ്മ സംരക്ഷണം: ചർമ്മം വരണ്ടുപോകാതെ സൂക്ഷിക്കാൻ നല്ലൊരു മോയ്സ്ചറൈസർ ഉപയോഗിക്കുക. വെയിലത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്.

English Summary:

Struggling with a dark neck, stubborn pigmentation, or a sudden breakout of acne. Discover how an thyroid and insulin resistance can alter your skin.

Follow Us