Can Diabetic Patients Eat Mangoes: പ്രമേഹ രോഗികൾ മാമ്പഴം കഴിക്കാമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Is It Safe for Diabetic Patients to Eat Mangoes: ഗ്ലൈസെമിക് സൂചിക കുറഞ്ഞതും, അന്നജം കുറഞ്ഞതും, നാരുകളും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങൾ വേണം പ്രമേഹ രോഗികള്‍ ഡയറ്റിൽ ഉൾപ്പെടുത്താൻ. അതിനാൽ പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ ഇല്ലയോ എന്ന് നോക്കാം.

Can Diabetic Patients Eat Mangoes: പ്രമേഹ രോഗികൾ മാമ്പഴം കഴിക്കാമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

മാമ്പഴം

Published: 

28 Feb 2025 17:37 PM

മാമ്പഴം ഇഷ്ടമില്ലാത്തവർ വിരളമാണ്. രുചിയിൽ മാത്രമല്ല ഗുണത്തിലും ഈ പഴം മുൻപന്തിയിൽ തന്നെയുണ്ട്. പ്രകൃതിദത്തമായ മധുരം അടങ്ങിയ മാമ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഉറക്കം, ഭക്ഷണം, വ്യായാമം, മരുന്നുകൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രമേഹ രോഗികൾ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിയന്ത്രിച്ച് പോകുന്നതിലൂടെ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാൻ കഴിയും.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണം വലിയൊരു പങ്ക് വഹിക്കുന്നു. ഗ്ലൈസെമിക് സൂചിക കുറഞ്ഞതും, അന്നജം കുറഞ്ഞതും, നാരുകളും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങൾ വേണം പ്രമേഹ രോഗികള്‍ ഡയറ്റിൽ ഉൾപ്പെടുത്താൻ. അതുകൊണ്ട് തന്നെ ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടതെന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ ഒന്നാണ് മാമ്പഴം. പ്രമേഹ രോഗികൾ മാമ്പഴം കഴിക്കാമോ ഇല്ലയോ എന്ന് വിശദമായി നോക്കാം.

പ്രമേഹമുള്ളവർക്ക് മാമ്പഴം പരിമിതമായ അളവിൽ കഴിക്കാമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. പഠന റിപ്പോർട്ടുകൾ പ്രകാരം ഓരോ മാമ്പഴത്തിലും ഏകദേശം 15 ഗ്രാം കാർബോഹൈഡ്രേറ്റും 14 ഗ്രാം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. അതിനാൽ അധികമായി മാമ്പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇത് സാരമായി ബാധിക്കാം. മാമ്പഴത്തിൽ നാരുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും അയണിന്റെയും പൊട്ടാസ്യത്തിന്റെയുമൊക്കെ ഉറവിടമാണ്.

ALSO READ: വെണ്ടക്ക വെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കൂ; ​ഗുണങ്ങൾ ഏറെയാണ്

അതുപോലെ തന്നെ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ പഴങ്ങളിലൊന്നാണ് മാമ്പഴം. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കാം എന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും പ്രമേഹ രോഗികൾ വലിയ അളവിൽ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണം. പകരം മാമ്പഴം സ്മൂത്തിയായോ പഞ്ചസാര ചേർക്കാതെ ജ്യൂസ് അടിച്ചോ ചെറിയ അളവിൽ കുടിക്കാം.

പ്രമേഹ രോഗികൾ പൂർണ്ണമായും പഴുത്ത മാങ്ങയ്ക്ക് പകരം അല്പം പച്ച മാങ്ങ കഴിക്കാം. കാരണം അതിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. അല്ലെങ്കിൽ തൈര്, ചീസ് തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകൾക്കൊപ്പം മാമ്പഴം കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാരമായി ബാധിക്കില്ല. പ്രഭാത നടത്തം അല്ലെങ്കിൽ വ്യായാമത്തിന് ശേഷം, അതുമല്ലെങ്കിൽ ഭക്ഷണത്തിനിടയിലുള്ള സമയമാണ് മാമ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കാരണം ആ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ