Milk Skin Problems: പാൽ കുടിക്കുന്നത് മുഖക്കുരുവിന് കാരണമാകുമോ?
Milk Dairy Products and Acne: പാലുല്പന്നങ്ങളുടെ ഉപഭോഗം കൂടുതലും സ്ത്രീകളിലാണ് ചർമ്മ പ്രശ്നങ്ങൾക്ക് കരണമാകുക. മൃഗങ്ങളിൽ നിന്നുള്ള ഒരു സ്രോതസ്സിൽ നിന്ന് വരുന്നതുകൊണ്ട് തന്നെ ഇതിൽ വളർച്ചാ ഹോർമോണായ IGF-1 അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പാൽ അല്ലെങ്കിൽ പാലുല്പന്നങ്ങളുടെ ഉപഭോഗം മുഖക്കുരുവിന് കാരണമാകുമോ എന്നത് പലരുടെ സംശയമാണ്. വളർച്ചാ ഹോർമോൺ ആയ IGF-1 പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. മനുഷ്യരിൽ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളിൽ ഒന്നായതിനാൽ തന്നെ IGF-1 മുഖക്കുരുവിന് കാരണമാകുന്നു. കൂടാതെ, സെബം ഉത്പാദിപ്പിക്കാനുള്ള പ്രവണത പാലുല്പന്നങ്ങൾക്ക് ഉള്ളതുകൊണ്ടുതന്നെ ഇത് ചർമ്മത്തെ എണ്ണമയമുള്ളതാക്കുകയും മുഖക്കുരു വളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.
പാലുല്പന്നങ്ങളുടെ ഉപഭോഗം കൂടുതലും സ്ത്രീകളിലാണ് ചർമ്മ പ്രശ്നങ്ങൾക്ക് കരണമാകുക. മൃഗങ്ങളിൽ നിന്നുള്ള ഒരു സ്രോതസ്സിൽ നിന്ന് വരുന്നതുകൊണ്ട് തന്നെ ഇതിൽ വളർച്ചാ ഹോർമോണായ IGF-1 അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ ബാധിക്കുമെന്ന് മാത്രമല്ല സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.
പാലും ഐസ്ക്രീമും മുഖക്കുരുവിന് കാരണമാകും എങ്കിലും തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ തൈര് ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കില്ല. തൈര് വീക്കം ശമിപ്പിക്കാനും പാലിൽ കാണപ്പെടുന്ന IGF-1 ഹോർമോണിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകാം എങ്കിലും ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാത്സ്യത്തിന്റെ മികച്ച ഉറവിടമായ പാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡാണ് ഇതിന് സഹായിക്കുന്നത്.
ALSO READ: ഇനി മുതൽ പാവയ്ക്ക ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കൂ; ഗുണങ്ങൾ മാത്രമെയുള്ളൂ
പാലിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് കുടിക്കുന്നത് ഉത്കണ്ഠയെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കൂടാതെ പേശികളുടെ ആരോഗ്യത്തിനും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാനും പതിവായി പാല്‍ കുടിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും നിര്‍ജ്ജലീകരണത്തെ തടയാനും പാല്‍ മികച്ചതാണ്.
അതുപോലെ, രാത്രി ഉറങ്ങുന്നതിന് മുമ്പ് പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. അന്നജം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് വിശപ്പ് കുറയ്ക്കാനും, അമിതമായി ആഹാരം കഴിക്കുന്നത് തടയാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.