AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mosquito Bites: തടിപ്പ് പിന്നെ പനി! കൊതുക് കടിക്കുന്നതിലൂടെ ഉണ്ടാകുന്ന അലർജി ജീവന് അപകടമോ?

Allergies Due To Mosquito Bites: സാധാരണയായി കൊതുക് കടിയേറ്റാൽ ചുവന്ന നിറത്തിലുള്ള പാടുകളും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറുകയും ചെയ്യും. എന്നാൽ, നിങ്ങളുടെ ശരീരത്തിലെ തടിപ്പ് വലുതാവുകയോ, വേദനാജനകമാവുകയോ സ്പർശിക്കുമ്പോൾ ചെറിയ ചൂട് അനുഭവപ്പെടുകയോ ചെയ്താൽ അവ പ്രത്യേകം ശ്രദ്ധിക്കണം.

Mosquito Bites: തടിപ്പ് പിന്നെ പനി! കൊതുക് കടിക്കുന്നതിലൂടെ ഉണ്ടാകുന്ന അലർജി ജീവന് അപകടമോ?
Mosquito BitesImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 22 Jun 2025 10:18 AM

മഴക്കാലത്തും പുറത്തുപോകുമ്പോഴും കൊതുക് കടിക്കുന്ന സ്വാഭാവികമാണ്. ചിലത് നമുക്ക് ദോഷം ചെയ്യിലെങ്കിലും മറ്റ് ചിലത് നമ്മുടെ ജീവന് പോലും ഭീഷണിയാവുന്നതാണ്. ഒരു ചെറിയ ചൊറിച്ചിൽ പോലും അണുബാധയുടെയോ അലർജി പോലുള്ള വലിയ പ്രശ്നങ്ങളുടെയോ ലക്ഷണങ്ങളായേക്കാം. അതിനാൽ കൊതുക് കടിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സാധാരണയായി കൊതുക് കടിയേറ്റാൽ ചുവന്ന നിറത്തിലുള്ള പാടുകളും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറുകയും ചെയ്യും. എന്നാൽ, നിങ്ങളുടെ ശരീരത്തിലെ തടിപ്പ് വലുതാവുകയോ, വേദനാജനകമാവുകയോ സ്പർശിക്കുമ്പോൾ ചെറിയ ചൂട് അനുഭവപ്പെടുകയോ ചെയ്താൽ അവ പ്രത്യേകം ശ്രദ്ധിക്കണം, കാരണം അത് ഏതെങ്കിലും അണുബാധയുടെ ലക്ഷണമായേക്കാം. കടിയേറ്റ സ്ഥലത്ത് നിന്ന് ചുവപ്പ് പടരാൻ തുടങ്ങിയാൽ അത് ആശങ്കാജനകമാണ്. ചില സന്ദർഭങ്ങളിൽ മഞ്ഞകലർന്ന പഴുപ്പോ ദ്രാവകമോ പുറത്തുവന്നേക്കാം. ഇത് സെല്ലുലൈറ്റിസ് അല്ലെങ്കിൽ മറ്റ് ബാക്ടീരിയൽ ചർമ്മ അണുബാധകളെ സൂചിപ്പിക്കുന്നു.

ചില ആളുകൾക്ക് കൊതുക് കടിയേറ്റാൽ അലർജി ഉണ്ടാകാറുണ്ട്. ഈ അവസ്ഥയെ സ്കീറ്റർ സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നു. ഈ വ്യക്തികളിൽ, കടിയേറ്റതിന് ചുറ്റുമുള്ള ഭാഗം വലിയ രീതിയിൽ തടിക്കുന്നു. കൂടാതെ കഠിനമായ ചൊറിച്ചിൽ, കണ്പോള, ചുണ്ട് അല്ലെങ്കിൽ തൊണ്ട എന്നിവടങ്ങളിൽ വീക്കം തുടങ്ങിയവ മറ്റ് ലക്ഷണങ്ങളാണ്. അപൂർവമാണെങ്കിലും, ചില അലർജി അനാഫൈലക്സിസായി മാറാനും സാധ്യതയുണ്ട്. ഇത് ജീവന് ഭീഷണിയായ ഒരു അവസ്ഥയാണ്. ശ്വാസതടസ്സം, തലകറക്കം, രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് കുറവ് എന്നിവ ഉൾപ്പെടുന്നു.

കൊതുകുകടിയേറ്റാൽ സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ അതിൻ്റെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാകുന്നു. അമിതമായ ചൊറിച്ചിൽ ചർമ്മത്തിൽ മുറിവുണ്ടാക്കുകയും ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ അണുബാധകൾക്ക് കാരണമാകും. ഈ ലക്ഷണങ്ങൾക്കൊപ്പം പനിയാണ് സാധാരണയായി കണ്ടുവരുന്നത്.

പനി, ശരീരവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോൾ, പ്രശ്നം കൂടുതൽ ഗുരുതരമാണെന്ന് മനസിലാക്കേണ്ടതുണ്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, സിക്ക, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങളെയാണ് ഈ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഡെങ്കിപ്പനി ബാധിച്ചതിന് നാല് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ സന്ധികളിലും പേശികളിലും വേദനയും ചർമ്മത്തിൽ തിണർപ്പും ഉണ്ടാകുന്നു. മലേറിയ സാധാരണയായി പനിക്കും വിറയലിനും കാരണമാകുന്നു. അതേസമയം വെസ്റ്റ് നൈൽ വൈറസ് അസാധാരണമാണെങ്കിലും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നതാണ്. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടായാൽ, വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.