AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chingam Astrology: ചിങ്ങം വെറുതെ ആവില്ല; ഈ നക്ഷത്രക്കാര്‍ക്ക് കുബേരയോഗം ആരംഭിച്ചു

Chingam Astrology Results: പുതുവര്‍ഷത്തിന്റെ ആരംഭം ആയതുകൊണ്ട് തന്നെ എങ്ങനെയായിരിക്കും എനിക്കീ വര്‍ഷം എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരിക്കും. ഇനിയങ്ങോട്ടുള്ള കുറച്ചുദിനങ്ങള്‍ നല്ലതായിരിക്കണം എന്ന ചിന്തയായിരിക്കും എല്ലാവര്‍ക്കും. ചിങ്ങ മാസം മറ്റ് മാസങ്ങളെ പോലെ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കില്ല.

Chingam Astrology: ചിങ്ങം വെറുതെ ആവില്ല; ഈ നക്ഷത്രക്കാര്‍ക്ക് കുബേരയോഗം ആരംഭിച്ചു
Chingam Image (Social Media Image)
shiji-mk
Shiji M K | Updated On: 18 Aug 2024 10:56 AM

കൊല്ലവര്‍ഷം 1199, കര്‍ക്കിടക മാസം 32 ഓടെ അവസാനിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം 1 മാത്രമല്ല കൊല്ലവര്‍ഷം 1200 കൂടിയായിരുന്നു. ഓഗസ്റ്റ് 17 വെള്ളിയാഴ്ച വൈകിട്ട് 7 മണി 46 മിനിറ്റിന് പൂരാടം നക്ഷത്രം രണ്ടാം പാദത്തില്‍ ധനു കൂറിലാണ് ചിങ്ങ രവി സംഗമം നടന്നത്. ഈ മാസത്തില്‍ സൂര്യന്‍ ചിങ്ങത്തിനും ചൊവ്വ ഓഗസ്റ്റ് 26 വരെ ഇടവത്തിലും പിന്നീട് മിഥുനത്തിലും ഓഗസ്റ്റ് 22 ബുധന്‍ കര്‍ക്കടകത്തിലും തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് ചിങ്ങത്തിലും പ്രവേശിക്കുന്നതാണ് രീതി. ശുക്രന്‍ സെപ്റ്റംബര്‍ നാലിന് കന്നിയിലേക്കും പ്രവേശിക്കും. മറ്റ് ഗ്രഹങ്ങള്‍ക്കൊന്നും ഈ മാസത്തില്‍ രാശിമാറ്റം സംഭവിക്കുന്നില്ല.

പുതുവര്‍ഷത്തിന്റെ പ്രതീക്ഷകളും സന്തോഷവും കൊണ്ടാണ് ചിങ്ങം വന്നെത്തിയിരിക്കുന്നത്. ഓണവുമായി വിരുന്നെത്തുന്ന മാസം കൂടിയാകുമ്പോള്‍ ചിങ്ങത്തിന് പ്രത്യേകതകളേറെയാണ്. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും വിളിക്കുന്നുണ്ട്. അന്യമായിക്കൊണ്ടിരിക്കുന്ന കൊയ്ത്ത് തന്നെയാണ് ചിങ്ങമാസത്തിലെ പ്രധാന സവിശേഷത. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീടുകളിലെ അറകളിലും പത്തായങ്ങളിലും നിറയ്ക്കുന്ന മാസം. പ്രസന്നമായ തെളിഞ്ഞ കാലാവസ്ഥയാണ് ഈ മാസത്തിലെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

Also Read: Chingam 2024: ചിങ്ങം ഒന്ന്; മലയാളികൾക്ക് പ്രതീക്ഷയുടെ പുതുവർഷാരംഭം, അറിയാം ഈ ദിവസത്തിന്റെ പ്രത്യേകതകൾ

പുതുവര്‍ഷത്തിന്റെ ആരംഭം ആയതുകൊണ്ട് തന്നെ എങ്ങനെയായിരിക്കും എനിക്കീ വര്‍ഷം എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരിക്കും. ഇനിയങ്ങോട്ടുള്ള കുറച്ചുദിനങ്ങള്‍ നല്ലതായിരിക്കണം എന്ന ചിന്തയായിരിക്കും എല്ലാവര്‍ക്കും. ചിങ്ങ മാസം മറ്റ് മാസങ്ങളെ പോലെ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കില്ല. നമ്മുടെ നക്ഷത്രത്തിന്റെ സ്ഥാനം അനുസരിച്ച് ഇതിലെല്ലാം മാറ്റം വരാം. എന്നാല്‍ ചിങ്ങം ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യവും കൊണ്ടാണ് വന്നിരിക്കുന്നത്. ഏതെല്ലാമാണ് ആ നക്ഷത്രങ്ങള്‍ എന്ന് പരിശോധിക്കാം.

ഉത്രട്ടാതി

ചിങ്ങമാസം വന്നെത്തിയിരിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യവും കൊണ്ടാണ്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിങ്ങമാസം ഇവര്‍ക്ക് ഭാഗ്യം കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ മാസത്തോടെ നിങ്ങളുടെ എല്ലാ ശത്രുക്കളുടെയും ശല്യം അവസാനിക്കും. ശത്രുവിന്റെ ദൃഷ്ടിയില്‍ നിന്നും നിങ്ങള്‍ മാറും. നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ ഇത്രയും നാള്‍ നേരിട്ടുകൊണ്ടിരുന്ന എല്ലാ വിഷമങ്ങള്‍ക്കും ഈ മാസം പരിഹാരമാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ബാധ്യതകളെല്ലാം തീര്‍ക്കാന്‍ സാധിക്കും. ധനപരമായും തൊഴില്‍പരമായും ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

മൂലം

എപ്പോഴും ബുദ്ധിമുട്ടുകളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മൂലം നക്ഷത്രക്കാര്‍. എന്നാല്‍ ഇവര്‍ക്ക് നല്ലകാലമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കുബേരന്റെ അനുഗ്രഹത്താല്‍ ഈ നക്ഷത്രക്കാര്‍ക്ക് സമ്പന്നരാകാന്‍ സാധിക്കും. ഇനി മനപ്രയാസം അനുഭവിച്ച് ജീവിക്കേണ്ടതായി വരില്ല. മൂലം നക്ഷത്രമുള്ള ഗൃഹനാഥന്മാരുള്ള വീടുകളില്‍ ഐശ്വര്യം കുമിഞ്ഞ് കൂടും. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും മാറികിട്ടും.

തിരുവോണം

ഈ നക്ഷത്രക്കാര്‍ അനുഭവിക്കുന്ന എല്ലാ ദുഖവും മാറികിട്ടും. ഇവരുടെ ജീവിതത്തില്‍ കുബേരന്റെ അനുഗ്രഹം ഉണ്ടാവുകയും ഐശ്വര്യം വരികയും ചെയ്യും. ഇവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ നിന്ന് ഉയര്‍ന്ന ലാഭം ലഭിക്കും. എവിടെ തിരിഞ്ഞാലും പണം ഇവരുടെ കൈകളിലേക്ക് എത്തും. സൗഭാഗ്യവും ഐശ്വര്യവും ഒരുപോലെ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. തിരുവോണം നക്ഷത്രക്കാരുള്ള വീടുകളില്‍ സര്‍വൈശ്വര്യവും ചിങ്ങ മാസത്തില്‍ വിരുന്നെത്തും.

പൂയം

നിങ്ങളുടെ ശത്രുക്കളെയെല്ലാം ഈ മാസത്തോടെ നീക്കം ചെയ്യാന്‍ സാധിക്കും. ഇവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള അവസരം കൈവരും. ചിങ്ങമാസം എല്ലാത്തരത്തിലുമുള്ള ഐശ്വര്യം നിങ്ങള്‍ക്ക് നല്‍കും. കുബേരയോഗത്താല്‍ ധനാഭിവൃദ്ധി ഉണ്ടാവുകയും വീട്ടില്‍ ഐശ്വര്യം നിറയുകയും ചെയ്യും.

അശ്വതി

ചിങ്ങം പിറന്നതോടെ ഇവര്‍ കുബേരയോഗത്തിലേക്ക് കടന്നുകഴിഞ്ഞു. ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സമയത്ത് പലമാറ്റങ്ങളും ഉണ്ടാകും. പലവഴികളില്‍ നിന്നായി നിങ്ങളുടെ കൈകളിലേക്ക് പണമെത്തും. നിര്‍ണായകമായി എടുക്കുന്ന പല തീരുമാനങ്ങളും നിങ്ങള്‍ക്ക് ലാഭം കൊണ്ടുവരും.

അനിഴം

ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഇതുവരെയുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതാകുന്ന ദിവസങ്ങളാണ് ചിങ്ങമാസത്തിലുള്ളത്. കടം, ബാധ്യതകള്‍ എല്ലാം മാറിക്കിട്ടും. കുബേരന്റെ അനുഗ്രഹത്താല്‍ ദുരിതങ്ങള്‍ തീര്‍ന്ന് ധനം ധാരാളമായി വരാനും സ്വന്തമായി സമ്പാദ്യമുണ്ടാകാനും ഇവര്‍ക്ക് സാധിക്കും.

Also Read: Chingam 2024: ചിങ്ങം ഒന്ന് മുതൽ ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് രാജയോ​ഗം; കൂടുതലറിയാം

രേവതി

ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ പല വഴിത്തിരിവുകളും ഉണ്ടാകുന്ന സമയമാണിത്. ഇവര്‍ക്ക് വലിയ രീതിയില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാകാനും എല്ലാംകൊണ്ടും സാമ്പത്തികമായ ഉയര്‍ച്ചയും കൈവരിക്കാന്‍ സാധിക്കും. കൂടാതെ ഈ മാസത്തോടെ നിങ്ങളുടെ കടങ്ങളെല്ലാം തീരും. ഈ നക്ഷത്രക്കാരുള്ള വീടുകളിലും അതിന്റെ ഗുണം ലഭിക്കും.

ഭരണി

ചിങ്ങമാസത്തില്‍ ഇവരുടെ മാനസിക ബുദ്ധിമുട്ടുകളും വിഷമങ്ങളുമെല്ലാം മാറുന്നതാണ്. സന്തോഷമുണ്ടാകുന്ന, ടെന്‍ഷന്‍ മാറുന്ന സമയമാണ് ചിങ്ങം. ഈ നക്ഷത്രക്കാര്‍ക്ക് ഐശ്വര്യത്തിന്റെ ദിവസങ്ങളാണ് വരുന്നത്. ഭരണി നക്ഷത്രക്കാര്‍ക്ക് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായും അഭിവൃദ്ധി നേടാന്‍ സാധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)