AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam August 18: സഹോദരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം; ഇന്നത്തെ രാശിഫലം

Malayalam Horoscope: അപകടസാധ്യതയുള്ള നിക്ഷേപങ്ങളില്‍ മുതല്‍മുടക്കരുത്. നിങ്ങളുടെ വരുമാന സ്രോതസുകള്‍ വര്‍ധിക്കും. വളരെ ആദരീണയരായ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.

Today Horoscope Malayalam August 18: സഹോദരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം; ഇന്നത്തെ രാശിഫലം
shiji-mk
Shiji M K | Updated On: 18 Aug 2024 06:30 AM

ഇന്ന് ഞായറാഴ്ചയാണ് പുതിയ തീരുമാനങ്ങളെടുക്കാനും മംഗള കര്‍മങ്ങള്‍ക്കുമെല്ലാം സാധ്യതയുള്ള ദിനം. അതിനാല്‍ ഈ ദിവസത്തെ നിങ്ങളുടെ രാശിഫലം നേരത്തെ അറിഞ്ഞുവെക്കുന്നത് ഗുണം ചെയ്യും. ഇന്നത്തെ രാശിഫലം വിശദമായി തന്നെ നോക്കാം.

മേടം

ഈ ദിവസം ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് വിജയവും ലാഭവും പ്രതീക്ഷിക്കാം. സഹോദരീ സഹോദരന്മാര്‍ക്കൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കാനാകും. അവരില്‍ നിന്ന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. അപകടസാധ്യതയുള്ള നിക്ഷേപങ്ങളില്‍ മുതല്‍മുടക്കരുത്. നിങ്ങളുടെ വരുമാന സ്രോതസുകള്‍ വര്‍ധിക്കും. വളരെ ആദരീണയരായ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലി വിജയം കൈവരിക്കാന്‍ സാധിക്കും. ജീവിതപങ്കാളിയും കുട്ടികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകും. ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്രകള്‍ നടത്തേണ്ടതായി വരും.

ഇടവം

ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. പക്ഷെ നിങ്ങളുടെ ആരോഗ്യം ദുര്‍ബലമാകാമിടയുണ്ട്. വിദ്യാര്‍ഥികള്‍ തടസം നേരിടേണ്ടതായി വരും. കുടുംബത്തില്‍ ദീര്‍ഘനാളായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ രമ്യതയിലെത്തും. ഈ ദിവസം പിതാവിന്റെ ഉപദേശം കേട്ട് പ്രവര്‍ത്തിക്കുന്നത് ഗുണം ചെയ്യും.

Also Read: Chingam 2024: പുതുവർഷപ്പുലരിയെ വരവേറ്റ് മലയാളികൾ; പുതിയ നൂറ്റാണ്ടിന് തുടക്കം, ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പ്

മിഥുനം

ഏറെ നാളായി മുടങ്ങികിടന്നിരുന്ന സാമ്പത്തിക ഇടപാടുകള്‍ തീരും. പുതിയ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഷോപ്പിങ് നടത്തേണ്ടതായി വരും. സന്താനങ്ങള്‍ ജോലി ചെയ്യുന്നത് കണ്ട് സന്തോഷിക്കും. സഹോദരനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക.

കര്‍ക്കിടകം

ലാഭം നേടാനുള്ള അവസരമുണ്ട്. കൂടാതെ നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭത്തിലൂടെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ അകലും. നല്ല വിവാഹലോചനകള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ജീവിതപങ്കാളിയുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

ചിങ്ങം

പുതിയ ജോലികള്‍ തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് നല്ല ദിവസമാണ്. സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറും. ശത്രുക്കളുടെ ഉപദ്രവം വര്‍ധിക്കും. പഴയ സഹപ്രവര്‍ത്തകര്‍ നിങ്ങളോട് സഹായം ചോദിക്കും. പങ്കാളിയെ സന്തോഷിപ്പിക്കാന്‍ സമ്മാനങ്ങള്‍ വാങ്ങിക്കും.

കന്നി

സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്. പണം കടം വാങ്ങിയവര്‍ തിരികെ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. സഹോദരനെ സഹായിക്കാന്‍ അവസരം ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.

തുലാം

എല്ലാ ജോലികളും എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാനാകും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചിലവഴിക്കും. മത്സര പരീക്ഷയില്‍ വിജയം നേടാനുള്ള ആത്മവിശ്വാസം ലഭിക്കും. തൊഴില്‍ നേടാനായി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് പുരോഗതി കൈവരിക്കാനാകും.

വൃശ്ചികം

ജോലിയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരെ സഹായിക്കേണ്ടതായി വരും. സ്വത്തുമായി ബന്ധപ്പെട്ടുണ്ടായിരുന്ന നിയമ തര്‍ക്കങ്ങള്‍ തീരുമാനമാകും. സാമ്പത്തികമായി മെച്ചപ്പടും. ആഡംബരത്തിന് പണം ചിലവഴിക്കേണ്ടതായി വരും. വരുമാനവും ചിലവും തമ്മില്‍ സന്തുലിതമായ അവസ്ഥ നിലനിര്‍ത്തി കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.

ധനു

സാമ്പത്തികമായി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി സംസാരം നിയന്ത്രിക്കുക. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ നടക്കാനിടയുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള അവസരം കൈവരും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും.

മകരം

ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തുടക്കത്തില്‍ അല്‍പം മടി കാണിച്ചാലും പിന്നീട് അതുണ്ടാകില്ല. ജോലി സ്ഥലം നിങ്ങളുടെ മനസിനെ വേദനിപ്പിക്കും. സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ നിസാഹായവസ്ഥ മുതലെടുക്കും. ഏത് വെല്ലുവിളികളെയും എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും. കഠിനാധ്വാനത്തിലൂടെ ഏത് ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

Also Read: Chingam 2024: ചിങ്ങം ഒന്ന്; മലയാളികൾക്ക് പ്രതീക്ഷയുടെ പുതുവർഷാരംഭം, അറിയാം ഈ ദിവസത്തിന്റെ പ്രത്യേകതകൾ

കുംഭം

രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിവസമാണ്. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രവൃത്തിയില്‍ കുടുംബാംഗങ്ങള്‍ സന്തുഷ്ടരാകും. പണം കണ്ടെത്തുന്നതിന് പല വഴികള്‍ തേടും, അതില്‍ വിജയിക്കുകയും ചെയ്യും.

മീനം

വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. റിസ്‌ക് എടുത്ത് ചെയ്യുന്ന ബിസിനസുകള്‍ ഫലം നല്‍കും. വീടോ കടയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)