AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Clove Water Benefits: ഗ്യാസും വയറെരിച്ചിലും പമ്പകടക്കും! വയർ വീർത്തു കെട്ടുന്നത് മാറാൻ ഇതാ ഒരു ‘സീക്രട്ട്’ ഡ്രിങ്ക്

Clove Water Health Benefits For Gut: വയർ വീർത്തു കെട്ടുക (Bloating), ഗ്യാസ് നിറഞ്ഞിരിക്കുക, നെഞ്ചെരിച്ചിലും വയറെരിച്ചിലും അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്നുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള അസ്വസ്ഥതകൾ വരുമ്പോൾ നമ്മൾ പെട്ടെന്ന് മെഡിക്കൽ സ്റ്റോറിൽ പോയി ആന്റാസിഡുകളോ മറ്റ് ഗുളികകളോ വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ കാലക്രമേണ ഇത്തരം മരുന്നുകൾ നമ്മുടെ ആരോ​ഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, വയറ്റിലെ അസ്വസ്ഥകൾ വർദ്ധിക്കുകയും ചെയ്യുന്നു.

Clove Water Benefits: ഗ്യാസും വയറെരിച്ചിലും പമ്പകടക്കും! വയർ വീർത്തു കെട്ടുന്നത് മാറാൻ ഇതാ ഒരു ‘സീക്രട്ട്’ ഡ്രിങ്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 06 Jun 2026 | 10:34 AM

എരിവുള്ള ഭക്ഷണം കഴിച്ചതിന് ശേഷമോ, അല്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെയോ വയർ വീർത്തു കെട്ടുക (Bloating), ഗ്യാസ് നിറഞ്ഞിരിക്കുക, നെഞ്ചെരിച്ചിലും വയറെരിച്ചിലും അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്നുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള അസ്വസ്ഥതകൾ വരുമ്പോൾ നമ്മൾ പെട്ടെന്ന് മെഡിക്കൽ സ്റ്റോറിൽ പോയി ആന്റാസിഡുകളോ മറ്റ് ഗുളികകളോ വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ കാലക്രമേണ ഇത്തരം മരുന്നുകൾ നമ്മുടെ ആരോ​ഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, വയറ്റിലെ അസ്വസ്ഥകൾ വർദ്ധിക്കുകയും ചെയ്യുന്നു. നമ്മൾ അധികം പരി​ഗണിക്കാത്ത ഒരു സുഗന്ധവ്യഞ്ജനം ഉപയോഗിച്ച് വയറ്റിലെ എരിച്ചിലും പുകച്ചിലും കുറയ്ക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

അതെ നമ്മൾ എല്ലായിപ്പോഴും ഉപയോ​ഗിക്കാത്ത ഗ്രാമ്പൂ വെള്ളം (Clove Water) മാത്രം മതി ഇത്തരം ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ. എന്തുകൊണ്ടാണ് ഗ്രാമ്പൂ വെള്ളം ഗ്യാസ്ട്രബിളിനുള്ള ഏറ്റവും മികച്ച ഔഷധമാകുന്നത് എന്നും ഇത് വയറ്റിലെ അസ്വസ്ഥകളെ എങ്ങനെ മാറ്റുന്നുവെന്നും വിശദമായി പരിശോധിക്കാം.

ALSO READ: വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലിയിൽ ഒളിഞ്ഞിരിക്കുത്: ആരോഗ്യവും രുചിയും കൂട്ടാൻ ചെയ്യേണ്ടത്

ഗ്രാമ്പൂ വെള്ളം ​ഗുണങ്ങൾ

ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന ‘യൂജിനോൾ’ എന്ന ഘടകമാണ് ഇതിലെ യഥാർത്ഥ ​ഗുണം നൽകുന്നത്. ഈ ഘടകത്തിന് മികച്ച ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. നമ്മൾ ​ഗ്രാമ്പൂ വെള്ളം കുടിക്കുമ്പോൾ യൂജിനോൾ ദഹനനാളത്തിലെ പേശികളെ ശാന്തമാക്കുകയും ആമാശയത്തിൽ അമിതമായി ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. അതുപോലെ തന്നെ ഈ ഘടകം ശരീരത്തിലെ ദഹന രസങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് കഴിച്ച ഭക്ഷണം പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്നു. ആമാശയത്തിലെ അസിഡിറ്റിയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ നെഞ്ചെരിച്ചിലിനും വയറെരിച്ചിലിനും ഉടനടി ശമനം ലഭിക്കുകയും ചെയ്യുന്നു.

ഗ്രാമ്പൂ വെള്ളം തയ്യാറാക്കേണ്ട വിധം

  • ഒരു പാത്രത്തിൽ ഒരു ഗ്ലാസ് (ഏകദേശം 250 മില്ലി) വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക.

    തിളച്ച വെള്ളത്തിലേക്ക് 3 മുതൽ 4 വരെ ഗ്രാമ്പൂ ചെറുതായി ചതച്ചതോ അല്ലെങ്കിൽ മുഴുവനോടെയോ ഇടുക.

  • പാത്രം അടച്ച് വച്ച ശേഷം തീ ഓഫ് ചെയ്യുക. ഗ്രാമ്പൂവിലെ ഗുണങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങാൻ ഇത് 10 മിനിറ്റ് അടച്ചുവെക്കുന്നത് നല്ലതാണ്.
  • വെള്ളം നേരിയ ചൂടിലേക്ക് വരുമ്പോൾ അരിച്ചെടുത്ത് കുടിക്കാം. ആവശ്യമെങ്കിൽ ഇതിലേക്ക് കാൽ ടീസ്പൂൺ തേനോ കുറച്ച് നാരങ്ങാനീരോ ചേർക്കാവുന്നതാണ്.

എപ്പോൾ കുടിക്കണം?

രാവിലെ വെറുംവയറ്റിൽ കുടിച്ചാൽ ദിവസം മുഴുവനും നിങ്ങളുടെ വയറിനെ അസിഡിറ്റി, ​ഗ്യാസ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാനാകും. ഇനി അതല്ലെങ്കിൽ, ആഹാരത്തിന് ശേഷം 30 മിനിറ്റ് കഴിഞ്ഞ് കുടിക്കുന്നത് ദഹനക്കേടും വയർ വീർക്കലും ഒഴിവാക്കും. ഗ്രാമ്പൂ വെള്ളം വയറിന് വളരെ നല്ലതാണെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും ഒരു ഗ്ലാസ്സ് ഗ്രാമ്പൂ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. അമിതമായാൽ ഇത് ശരീരത്തിൽ ചൂട് കൂട്ടാൻ കാരണമായേക്കാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് ഉപയോഗിക്കുക. നിങ്ങളുടെ വയർ വീർക്കലും അസിഡിറ്റിയും ആഴ്ചകളോളം വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ വിദ​ഗ്ധരെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർ​ഗം.

English Summary:

How to fix persistent bloating or gas naturally. Discover the incredible health benefits of clove water for digestive issues. Learn exactly what happens to your gut health.

Follow Us