Water Bottles: കോപ്പർ vs ഗ്ലാസ് വാട്ടർ ബോട്ടിൽ; നല്ലതേത്?

Copper vs Glass Water Bottles: വെള്ളം സൂക്ഷിക്കുന്നതിനായി പലതരത്തിലുള്ള വാട്ടർ ബോട്ടിലുകൾ ഉപയോ​ഗിക്കാറുണ്ട്. നിലവിൽ പ്ലാസ്റ്റിക്കിന് പകരമായി ചെമ്പും ഗ്ലാസ് ബോട്ടിലുകളുമാണ് കൂടുതലും ഉപയോ​ഗിക്കുന്നത്. ഇവയിൽ ആരോ​ഗ്യത്തിന് നല്ലതേത്? കോപ്പറിന് സ്വാഭാവികമായ ആന്റിമൈക്രോബിയൽ ഗുണം ഉണ്ട്, ഇത് വെള്ളത്തിലെ ചില ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.

Water Bottles: കോപ്പർ vs ഗ്ലാസ് വാട്ടർ ബോട്ടിൽ; നല്ലതേത്?

പ്രതീകാത്മക ചിത്രം

Updated On: 

02 Apr 2026 | 03:24 PM

നമ്മുടെ ആരോ​ഗ്യത്തിന്, ധാരാളം വെള്ളം കുടിക്കേണ്ടത് എത്രത്തോളം പ്രധാനമാണ് അറിയാം, അല്ലേ..പക്ഷേ എങ്ങനെ വെള്ളം കുടിക്കണമെന്ന് അറിയാമോ? വെള്ളം സൂക്ഷിക്കുന്നതിനായി പലതരത്തിലുള്ള വാട്ടർ ബോട്ടിലുകൾ ഉപയോ​ഗിക്കാറുണ്ട്. നിലവിൽ പ്ലാസ്റ്റിക്കിന് പകരമായി ചെമ്പും ഗ്ലാസ് ബോട്ടിലുകളുമാണ് കൂടുതലും ഉപയോ​ഗിക്കുന്നത്. ഇവയിൽ ആരോ​ഗ്യത്തിന് നല്ലതേത്? അറിയാം…

കോപ്പർ ബോട്ടിൽ

ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുമെന്ന് പറയാറുണ്ട്. കോപ്പറിന് സ്വാഭാവികമായ ആന്റിമൈക്രോബിയൽ ഗുണം ഉണ്ട്, ഇത് വെള്ളത്തിലെ ചില ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.

ALSO READ: ചക്കക്കുരു ​കഴിക്കാൻ മടി, വയറ്റിൽ ​ഗ്യാസ് പ്രശ്നം?… ഇനി കൊതിയടക്കേണ്ട, പരിഹാരം ഇതാ

എന്നാൽ ഇവയ്ക്ക് ചില ദോഷങ്ങളുമുണ്ട്. കോപ്പർ അധികമായി ശരീരത്തിൽ പ്രവേശിച്ചാൽ ടോക്സിസിറ്റി ഉണ്ടാകാം. വെള്ളം ഏറെ സമയം സൂക്ഷിച്ചാൽ മെറ്റൽ ലീച്ചിംഗ് സംഭവിക്കും. ഇത് കരൾ, വൃക്ക പ്രശ്നമുള്ളവർക്ക് അപകടമാണ്. അതിനാൽ കോപ്പർ ബോട്ടിൽ ഉപയോ​ഗിക്കാമെങ്കിലും സമയത്തിലും അളവിലും നിയന്ത്രണം വേണം.

​​ഗ്ലാസ് ബോട്ടിൽ

​ഗ്ലാസ് ബോട്ടിൽ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം. ​ഗ്ലാസ് ഒരു നോൺ റിയാക്ടീവ് പദാർത്ഥമാണ്. അതായത്, ഇത് വെള്ളവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടില്ല. ചൂടുവെള്ളമോ തണുത്ത വെള്ളമോ ഏത് തരം പാനീയങ്ങളും സുരക്ഷിതമായി ഗ്ലാസിൽ സൂക്ഷിക്കാവുന്നതാണ്. അതേസമയം, ഗ്ലാസ് ബോട്ടിലുകളുടെ പ്ലാസ്റ്റിക് അടപ്പുകളിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് വെള്ളത്തിൽ കലരാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ, സിലിക്കൺ അല്ലെങ്കിൽ മെറ്റൽ അടപ്പുകളുള്ള ഗ്ലാസ് ബോട്ടിലുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു