Vivo S60 : വിവോയുടെ മിഡ് റേഞ്ച് ഐറ്റം! 7200mAh ബാറ്ററി, കിടിലൻ ഡിസ്പ്ലെ; ഇന്ത്യയിലെ വില?
Vivo S60 India Price, Features And Specifications : ചൈനയിൽ മാത്രമാണ് വിവോ എസ്60 ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. പിന്നാലെ ഫോൺ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ആഗോള വിപണയിൽ എത്തുന്നതാണ്. മൂന്ന് കളർ വേരിയൻ്റിലാണ് വിവോ എസ്60 വിപണിയിലേക്ക് എത്തുന്നത്.
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് മോഡലായ വിവോ എസ്60 അവതരിപ്പിച്ചു. നിലവിൽ ചൈനയിൽ മാത്രമാണ് വിവോ തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ആഗോള വിപണിയിലേക്ക് വിവോ എസ്60 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പിൾ ക്യമാറ സിസ്റ്റം, 90വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 7,200mAh ബാറ്ററി തുടങ്ങിയവാണ് വിവോ എസ്60യുടെ ആകർഷണീയമായ ഫീച്ചർ. 144ഹെർട്സ് റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലെയുടെ വലുപ്പം 6.59 ഇഞ്ചാണ്. ഇവയ്ക്ക് പുറമെ 3ഡി അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനറും പ്രധാന ഫീച്ചറായിട്ടുണ്ട്.
വിവോ എസ്60 ഫോണിൻ്റെ ഇന്ത്യയിലെ വില
നിലവിൽ ചൈനയിൽ മാത്രം വിൽപന ആരംഭിച്ച ഫോണിൻ്റെ ബേസ് വേരിയൻ്റായ 12ജിബി റാമും 256 ജിബി സ്റ്റോറേജുള്ള വിവോ എസ്60ക്ക് 3,599 യുവാനാണ് വില. അതായത് ഇന്ത്യ 50,000 രൂപയോളം വരും. 12 ജിബി റാം 512 ജിബി ഇൻ്റേണൽ സ്റ്റോറേജുള്ള ഫോണിന് 3,999 യുവാൻ(ഏകദേശം 56,000 രൂപ). ഈ മോഡലിൻ്റെ ടോപ്പ് വേരിയൻ്റായ 16ജിബി റാമും 512 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 4,399 യുവാനാണ് ചൈനയിലെ വില. ഇന്ത്യയിൽ ഇത് 62,000 രൂപയോളം വരും. മുന്ന് കളർ വേരിയൻ്റിലാണ് ഫോൺ വിപണയിലേക്കെത്തുന്നത്. ഏർളി സമ്മർ ഗ്രീൻ, മിഡ്സമ്മർ നൈറ്റ്സ് ഡ്രീം, സീ ഓഫ് സ്റ്റാർസ് എന്നിങ്ങിനെ മൂന്ന നിറത്തിലാണ് വിവോ എസ്60 നിർമിച്ചിട്ടുള്ളത്. ജൂൺ മൂന്നാം തീയതി മുതലാണ് ഫോണിൻ്റെ വിൽപന ചൈനയിൽ ആരംഭിക്കുക.
ALSO READ : Cheaper Smartphone: റിയൽമിയുടെ 3000 രൂപയുടെ ഫോൺ ഇന്ത്യയിൽ എന്ന്?
വിവോ എസ്60 ഫോണിൻ്റെ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും
ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി ഒറിജിൻഒഎസ് 6ലാണ് വിവോ എസ്60 പ്രവർത്തിക്കുക.6.5 ഇഞ്ച് വലുപ്പമുള്ള ഫോണിൻ്റെ സ്ക്രീൻ 1.5കെ അമോൾഡ് ഡിസ്പ്ലെയാണ്. 144 ഹെർട്സാണ് റിഫ്രെഷ് റേറ്റ്, 459 പിപിഐ ആണ് പിക്സൽ ഡെൻസിറ്റി. 1.07 ബില്യൺ കളേഴ്സ്, എച്ച്ഡിആർ സപ്പോർട്ട്, 300 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റുമാണ് വിവോ എസ്60 ഫോണിൻ്റെ ഡിസ്പ്ലെയുടെ മറ്റ് ഫീച്ചറുകൾ. ഐപി69 പ്ലസ് ഐപി69 റേറ്റിങ്ങുള്ള ഡസ്റ്റ് വാട്ടർ റെസിസ്റ്റൻസാണ് ഫോണിനുള്ളത്. 4nm ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 ചിപ്പ്സെറ്റാണ് ഫോണിനുള്ളത്.
ഫോണിൻ്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. 50 മെഗാപിക്സലാണ് പ്രൈമറി ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഫീച്ചറായിട്ടുണ്ട്. എട്ട് എംപി അൾട്രവൈഡ് ലെൻസും 50 എംപിയുടെ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമാണ് ട്രിപ്പിൾ ക്യാമറ സിസ്റ്റത്തിലുള്ളത്. ഫ്രണ്ട് ക്യാമറയും 50 എംപിയാണ്. 4K ക്വാളിറ്റിയിൽ വീഡിയോകൾ ചീത്രീകരിക്കാൻ സാധിക്കുന്നതാണ്. ഫോണിൻ്റെ ഭാരം 207 ഗ്രാം മാത്രമാണ്.
English Summary
Chinese Smartphone maker Vivo new Mid Range Model Vivo S60 Launched in China. Vivo expect to Launch in India Next Month With Price Range of 50,000 to 65,000 Rupees.