AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cracked Heels: കാൽപാദം വിണ്ടുകീറുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്!

Home Remedies to fix Cracked Heels: കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, വിണ്ടുകീറിയ കാൽപ്പാദത്തിൽ പഴുപ്പ് ഉണ്ടാകാം. വേദന, രക്തസ്രാവം, നടക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകും.

Cracked Heels: കാൽപാദം വിണ്ടുകീറുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്!
Cracked HeelsImage Credit source: Getty Images
nithya
Nithya Vinu | Published: 19 Nov 2025 12:31 PM

കാൽപാദം വിണ്ടുകീറുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് ശൈത്യക്കാലത്ത്, അല്ലെങ്കിൽ മഴക്കാലത്ത് ഇത് കഠിനമാകാറുണ്ട്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, വിണ്ടുകീറിയ കാൽപ്പാദത്തിൽ പഴുപ്പ് ഉണ്ടാകാം. വേദന, രക്തസ്രാവം, നടക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകും.

കാലാവസ്ഥ വ്യത്യയാനം, വാർദ്ധക്യം, ചർമ്മപ്രശ്നങ്ങൾ, അനുയോജ്യമല്ലാത്ത പാദരക്ഷകൾ, വെള്ളം കുടിക്കുന്നതിലെ കുറവ്, രാസവസ്തുക്കളുടെ അമിത ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാൽ കാൽപാദം വിണ്ടുകീറിയേക്കാം. എന്നാൽ ഇവയ്ക്ക് പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ടെന്ന് അറിയാമോ?

 

പരിഹാര മാർഗങ്ങൾ

വെളിച്ചെണ്ണ, ബദാം ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലുള്ള എണ്ണകൾ കാലിൽ പുരട്ടുക. ഇത് ചർമ്മം വരണ്ടുപോകുന്നത് തടയും.

പഴുത്ത വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി കാലിൽ പുരട്ടുക. 15 മിനിറ്റ് നേരം വച്ച ശേഷം പാദങ്ങൾ വെള്ളത്തിൽ കഴുകുക.

രാത്രി കറ്റാർ വാഴ ജെൽ നാരങ്ങാനീരിൽ കലർത്തി വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക. രാവിലെ കാലുകൾ വെള്ളത്തിൽ കഴുകുക.

ഒരു ടീസ്പൂൺ റോസ് വാട്ടറും ഒരു ടീസ്പൂൺ ഗ്ലിസറിനും കലർത്തി കാലിൽ നന്നായി പുരട്ടുക. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നിങ്ങൾക്ക് നല്ല ഫലം കാണാൻ കഴിയും.

നല്ല നിലവാരമുള്ള ഷൂസ്, ചെരിപ്പുകൾ അല്ലെങ്കിൽ സ്ലിപ്പറുകൾ ധരിക്കുക. വെള്ളം ധാരാളം കുടിക്കുക.

കാലിൽ നല്ല നിലവാരമുള്ള മോയ്സ്ചറൈസർ പുരട്ടുക.