Fitness Goals: ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ? ഫിറ്റ്‌നസ് കൈവരിക്കാൻ വേറൊന്നും വേണ്ട
Dancing For Fitness Goals: ജിമ്മിൽ പോകാൻ ബുദ്ധിമുട്ടന്നവർക്ക് ഉൾപ്പെടെ ഈ വ്യായാമത്തിലൂടെ ഫലം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മുതിർന്നവർ ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ്. ദീർഘനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം
ഒരു ദിവസം 20 മിനിറ്റ് സമയം നിങ്ങൾക്ക് മാറ്റിവയ്ക്കാൻ തീർച്ചയായും പറ്റും. വേറൊന്നിനുമല്ല ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ 20 മിനിറ്റ് മാത്രം മതി. ഇരുപത് മിനിറ്റു നേരം നൃത്തം ചെയ്യുന്നത് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 18 നും 83 നും ഇടയിൽ പ്രായമുള്ള 48 പേരിൽ നടത്തിയ പഠനത്തിലാണ് അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയത്.
ജിമ്മിൽ പോകാൻ ബുദ്ധിമുട്ടന്നവർക്ക് ഉൾപ്പെടെ ഈ വ്യായാമത്തിലൂടെ ഫലം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മുതിർന്നവർ ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ്. ദീർഘനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഫിറ്റ്നസ് നിലനിർത്താൻ, ജോഗിംഗ്, ജിം അല്ലെങ്കിൽ നീന്തൽ തുടങ്ങിയ വ്യായാമങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, നൃത്തത്തിലൂടെ ഓരോ വ്യക്തികളുടെയും ആവശ്യങ്ങൾക്കനുസരിച്ച് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്.
എവിടെയും പോകാതെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന വ്യായാമമാണ് നൃത്തം. ഏത് പ്രായകാർക്കും അനായാസം ഇത് ചെയ്യാവുന്നതാണ്. പഠനത്തിന് വേണ്ടി നടത്തിയ നൃത്ത സെഷനുകളിൽ വ്യായാമത്തിൻറെ തീവ്രത നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർ പങ്കെടുക്കുന്നവരുടെ ഓക്സിജൻ ഉപഭോഗവും ഹൃദയമിടിപ്പും അളന്നു. നൃത്തം ചെയ്യുമ്പോൾ എല്ലാവരും കുറഞ്ഞതും മിതമായതമായ ശാരീരിക പ്രവർത്തന നിലയിലെത്തിയതായി കണ്ടെത്തി. മറ്റ് വ്യായാമങ്ങളെ പോലെ തന്നെ ഫലപ്രദമായ ഒന്നാണ് നൃത്തമെന്ന് ഇതിലൂടെ വ്യക്തമായി.
നമ്മൾ വ്യായാമം ചെയ്യാതിരുന്നാൽ അത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കലോറി എരിച്ചുകളയാനുള്ള പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുമ്പോൾ അവ കൊഴുപ്പായി അടിഞ്ഞുകൂടുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. പിന്നാലെ ഹൃദ്രോഗങ്ങൾ, ടൈപ് 2 ഡയബറ്റിസ്, വിവിധതരം കാൻസറുകൾ തുടങ്ങിയവ നമ്മളെ തേടിയെത്തുന്നു.