AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PCOS: കുരുമുളക്, മഞ്ഞൾ, കറുവപ്പട്ട; പിസിഒഎസ് തടയാൻ വേറെന്ത് വേണം

How To Cure PCOS Naturally: ശരിയായ ഭക്ഷണശീലവും ജീവിതശൈലിയും പിസിഒഎസ് രോ​ഗങ്ങളെ തടയുന്നു. എന്നാൽ മരുന്നുകളുടെയോ കഠിനമായ വ്യായാമമോ ഇല്ലാതെ തന്നെ, നിങ്ങൾ അടുക്കളയിൽ കാണുന്ന ചില വസ്തുക്കൾ ഉപയോ​ഗിച്ച് എങ്ങനെ പിസിഒഎസ് മാറ്റിയെടുക്കാമെന്ന് നോക്കാം.

PCOS: കുരുമുളക്, മഞ്ഞൾ, കറുവപ്പട്ട; പിസിഒഎസ് തടയാൻ വേറെന്ത് വേണം
How To Cure Pcos NaturallyImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 21 Dec 2025 12:37 PM

സ്‌ത്രീകളുടെ ആർത്തവക്രമത്തെ താളം തെറ്റിക്കുന്ന ഒരു ഹോർമോണൽ രോഗമാണ്‌ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം അഥവാ പിസിഒഎസ് (PCOS). ഭക്ഷണക്രമത്തെ മാത്രം കുറ്റ നേരിട്ട് പിസിഒഎസിന് കാരണമാകില്ല. ഉദാസീനമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന് പ്രധാന കാരണം. 1990നും 2021നും ഇടയിൽ, ആഗോളതലത്തിൽ പിസിഒഎസിന്റെ വ്യാപനം 36.7 ദശലക്ഷത്തിൽ നിന്ന് 69.5 ദശലക്ഷമായാണ് വർദ്ധിച്ചത്.

പിസിഒഎസ് ബാധിക്കുന്നവരിൽ, മെറ്റബോളിസം, ആർത്തവം എന്നിവയെ തകരാറിലാക്കുന്നു. ശരിയായ ഭക്ഷണശീലവും ജീവിതശൈലിയും പിസിഒഎസ് രോ​ഗങ്ങളെ തടയുന്നു. എന്നാൽ മരുന്നുകളുടെയോ കഠിനമായ വ്യായാമമോ ഇല്ലാതെ തന്നെ, നിങ്ങൾ അടുക്കളയിൽ കാണുന്ന ചില വസ്തുക്കൾ ഉപയോ​ഗിച്ച് എങ്ങനെ പിസിഒഎസ് മാറ്റിയെടുക്കാമെന്ന് നോക്കാം.

കറുവപ്പട്ട: പിസിഒഎസ് പ്രശ്നമുള്ളവർക്ക് വളരെയധികം ​ഗുണകരമാകുന്ന ഒന്നാണ് കറുവപ്പട്ട. ഈ സുഗന്ധവ്യഞ്ജനം ഇൻസുലിൻ പ്രതിരോധത്തെ നേരിടാനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു ഒന്നാണ്. കറുവപ്പട്ടയിലെ സിന്നമാൽഡിഹൈഡ് എന്ന സംയുക്തത്താണ് ഇതിനെ ഇത്രയധികം ​ഗുണമുള്ളതാക്കുന്നത്. ആർത്തവ ചക്രങ്ങളെയും ഹോർമോണുകളെയും സ്ഥിരപ്പെടുത്തുകയും ചെയ്യും.

ഇത് എങ്ങനെ കഴിക്കാം:

രാവിലെ പ്രാഭാതഭക്ഷണമായ ഓട്‌സിൽ അൽപം പൊടിച്ച് ചേർത്തോ അല്ലെങ്കിൽ സ്മൂത്തിയിൽ കലർത്തിയോ കഴിക്കാവുന്നതാണ്.

രാത്രിയിൽ: ഉറങ്ങുമ്പോൾ രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്താൻ കിടക്കുന്നതിന് മുമ്പ് കറുവപ്പട്ടയിട്ട ചായ കുടിക്കുക.

മഞ്ഞൾ: ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ആയ കുർക്കുമിൻ ആണ് മഞ്ഞളിലെ പ്രധാനി. പിസിഒഎസിൽ വിട്ടുമാറാത്ത വീക്കം വളരെ സാധാരണമായ ഒരു പ്രശ്നമാണ്. പിസിഒഎസ് മൂലമുണ്ടാകുന്ന മുഖക്കുരുവിനെ തടയാനും ഇത് സഹായിക്കും.

ഇത് എങ്ങനെ ഉപയോഗിക്കാം:

നിങ്ങളുടെ കറികളിലോ സൂപ്പുകളിലോ ½–1 ടീസ്പൂൺ മഞ്ഞൾ ചേർക്കുക, അല്ലെങ്കിൽ പാലിൽ ചേർത്തും കുടിക്കാം.

കുരുമുളകും മഞ്ഞളും ഒന്നിച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് കുർക്കുമിൻ്റെ ആ​ഗിരണം മെച്ചപ്പെടുത്തുന്നു.

Also Read: കുട്ടികളിലെ ഹൃദയാഘാതം, നിശബ്ദ കൊലയാളിയായി ഫാറ്റി ലിവർ; രാജ്യത്തെ ഞെട്ടിച്ച രോ​ഗങ്ങൾ

ഉലുവ: ഉലുവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരത്തിന് ഇൻസുലിൻ നന്നായി കൈകാര്യം ചെയ്യാനും സഹായിക്കുന്നു. പിസിഒഎസ് ഉള്ള പല സ്ത്രീകളും ഈ രണ്ട് അവസ്ഥകൾ മൂലമാണ് ഏറെ ബുദ്ധിമുട്ടുന്നത്.

എങ്ങനെ ഉപയോഗിക്കാം:

ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. ശേഷം രാവിലെ, ഈ വെള്ളം കുടിക്കുക.

ഭക്ഷണത്തിൽ മിതമായി ഉൾപ്പെടുത്തുക

ഇഞ്ചി: ഇഞ്ചിയിലുള്ള ജിഞ്ചറോൾ, വീക്കം തടയുകയും ദഹനാരോ​ഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആർത്തവ വേദനയെ ശമിപ്പിക്കുകയും ചെയ്യും.

എങ്ങനെ കഴിക്കാം:

ഇഞ്ചി ചായ തയ്യാറാക്കി കുടിക്കുക.

ഫ്രൈകളിലോ സൂപ്പുകളിലോ ചേർക്കുക.