AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen tips: ഫ്രീസർ നിറയെ ഐസ്, ഫ്രിഡ്ജ് ഓഫ് ചെയ്താൽ അലിയുന്നതിനൊപ്പം ഇരട്ടിപ്പണിയോ… പോംവഴി ഉണ്ട്

തണുപ്പ് ആവശ്യത്തിന് എത്തിക്കഴിഞ്ഞാൽ കംപ്രസർ ഓഫ് ചെയ്യാൻ തെർമോസ്റ്റാറ്റിന് സാധിക്കാതെ വരുമ്പോൾ ഐസ് അമിതമായി രൂപപ്പെടുന്നു.

Kitchen tips: ഫ്രീസർ നിറയെ ഐസ്, ഫ്രിഡ്ജ് ഓഫ് ചെയ്താൽ അലിയുന്നതിനൊപ്പം ഇരട്ടിപ്പണിയോ… പോംവഴി ഉണ്ട്
Fridge issueImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 21 Dec 2025 13:13 PM

ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന തലവേദനയാണ് ഫ്രീസറിനുള്ളിൽ ഐസ് കുമിഞ്ഞുകൂടുന്നത്. ഇത് ഫ്രിഡ്ജിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുക മാത്രമല്ല, സാധനങ്ങൾ വെക്കാൻ ഇടമില്ലാതാക്കുകയും ചെയ്യുന്നു. ഐസ് കളയാൻ ഫ്രിഡ്ജ് മണിക്കൂറുകളോളം ഓഫ് ചെയ്തിടുന്നത് ഇരട്ടിപ്പണിയാണ്. എന്നാൽ ഈ പ്രശ്നത്തിന് ലളിതമായ ചില പരിഹാരങ്ങളുണ്ട്.

ഫ്രിഡ്ജിനുള്ളിലെ തണുപ്പ് ക്രമീകരിക്കുന്ന തെർമോസ്റ്റാറ്റ് പ്രവർത്തനരഹിതമാകുന്നതാണ് ഇതിന്റെ പ്രധാന കാരണം. തണുപ്പ് ആവശ്യത്തിന് എത്തിക്കഴിഞ്ഞാൽ കംപ്രസർ ഓഫ് ചെയ്യാൻ തെർമോസ്റ്റാറ്റിന് സാധിക്കാതെ വരുമ്പോൾ ഐസ് അമിതമായി രൂപപ്പെടുന്നു. കൂടാതെ ഫ്രീസർ ഡോറിലെ വിള്ളലുകളിലൂടെ വായു അകത്തേക്ക് കടക്കുന്നതും ഐസ് കട്ടപിടിക്കാൻ കാരണമാകും.

ഐസ് ഉരുക്കാൻ ഒരു വിദ്യ

 

  • ഐസ് പെട്ടെന്ന് നീക്കം ചെയ്യാൻ വീട്ടിലുള്ള ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഒരു ഉരുളക്കിഴങ്ങ് എടുത്ത് രണ്ടായി മുറിക്കുക. മുറിച്ച ഭാഗം ഒന്ന് ഉടച്ച ശേഷം ഫ്രീസറിനുള്ളിലെ ഐസ് പാളികളിൽ നന്നായി ഉരസുക. ഉരുളക്കിഴങ്ങിന്റെ നീര് ഐസുമായി സമ്പർക്കത്തിൽ വരുന്നതോടെ ഐസ് പാളികൾ പെട്ടെന്ന് ഉരുകിത്തുടങ്ങുന്നത് കാണാം.
  • ഒരു പാത്രത്തിൽ ചൂടുവെള്ളം നിറച്ച് ഫ്രീസറിനുള്ളിൽ വെക്കുന്നത് ആവി തട്ടി ഐസ് വേഗത്തിൽ അലിഞ്ഞു പോകാൻ സഹായിക്കും.
  • ഐസ് ഇളക്കി മാറ്റാൻ പ്ലാസ്റ്റിക് സ്പാറ്റുല ഉപയോഗിക്കുക. ഒരിക്കലും കത്തി പോലുള്ള ലോഹ ഉപകരണങ്ങൾ ഉപയോഗിക്കരുത്, ഇത് ഫ്രിഡ്ജിന് കേടുപാടുകൾ വരുത്തും.
  • ഫ്രിഡ്ജിന്റെ അടിയിലുള്ള വെള്ളം പോകുന്ന പൈപ്പിലെ തടസ്സങ്ങൾ നീക്കുന്നത് അമിതമായി ഐസ് രൂപപ്പെടുന്നത് തടയാൻ സഹായിക്കും.

 

ശ്രദ്ധിക്കാൻ

 

  • ഡിഫ്രോസ്റ്റിങ് നടത്തുന്നതിന് മുൻപായി സുരക്ഷയ്ക്കായി ഫ്രിഡ്ജ് അൺപ്ലഗ് ചെയ്യുക. വെള്ളം ഒലിച്ചിറങ്ങാതിരിക്കാൻ ഫ്രീസറിന് താഴെ ടവലുകൾ വെക്കാവുന്നതാണ്.
  • ഇതൊരു താൽക്കാലിക പരിഹാരം മാത്രമാണ്. ഫ്രിഡ്ജിൽ തുടർച്ചയായി ഐസ് കട്ടപിടിക്കുന്നുണ്ടെങ്കിൽ ഒരു മെക്കാനിക്കിനെ കാണിച്ച് തെർമോസ്റ്റാറ്റ് പരിശോധിക്കുന്നത് ഉചിതമായിരിക്കും.