AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suryakumar Yadav: ലോകകപ്പ് ടീമിലെത്തിയത് ക്യാപ്റ്റനായതുകൊണ്ട് മാത്രം; സൂര്യയുടെ സ്ഥാനവും ഉടന്‍ തെറിക്കും?

Suryakumar Yadav Captaincy: ടി20 ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടി20യില്‍ സൂര്യ നിലവില്‍ മോശം ഫോമിലാണ്

jayadevan-am
Jayadevan AM | Published: 21 Dec 2025 16:33 PM
ടി20 ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടി20യില്‍ സൂര്യ നിലവില്‍ മോശം ഫോമിലാണ്. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് താരത്തിന് അധിക പിന്തുണ ലഭിക്കുന്നതെന്നാണ് വിവരം (Image Credits: PTI)

1 / 5
സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയാല്‍ ശുഭ്മാന്‍ ഗില്‍ നായകനായേക്കും. ടി20 ലോകകപ്പില്‍ ഗില്ലിനെ ഒഴിവാക്കിയേങ്കിലും, താരത്തെയാണ് സൂര്യയുടെ പിന്‍ഗാമിയായി മാനേജ്‌മെന്റ് കാണുന്നത്. ടി20 ലോകകപ്പിന് ശേഷം ഗില്‍ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാകാനാണ് സാധ്യത (Image Credits: PTI)

2 / 5
2025ല്‍ 21 മത്സരങ്ങളില്‍ നിന്നായി 218 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 13.62 ആണ് ശരാശരി. ഒരു അര്‍ധ സെഞ്ചുറി പോലും ഈ കാലയളവില്‍ നേടാനായില്ല (Image Credits: PTI)

3 / 5
നിലവില്‍ സൂര്യകുമാറിന് 35 വയസുണ്ട്. അടുത്ത ടി20 ലോകകപ്പിന് ശേഷം 2028ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീം ബിസിസിഐക്ക് പടുത്തുയര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ 2026ലെ ലോകകപ്പിന് ശേഷം സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാനാണ് സാധ്യത (Image Credits: PTI)

4 / 5
സൂര്യകുമാറിനെ നേരത്തെ തന്നെ നീക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടി20 ലോകകപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ചുരുക്കത്തില്‍, ഈ ടി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ടീമിലെ നിലനില്‍പിന് സൂര്യകുമാര്‍ യാദവിന് അനിവാര്യമായിരിക്കുകയാണ് (Image Credits: PTI)

5 / 5