Dark Neck Removal: കഴുത്തിലെ കറുപ്പ് മാറുന്നില്ലേ? പിഗ്മെന്റേഷൻ നീക്കാൻ ഇതാ വീട്ടിൽ തന്നെ വഴിയുണ്ട്
Dark Neck Removal Home Remedies: നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട് ഇതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ. ഇവ ചർമ്മത്തെ വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കുന്നു. വലിയ ചികിത്സകൾ നടത്തുന്നതിന് പകരം ഇങ്ങനെ ചെയ്ത് നോക്കൂ. കഴുത്തിലെ കറുപ്പിൻ്റെ പ്രശ്നം ഇല്ലാതാക്കാൻ ഫലപ്രദമായ ചില മികച്ച വീട്ടുവൈദ്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കഴുത്തിന്റെ നിറം ക്രമേണ ഇരുണ്ടതായി മാറുകയും ചർമ്മത്തിൽ പാടുകൾ കാണപ്പെടുന്നതും മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. എങ്കിൽ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട് ഇതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ. ഇവ ചർമ്മത്തെ വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കുന്നു. വലിയ ചികിത്സകൾ നടത്തുന്നതിന് പകരം ഇങ്ങനെ ചെയ്ത് നോക്കൂ. കഴുത്തിലെ കറുപ്പിൻ്റെ പ്രശ്നം ഇല്ലാതാക്കാൻ ഫലപ്രദമായ ചില മികച്ച വീട്ടുവൈദ്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ബീറ്റ്റൂട്ട് ബ്ലീച്ച്
നിങ്ങളുടെ കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ, വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ബ്ലീച്ചാണ് ബിറ്റ്റൂട്ട് ബ്ലീച്ച്. ഇത് തയ്യാറാക്കുന്നതിന്, ചിയ വിത്തുകൾ, ബീറ്റ്റൂട്ട്, നാരങ്ങ നീര്, തക്കാളി, കടലപ്പൊടി എന്നിവയാണ് ആവശ്യം. ഈ പ്രകൃതിദത്ത ചേരുവകളെല്ലാം ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
ചേരുവകൾ:
1 ടേബിൾസ്പൂൺ ചിയ വിത്തുകൾ (കുതിർത്തത്)
1 ബീറ്റ്റൂട്ടിൻ്റെ ജ്യൂസ്
1 ടീസ്പൂൺ നാരങ്ങ നീര്
1 ടീസ്പൂൺ തക്കാളി ജ്യൂസ്
2 ടീസ്പൂൺ കടലമാവ്
തയ്യാറാക്കുന്ന വിധം
കുതിർത്ത ചിയ വിത്തുകൾ അരച്ചെടുക്കുക ഇതിലേക്ക് ബീറ്റ്റൂട്ട് ജ്യൂസ്, നാരങ്ങ നീര്, തക്കാളി ജ്യൂസ് എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് ഇനി കടലമാവ് ചേർത്ത് കട്ടിയുള്ള രൂപത്തിൽ പേസ്റ്റാക്കിയെടുക്കുക. ഈ മിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. പിന്നീട്, കൈകൾ ഉപയോഗിച്ച് പതിയെ മസാജ് ചെയ്തുകൊടുത്തുകൊണ്ട് കഴുത്തിൽ നിന്ന് കഴുകി കളയാം.
മഞ്ഞൾ സ്‌ക്രബ്
തിളങ്ങുന്ന മൃദുവായ ചർമ്മം കിട്ടാൽ, മഞ്ഞൾ സ്‌ക്രബ് വളരെ നല്ലതാണ്. ഇതിനായി 1 ടീസ്പൂൺ വറുത്ത മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കാപ്പിപ്പൊടി, 1 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ഉരുളക്കിഴങ്ങിന്റെ നീര്, 1 ടീസ്പൂൺ നാരങ്ങാനീര്, 1 ടീസ്പൂൺ തേൻ ഇത്രയുമാണ് വേണ്ടത്.
തയ്യാറാക്കുന്നത്: ഒരു പാത്രത്തിൽ വറുത്ത മഞ്ഞൾ, കാപ്പിപ്പൊടി, ഓറഞ്ച് തൊലി പൊടിച്ചത് എന്നിവ ചേർക്കുക. അതിലേക്ക് ഉരുളക്കിഴങ്ങ് നീര്, നാരങ്ങാനീര്, തേൻ എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം കഴുത്തിൽ നന്നായി മസാജ് ചെയ്ത് കൊടുക്കുക. 10-15 മിനിറ്റ് നേരം വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകികളയാം.