Green Juice Benefits: ‘ഗ്രീൻ ജ്യൂസ്’ ഡയറ്റിൽ ഉൾപ്പെടുത്തൂ; ഒന്നും രണ്ടുമല്ല പലതുണ്ട് ഗുണങ്ങൾ
Benefits of Drinking Green Juices: ഓരോ ദിവസവും ഊർജ്ജത്തോടെ ആരംഭിക്കാൻ ശരീരത്തിന് ആവശ്യമായ ഇന്ധനം ആയാണ് പ്രാതൽ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രാതലിന് മുമ്പോ പ്രാതലിനൊപ്പമോ പച്ചക്കറി ജ്യൂസ്, പ്രധാനമായി ഗ്രീൻ ജ്യൂസുകൾ പതിവാക്കുന്നത് വളരെ നല്ലതാണ്.

നമ്മളിൽ ഭൂരിഭാഗം ആളുകളും ദിവസം ആരംഭിക്കുന്നത് ചായയോ കാപ്പിയോ കുടിച്ചാണ്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്തരം പാനീയങ്ങൾ കൊണ്ട് ദിവസം തുടങ്ങുന്നത് ഒട്ടും ആരോഗ്യകരമല്ല. എന്നാൽ രാവിലെ വെറും വയറ്റിൽ പച്ചക്കറി ജ്യൂസ് കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് മൂലം പലതുണ്ട് ഗുണങ്ങൾ. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മത്തിന് തിളക്കം കൂട്ടാനുമെല്ലാം ഇത് സഹായിക്കുന്നു.
ഓരോ ദിവസവും ഊർജ്ജത്തോടെ ആരംഭിക്കാൻ ശരീരത്തിന് ആവശ്യമായ ഇന്ധനം ആയാണ് പ്രാതൽ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രാതലിന് മുമ്പോ പ്രാതലിനൊപ്പമോ പച്ചക്കറി ജ്യൂസ്, പ്രധാനമായി ഗ്രീൻ ജ്യൂസുകൾ പതിവാക്കുന്നത് വളരെ നല്ലതാണ്. ചീര, വെള്ളരിക്ക, പാവയ്ക്ക, അവക്കാഡോ, ഗ്രീൻ ആപ്പിൾ, മിന്റ്, തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ജ്യൂസുകൾ എല്ലാം ഗ്രീൻ ജ്യൂസ് എന്നാണ് അറിപ്പെടുന്നത്. ഓരോ ജ്യൂസിന്റെയും ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
1. ചീര ജ്യൂസ്
ചീരയിൽ വിറ്റാമിൻ എ, സി, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് തുടങ്ങി നിരവധി പോഷകങ്ങളുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും എല്ലാം മികച്ചതാണ്. വെറും വയറ്റിൽ ചീര ജ്യൂസ് കുടിക്കുന്നത് ശരീഭാരം നിയന്ത്രിക്കാനും സഹായിക്കും. കാരണം നാരുകൾ കൊണ്ട് സമ്പന്നമായ ചീരയിൽ കലോറി കുറവാണ്. അതുപോലെ തന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനത്തിനും ഇത് മികച്ചതാണ്.
2. വെള്ളരിക്കാ ജ്യൂസ്
ധാരാളം ജലാംശം അടങ്ങിയ പച്ചക്കറികളിൽ ഒന്നായ വെള്ളരിക്ക ശരീരത്തെ നിർജ്ജലീകരണം തടയാൻ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അഥവാ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ഇവ മികച്ചതാണ്. തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനും വെള്ളരിക്കാ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ALSO READ: 9 മാസം കൊണ്ട് കുറച്ചത് 32 കിലോ; ഈ മൂന്നെണ്മം ഭക്ഷണ സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
3. പാവയ്ക്കാ ജ്യൂസ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക ജ്യൂസ് ഡയറ്റിൽ ഉപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഇത് നല്ലതാണ്. കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കി കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിലും ഇവ വലിയ പങ്ക് വഹിക്കുന്നു. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പാവയ്ക്ക നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു ഓപ്‌ഷനാണ് പാവയ്ക്ക ജ്യൂസ്.
4. ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്
ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് രുചിയിൽ മാത്രമല്ല ഗുണത്തിലും മുമ്പിൽ തന്നെയാണ്. ഗ്രീൻ ആപ്പിൾ ജ്യൂസ് പതിവായി കുടിക്കുന്നത് മൂലം നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. പച്ച ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ എന്ന സംയുക്തം കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. ഇതിലെ ആന്റി-ഓക്‌സിഡന്റുകൾ അണുബാധകളെ ചെറുക്കനും മികച്ചതാണ്. ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്തതും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം ഗ്രീൻ ആപ്പിൾ ജ്യൂസ് ഗുണം ചെയ്യും.
5. അവക്കാഡോ ജ്യൂസ്
അവക്കാഡോ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇതിൽ വിറ്റാമിൻ സി, ഇ, കെ, ബി6, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഹെൽത്തി ഫാറ്റ്സും അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇത് മികച്ചതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും അവക്കോഡോ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.