5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips: 9 മാസം കൊണ്ട് കുറച്ചത് 32 കിലോ; ഈ മൂന്നെണ്മം ഭക്ഷണ സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Nine Month Weight Loss Challenge: വെറും ഒമ്പത് മാസം കൊണ്ട് ശരീര ഭാരം കുറയ്ക്കുന്നതിന് അവർ മൂന്ന് ഭക്ഷണങ്ങൾ മാത്രമാണ് ഡയറ്റിൽ ഉൾപ്പെടുത്തിയത്. കൃത്യമായ ഭക്ഷണക്രമം പാലിച്ചാൽ ഏതൊരാൾക്കും ഭാരം കുറയ്ക്കുന്ന പ്രക്രിയ അനായാസം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ആമി പറയുന്നത്. ആമി തൻ്റെ ശരീര ഭാരം കുറയ്ക്കാൻ ശീലമാക്കിയ ആ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയണ്ടേ.

Weight Loss Tips: 9 മാസം കൊണ്ട് കുറച്ചത് 32 കിലോ; ഈ മൂന്നെണ്മം ഭക്ഷണ സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
Represental ImageImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 04 Feb 2025 11:54 AM

ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണശീലങ്ങൾക്കും കാരണമാകാറുണ്ട്. ഇതാവട്ടെ ആളുകളിൽ അനാവശ്യ പൊണ്ണത്തടിക്ക് കാരണമാകുന്നു. ശരീരഭാരം കൂട്ടാൻ എളുപ്പമാണ്, എന്നാൽ കുറയ്ക്കുന്നത് അത്ര നീസാരമല്ല. ജിമ്മിൽ പോയും പട്ടിണികിടന്നും കഠിന പരിശ്രമത്തിലൂടെയാണ് പലരും ശരീരഭാരം കുറയ്ക്കു്ന്നത്. ഇപ്പോഴിതാ ഒമ്പത് മാസം കൊണ്ട് 32 കിലോ കുറച്ച ഒരു സ്ത്രീയുടെ വീഡിയോയാണ് വൈറലാവുന്നത്. ആമി മേയർ എന്ന സ്ത്രീയാണ് തൻ്റെ ശരീര ഭാരം കുറച്ചതിൻ്റെ രഹസ്യം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്.

വെറും ഒമ്പത് മാസം കൊണ്ട് ശരീര ഭാരം കുറയ്ക്കുന്നതിന് അവർ മൂന്ന് ഭക്ഷണങ്ങൾ മാത്രമാണ് ഡയറ്റിൽ ഉൾപ്പെടുത്തിയത്. കൃത്യമായ ഭക്ഷണക്രമം പാലിച്ചാൽ ഏതൊരാൾക്കും ഭാരം കുറയ്ക്കുന്ന പ്രക്രിയ അനായാസം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ആമി പറയുന്നത്. ആമി തൻ്റെ ശരീര ഭാരം കുറയ്ക്കാൻ ശീലമാക്കിയ ആ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയണ്ടേ.

ഗ്രീക്ക് യോ​ഗർട്ട്: പ്രോട്ടീൻ സമ്പുഷ്ടമായ ഗ്രീക്ക് യോ​ഗർട്ട് ദഹനത്തെ മന്ദഗതിയിലാക്കുന്നു. കൂടാതെ ഇത് ഭക്ഷണ ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ പ്രോട്ടീൻ നിങ്ങളെ കൂടുതൽ നേരം വിശപ്പ് ശമിപ്പിച്ച് നിർത്തുന്നു. ഗ്രീക്ക് യോ​ഗർട്ടിലെ പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ചിയ വിത്തുകൾ: നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമായ ചിയ വിത്തുകൾ ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യുന്നു. നാരുകൾ നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ലഘുഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും അതിലൂടെ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അവോക്കാഡോ: അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഇത് ശരീരത്തെ ഇൻസുലിനോട് നന്നായി പ്രതികരിക്കാൻ സഹായിക്കുന്നു. അവോക്കാഡോയിലെ നാരുകൾ ദഹനം മന്ദഗതിയിലാക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നു.
.
ചിയ വിത്തുകൾ, ഗ്രീക്ക് യോ​ഗർട്ട്, അവോക്കാഡോ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവിക രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. ഇത് ദീർഘനേരം വയറു നിറഞ്ഞതായി തോന്നാനും ഇൻസുലിൻ സംവേദനക്ഷമതയെ പിന്തുണയ്ക്കാനും വളരെ നല്ലതാണ്.