Mental Health: ദിവാസ്വപ്നം നല്ലതോ ചീത്തയോ? ഇത് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു
നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ അത് മനസ്സിൽ സങ്കല്പിക്കുന്നവരാണ് പലരും. ഉണർന്നിരുന്ന ഇങ്ങനെ സങ്കല്പിക്കുമ്പോൾ അതിനെ പകൽ കിനാവ് കാണുക എന്നും പറയും. എന്നാൽ ഇത് മാനസികാരോഗ്യത്തിന് അത്ര നല്ലതല്ല.

പകൽക്കിനാവ് കാണുമ്പോൾ നമ്മൾ പലരും സ്വപ്നങ്ങളുടെ ലോകത്ത് വഴിതെറ്റിപ്പോകുന്നു. അതായത് യഥാർത്ഥ ജീവിതത്തിൽ നിന്ന് നാം അകന്നുപോകുന്നു.

എന്നാൽ ഈ സ്വപ്നം കാണൽ അപ്പോഴത്തെ സമാധാനത്തിന് നല്ലതാണെങ്കിലും പല സാഹചര്യങ്ങളിലും അത് ശരിയല്ല. ഇത് നമ്മുടെ മാനസികാരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?

പ്രധാനപ്പെട്ട ജോലികൾ അവഗണിച്ച് ചിന്തകളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നത് ദിവാസ്വപ്നത്തിൻ്റെ അടയാളങ്ങൾ ഒന്നാണ്. ഇത് പലപ്പോഴും നമ്മുടെ ജീവതത്തെ വളരെയധികം ബാധിച്ചേക്കാം.

ഒരുപാട് സമയം സ്വപ്നലോകത്ത് ഇരുന്നാൽ ഈ ചിന്തകളെ നിയന്ത്രിക്കാൻ നമ്മൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

എന്നാൽ ഗവേഷണമനുസരിച്ച്, ദിവാസ്വപ്നം സർഗ്ഗാത്മകത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചില പ്രശ്നങ്ങളെ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

കൂടാതെ ഇത് മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകാൻ ഇതിന് കഴിയും.

ചിന്തകളിൽ മുഴുകുമ്പോൾ ഏകാന്തത, ഒറ്റപ്പെടൽ, യാഥാർത്ഥ്യത്തോടുള്ള അതൃപ്തി എന്നിവ വർദ്ധിപ്പിക്കുന്നു.