Health Tips: വാഴപ്പഴം ശരിക്കും എപ്പോൾ കഴിക്കുന്നതാണ് നല്ലത്? ഇതാ നിങ്ങളറിയേണ്ടതെല്ലാം

Banana Benefits: ഊർജ്ജം ലഭിക്കാനാണ് ആളുകൾ പ്രധാനമായും വാഴപ്പഴത്തെ ആശ്രയിക്കുന്നത്. ജിമ്മിൽ പോകുന്നവർക്കും രാത്രിയിലെ ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കുന്നവർക്കും എന്തുകൊണ്ടും നല്ലതാണ് വാഴപ്പഴം. എന്നാൽ ഏത് സമയത്ത് ഇവ കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

Health Tips: വാഴപ്പഴം ശരിക്കും എപ്പോൾ കഴിക്കുന്നതാണ് നല്ലത്? ഇതാ നിങ്ങളറിയേണ്ടതെല്ലാം

Health Tips

Published: 

03 Dec 2025 11:39 AM

ആരോഗ്യ ഗുണങ്ങൾ നിരവധി അടങ്ങിയ ഒന്നാണ് വാഴപ്പഴം. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ ഒരു മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാം വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഊർജ്ജം ലഭിക്കാനാണ് ആളുകൾ പ്രധാനമായും വാഴപ്പഴത്തെ ആശ്രയിക്കുന്നത്. ജിമ്മിൽ പോകുന്നവർക്കും രാത്രിയിലെ ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കുന്നവർക്കും എന്തുകൊണ്ടും നല്ലതാണ് വാഴപ്പഴം. എന്നാൽ ഏത് സമയത്ത് ഇവ കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

വ്യായാമത്തിന് മുമ്പ് കഴിക്കുന്നതാണോ അതോ അത്താഴത്തിന് ശേഷം വാഴപ്പഴം കഴുക്കുന്നതാണോ നല്ലതെന്നാണ് പലരിലും ഉയരുന്ന ചോദ്യം. കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ. അമ്രീൻ ഷെയ്ഖാണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഓരോരുത്തരുടെയും ആവശ്യകത വ്യത്യസ്തമാണ്. നിങ്ങളുടെ ശരീരത്തിന് എപ്പോഴും ഊർജ്ജം അത്യാവശ്യമായി വരുന്നത് ആ സമയമാണ് ഇതിന് പറ്റിയത്.

ഊർജ്ജം വേ​ഗത്തിൽ ലഭിക്കാൻ വ്യായാമത്തിന് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. കാരണം ഇവ വയറ്റിൽ അമിത ഭാരം തോന്നിപ്പിക്കുകയില്ല. ദഹനം എളുപ്പമാക്കുകയും ചെയ്യും. നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും നല്ലതാണ്. വ്യായാമത്തിന് 30–60 മിനിറ്റ് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗമാണ്. ഏത് കഠിനമായ വ്യായാമത്തിലും നിങ്ങൾക്ക് ഊർജ്ജം നഷ്ടപ്പെടാതിരിക്കാൻ ഇതാണ് ഏറ്റവും നല്ലത്.

Also Read: മഞ്ഞൾ അമിതമായാൽ ബാധിക്കുന്നത് ഈ അവയവങ്ങളെ; മറ്റ് പ്രശ്നങ്ങൾ എന്തെല്ലാം?

വാഴപ്പഴത്തിന്റെ ഗുണങ്ങൾ

ഹൃദയാരോഗ്യം: പൊട്ടാസ്യം ധാരാളമായി അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനത്തിന്: നാരുകൾ ധാരാളമുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.

മാനസികാരോഗ്യം: മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും വാഴപ്പഴം സഹായിക്കും.

ചർമ്മ സംരക്ഷണം: വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയതിനാൽ ചർമ്മത്തിൻ്റെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്.

ശരീരഭാരം നിയന്ത്രിക്കാൻ: നാരുകൾ ധാരാളമുള്ളതുകൊണ്ട് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കൂട്ടുന്നത് തടയാനും സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം: വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വാഴപ്പഴം എല്ലുകളുടെ ബലത്തിന് നല്ലതാണ്.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും