AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cold Milk: തണുത്ത പാൽ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുമോ? വിദ​ഗ്ധർ പറയുന്നതിങ്ങനെ

Cold Milk Health Benefits: ചിലരിൽ ചില സന്ദർഭങ്ങളിൽ, അവ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. യഥാർത്ഥത്തിൽ തണുത്ത പാൽ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുമോ? ഈ വീട്ടുവൈദ്യം ശരിക്കും ഫലപ്രദമാണോ എന്നെല്ലാമുള്ള ചില സംശയങ്ങൾക്ക് വിദഗ്ദ്ധർ പറയുന്നത് എന്താണെന്ന് നോക്കാം

Cold Milk: തണുത്ത പാൽ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുമോ? വിദ​ഗ്ധർ പറയുന്നതിങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 20 Feb 2025 15:31 PM

പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് അസിഡിറ്റി. എരിവുള്ള ഭക്ഷണം, സമ്മർദ്ദം, അല്ലെങ്കിൽ ക്രമരഹിതമായ ഭക്ഷണശീലങ്ങൾ എന്നിവയാണ് ഇതിൻ്റെ പ്രധാന കാരണങ്ങൾ. പരിഹാരമായി വീട്ടുവൈദ്യങ്ങളാണ് പലപ്പോഴും നമ്മൾ തിരഞ്ഞെടുക്കുന്നത്. പണ്ട് മുതലെ കേട്ടുവരുന്ന ഒന്നാണ് തണുത്ത പാൽ കുടിക്കുക എന്നത്. എന്നാൽ ഈ പരിഹാരം എല്ലാവർക്കും ഫലപ്രദമാണോ?

ചിലരിൽ ചില സന്ദർഭങ്ങളിൽ, അവ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. യഥാർത്ഥത്തിൽ തണുത്ത പാൽ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുമോ? ഈ വീട്ടുവൈദ്യം ശരിക്കും ഫലപ്രദമാണോ എന്നെല്ലാമുള്ള ചില സംശയങ്ങൾക്ക് വിദഗ്ദ്ധർ പറയുന്നത് എന്താണെന്ന് നോക്കാം.

അസിഡിറ്റിക്ക് തണുത്ത പാൽ കുടിക്കണോ?

ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത് അത്തരമൊരു വീട്ടുവൈദ്യം അവശ്യമില്ല എന്നാണ്. ഡയറ്റീഷ്യൻ ശ്വേത ജെ പഞ്ചലിന്റെ അഭിപ്രായത്തിൽ, കൊഴുപ്പുള്ള പാലിൽ പ്രോട്ടീനുകളും കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട് – ഇവ രണ്ടും ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ആശ്വാസം നൽകുന്നതിനുപകരം, ഇത് ദീർഘകാലാടിസ്ഥാനത്തിൽ അസിഡിറ്റി ലക്ഷണങ്ങളെ കൂടുതൽ വഷളാക്കാനാണ് സാധ്യത.

തണുത്ത പാൽ കുടിക്കുന്നത് അപകടമോ?

പൂർണ്ണമായും വേണമെന്നില്ല എന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. അസിഡിറ്റി ഒഴിവാക്കാൻ, കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പ് നീക്കം ചെയ്തതോ ആയ പാൽ തിരഞ്ഞെടുക്കാവുന്നതാണ്. കാരണം ഇത് നിങ്ങളുടെ വയറിന് അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യത കുറവാണ്.

അസിഡിറ്റി കുറയ്ക്കുന്നതിനുള്ള ഭക്ഷണം

ദ്രുത പരിഹാരങ്ങൾ നിലവിലുണ്ടെങ്കിലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ അസിഡിറ്റി തടയാനുള്ള ഏറ്റവും നല്ല മാർഗമാണ്. പോഷകാഹാര വിദഗ്ധയായ ദീപ്സിഖ ജെയിൻ നിർദ്ദേശിക്കുന്ന ചില ഫലപ്രദമായ ഭക്ഷണക്രമങ്ങളെക്കുറിച്ചറിയാം.

ഇഞ്ചി ചായ

രാവിലെ കുടിക്കുന്ന കാപ്പി അസിഡിറ്റി വർദ്ധിപ്പിക്കുന്നുവെങ്കിൽ, ഇഞ്ചി അല്ലെങ്കിൽ ഹെർബൽ ടീയിലേക്ക് മാറുക. ദഹനത്തെ സഹായിക്കാനും എൻസൈം പ്രവർത്തനം മെച്ചപ്പെടുത്താനും വയറു വീർക്കൽ, ഗ്യാസ്, ദഹനക്കേട് എന്നിവ തടയാനും ഇഞ്ചി വളരെ നല്ലതാണ്.

ആരോഗ്യകരമായ കൊഴുപ്പുകൾ

ഫ്രഞ്ച് ഫ്രൈസ്, ഫ്രോസൺ ഫാസ്റ്റ് ഫുഡ് പോലുള്ള സംസ്കരിച്ച ലഘുഭക്ഷണങ്ങൾക്ക് പകരം, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ബദാം, കശുവണ്ടി, സൂര്യകാന്തി വിത്തുകൾ, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ നട്സുകളും വിത്തുകളും അവശ്യ പോഷകങ്ങൾ നൽകുന്നു. അവ അസിഡിറ്റി കുറയ്ക്കാനും സഹായിക്കും.

സിട്രസ് അടങ്ങാത്ത പഴങ്ങൾ

സിട്രസ് അടങ്ങിയ പഴങ്ങൾ അസിഡിറ്റി വർദ്ധിപ്പിക്കും. അതിനാൽ പിയേഴ്സ്, ആപ്പിൾ, വാഴപ്പഴം, തണ്ണിമത്തൻ തുടങ്ങിയ സിട്രസ് അടങ്ങിയിട്ടില്ലാത്ത പഴങ്ങൾ തിരഞ്ഞെടുക്കുക. ഈ പഴങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറ്റിലെ പ്രശ്നങ്ങൾ അകറ്റി നിർത്തുകയും ചെയ്യുന്നു.