Vitamin D Deficiency: സൺസ്‌ക്രീൻ ഉപയോഗിച്ചാൽ വിറ്റാമിൻ ഡി കുറയുമോ? ഡോക്ടർ പറയുന്നു

Sunscreen And Vitamin D Deficiency: ഈ സംരക്ഷണ കവചം നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടോ എന്ന ആശങ്ക പലരിലും ഉയരുന്നുണ്ട്. ഇതിന് പിന്നിലെ സത്യമെന്താണെന്ന് നമുക്ക് വിശദമായിട്ട് പരിശോധിക്കാം. 

Vitamin D Deficiency: സൺസ്‌ക്രീൻ ഉപയോഗിച്ചാൽ വിറ്റാമിൻ ഡി കുറയുമോ? ഡോക്ടർ പറയുന്നു

Vitamin D Deficiency

Updated On: 

05 Feb 2026 | 11:12 AM

ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി നാം പലവിധ വഴികൾ തേടാറുണ്ട്. അത്തരത്തിൽ ഇന്ന് ചർമ്മസംരക്ഷണ ദിനചര്യകളിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സൺസ്‌ക്രീൻ. സൂര്യൻ്റെ അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകാൻ സൺസ്‌ക്രീൻ അത്യന്താപേക്ഷിതമാണ്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന അമിതമായ ടാനിംഗ്, ചർമ്മത്തിലെ കറുത്ത പാടുകൾ, അകാല വാർദ്ധക്യം എന്നിവ തടയുന്നതിനൊപ്പം തന്നെ, മാരകമായ ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കാനും വെയിലത്ത് പോകുന്നതിന് മുൻപ് സൺസ്‌ക്രീൻ പുരട്ടുന്നത് വളരെ ഉപയോ​ഗപ്രദമായി കണക്കാക്കുന്നു.

എന്നാൽ, ഈ സംരക്ഷണ കവചം നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടോ എന്ന ആശങ്ക പലരിലും ഉയരുന്നുണ്ട്. ഇതിന് പിന്നിലെ സത്യമെന്താണെന്ന് നമുക്ക് വിശദമായിട്ട് പരിശോധിക്കാം. സൂര്യനിൽ നിന്നാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. ചില ഭക്ഷണത്തിൽ നിന്നും നമുക്ക് ഇത് ലഭിക്കുന്നുണ്ട്.

ALSO READ: വിറ്റാമിൻ ഡി വെറുമൊരു വിറ്റാമിനല്ല, ഹൃദയത്തിൻ്റെ കാവൽക്കാരൻ; പഠനം പറയുന്നത്

മിക്ക ആളുകളും ചർമ്മത്തിലെ UVB രശ്മികളെ പൂർണ്ണമായും തടയാൻ ആവശ്യമായ അളവിൽ സൺസ്‌ക്രീൻ ഉപയോഗിക്കാറില്ല എന്നതാണ് സത്യം. നിശ്ചിത അളവിൽ കുറവിൽ സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ സൂര്യപ്രകാശം ചർമ്മത്തിൽ ഏൽക്കാൻ കാരണമാകുന്നു. കൂടാതെ കൃത്യമായ ഇടവേളകളിൽ സൺസ്‌ക്രീൻ വീണ്ടും പുരട്ടേണ്ടതുണ്ട്. പ്രായോഗികമായി പലരും ഇത് ചെയ്യാത്തതിനാൽ വിറ്റാമിൻ ഡിയുടെ ഉല്പാദനത്തിന് ആവശ്യമായ സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാറുണ്ട്.

മറ്റൊരു കാര്യം എന്തെന്നാൽ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പലരും സൺസ്‌ക്രീൻ പുരട്ടാറില്ല. മുഖത്തും കൈകളിലും മാത്രം പുരട്ടുമ്പോൾ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലൂടെ വിറ്റാമിൻ ഡി ഉല്പാദനം നടക്കുന്നുണ്ട്. സൺസ്‌ക്രീൻ ഉപയോഗിക്കുന്നുണ്ടെങ്കിലും ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉല്പാദിപ്പിക്കാനുള്ള സൂര്യപ്രകാശം സ്വാഭാവികമായി തന്നെ ലഭിക്കുന്നുണ്ടെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

വിറ്റാമിൻ ഡി കുറയാനുള്ള പ്രധാന കാരണങ്ങൾ

ജോലി ആവശ്യങ്ങൾക്കോ മറ്റോ ആയി കൂടുതൽ സമയവും വീടിനുള്ളിലോ ഓഫീസിനുള്ളിലോ ചിലവഴിക്കുന്നത് സൂര്യപ്രകാശം ഏൽക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

അതിരാവിലെയുള്ള വെയിലാണ് ശരീരത്തിന് വിറ്റാമിൻ ഡി നിർമ്മിക്കാൻ സഹായിക്കുന്ന പ്രധാന സ്രോതസ്. ഇത് ലഭിക്കാത്തത് കുറവിനു കാരണമാകും.

പ്രായം കൂടുന്തോറും ചർമ്മത്തിന് സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി ഉല്പാദിപ്പിക്കാനുള്ള ശേഷി സ്വാഭാവികമായും കുറയുന്നു.

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളായ മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള മത്സ്യം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കുറഞ്ഞ ഉപയോഗവും ഇതിന് കാരണമായേക്കാം.

അച്ചാറും തക്കാളിയും ഫ്രിഡ്ജിൽ വയ്ക്കല്ലേ... ലിസ്റ്റ് ഇനിയും നീളും
ഒരു ദിവസം എത്ര തവണ നാവ് വടിക്കണം?
ഇഡ്ഡലിയോ ദോശയോ ഏതാണ് രാവിലെ കഴിക്കാൻ നല്ലത്?
5 മുതൽ തുടങ്ങാം പക്ഷെ, പ്രായമറിഞ്ഞ് നടന്നില്ലെങ്കിൽ?
കെ ആർ നാരായണൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗവർണർ
കോൺഗ്രസിൻ്റെ പ്രതിഷേധത്തിലേക്ക് കയറി ചെന്ന് ബിജെപി മന്ത്രി
വിവാഹത്തിനിടെ പണം വാരിയെറിഞ്ഞ് വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ
കേക്ക് ഒക്കെ മുറിച്ച് കെ സി വേണുഗോപാലിൻ്റെ ജന്മദിനം ആഘോഷം