Low sodium level: സോഡിയം കുറയുന്നതിൻ്റെ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; ഇവ ശരീരത്തിനെ സാരമായി ബാധിക്കും

ശരീരത്തിൽ എത്തിപ്പെടുന്ന സോഡിയം വിയർപ്പിലൂടെയും മൂത്രത്തിലൂടെയുമാണ് നഷ്ടപ്പെടുന്നത്. ആരോഗ്യമുള്ള വൃക്കകൾ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിൻ്റെ അളവ് നിയന്ത്രിക്കും.

Low sodium level: സോഡിയം കുറയുന്നതിൻ്റെ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; ഇവ ശരീരത്തിനെ സാരമായി ബാധിക്കും

Don't ignore the signs of sodium depletion

Published: 

19 May 2024 16:56 PM

ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അനിവാര്യമായ ഘടകങ്ങളാണ് ഇലക്ട്രോലൈറ്റ്സ്. അതിൽ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ബൈകാർബണേറ്റ്, ക്ലോറൈഡ് എന്നിവ.

ഇവയുടെ അനുവദനീയമായ അളവിൽ വരുന്ന ചെറിയ വ്യത്യാസങ്ങൾ ‌നമ്മുടെ ശരീരത്തിനെ വളരെ ​ഗുരുതരമായി ബാധിക്കുന്നു. ശരീരകോശങ്ങൾക്കകത്തും പുറത്തുമുള്ള ജലാംശത്തെ, ഇലക്ട്രോലൈറ്റുകളുടെ സഹായത്തോടെയാണ് കോശങ്ങൾക്കിടയിലെ വൈദ്യുതപ്രവാഹത്തിന് ഉപയോഗപ്പെടുത്താറുള്ളത്.

ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മർദം നിയന്ത്രിക്കാനും നാഡികളിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന ചെറുതല്ല. രക്തത്തിൽ സോഡിയത്തിൻ്റെ അസന്തുലിതാവസ്ഥയെക്കുറിച്ച് ഇപ്പോൾ സ്ഥിരമായി കേട്ടുതുടങ്ങിയിട്ടുണ്ട്.

ശരീരത്തിനാവശ്യമായ സോഡിയം ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെയാണ്. മത്സ്യം, മാംസം, മുട്ട, പാൽ, പാൽ ഉത്പന്നങ്ങൾ, റൊട്ടി എന്നിവയാണ് മറ്റ് സ്രോതസ്സുകൾ.

ശരീരത്തിൽ എത്തിപ്പെടുന്ന സോഡിയം വിയർപ്പിലൂടെയും മൂത്രത്തിലൂടെയുമാണ് നഷ്ടപ്പെടുന്നത്. ആരോഗ്യമുള്ള വൃക്കകൾ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിൻ്റെ അളവ് നിയന്ത്രിക്കും.

പ്രായം കൂടുമ്പോൾ

പ്രായമായവരിലാണ് സോഡിയം അസന്തുലിതാവസ്ഥ കൂടുതലായി കാണുന്നത്. പ്രായമാകുമ്പോൾ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതും ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

ഇവയ്ക്ക് പുറമേ പ്രഷറിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കഴിക്കുന്ന ചില മരുന്നുകളുടെ പ്രവർത്തനവും കരൾ രോഗങ്ങൾ മൂലമുണ്ടായേക്കാവുന്ന അമിത നീരുകെട്ടൽ മുഖേനയും സോഡിയം കുറയുന്ന അവസ്ഥ കാണപ്പെടുന്നു.

ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്ന് കണ്ടെത്താനാകും. ചികിത്സിച്ചാൽ ഭേദമാക്കുന്ന രോഗാവസ്ഥയാണിത്. രോഗനിർണയവും ചികിത്സയും എളുപ്പമാണെങ്കിലും ഈ അവസ്ഥ കണ്ടുപിടിക്കാൻ കുറച്ച് താമസം ഉണ്ടാകാറുണ്ട്.

സോഡിയം കുറയുന്ന അവസ്ഥ

രക്തത്തിലെ സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയെയാണ് ഹൈപ്പോനട്രീമിയ എന്ന് പറയുന്നത്. രക്തത്തിൽ സോഡിയത്തിന്റെ അളവ് 135mmol\ltr ൽ കുറഞ്ഞാൽ ഈ അവസ്ഥയുണ്ടെന്ന് സ്ഥിരീകരിക്കാം.

നേരിയ തോതിലുള്ള സോഡിയം കുറവിന് പ്രത്യേക ലക്ഷണങ്ങളൊന്നും സാധാരണയായി കാണാറില്ല. അതുപോലെ ദീർഘകാലം കൊണ്ട് സോഡിയം കുറയുമ്പോഴും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.

തലവേദന, ഓക്കാനം, മയക്കംവരൽ, ക്ഷീണം, അമ്പരപ്പ്, പേശീവേദന മുതലായവയാണ് ഹൈപ്പോനട്രീമിയയുടെ സാധാരണ ലക്ഷണങ്ങൾ. ഗുരുതരമായ വിധതതിൽ സോഡിയം കുറഞ്ഞുപോയാൽ മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചില അവസരങ്ങളിൽ ബോധം നശിച്ച് കോമ അവസ്ഥയിൽ എത്തിപ്പെടാനും സാധ്യതയുണ്ട്.

ചികിത്സ

നേരിയ തോതിൽ സോഡിയം കുറയുന്നതിന് ചികിത്സ വേണ്ടിവരാറില്ല. ഭക്ഷണത്തിനോടൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങവെള്ളം, ഒആർഎസ് ലായനി മുതലായവ ഫലപ്രദമാണ്. ഗുളികകളുടെ പാർശ്വഫലമായി സോഡിയം കുറയുന്നതിന് മരുന്നുപയോഗത്തിൽ ഡോക്ടറുടെ നിർദേശപ്രകാരം വ്യത്യാസങ്ങൾ വരുത്തിയാൽ മതി.

സോഡിയം ഡ്രിപ്പായി നൽകുന്ന സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. സാവധാനമേ ഇത് ചെയ്യാവൂ. അനുവദനീയമായ അളവിലും വേണ്ടത്ര സമയമെടുത്തുമല്ലാതെ സോഡിയം അസന്തുലിതാവസ്ഥ നേരെയാക്കാൻ ശ്രമിച്ചാൽ തലച്ചോറിനെ ബാധിക്കുന്ന എക്‌സ്ട്രപോന്റിൻ മൈലിനോലിസിസ് എന്ന മാരക അവസ്ഥ ഉണ്ടായേക്കാം. സ്വയം ചികിത്സ ചെയ്യുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്