Blue Tea Benefits: ഒറ്റ സിപ്പിൽ സ്ട്രെസ് പമ്പ കടക്കും! നീല ചായ കുടിച്ച് നിങ്ങളുടെ ദിവസം തുടങ്ങൂ
Blue Tea For Health: പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നീല ചായ കുടിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ശംഖ്പുഷ്പത്തിൻ്റെ ദളങ്ങളിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്, അവയാണ് നീല നിറത്തിന് കാരണമാകുന്നത്.

പ്രാഭാതങ്ങൾ ഏറെയും തിരക്കേറിയതാണ്. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോലും നേരമില്ലാതെ ഓട്ടമായിരിക്കാം. ചിലരാകട്ടെ ഒരു കപ്പ് ചായയിൽ പ്രാതൽ ഒതുക്കുന്നു. എന്നാൽ ഇനി മുതൽ തിരക്കേറിയ ജീവതം നയിക്കുന്നവർ ഒരു കപ്പ് നീല ചായ കുടിച്ച് ദിവസം ആരംഭിച്ചു നോക്കൂ. നീല ചായ എന്ന് കേൾക്കുമ്പോൾ അത്ഭുതപെടേണ്ട, നമ്മുടെ തൊടിയിലും മറ്റും കാണുന്ന ഔഷധഗുണമുള്ള ശംഖ്പുഷ്പം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഈ ഹെർബൽ ടീയ്ക്ക് വളരെയധികം ആരോഗ്യ ഗുണങ്ങളാണുള്ളത്. ദിവസവും രാവിലെ വെറും വയറ്റിൽ ഈ ചായ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നീല ചായ കുടിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ശംഖ്പുഷ്പത്തിൻ്റെ ദളങ്ങളിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്, അവയാണ് നീല നിറത്തിന് കാരണമാകുന്നത്. കഫീൻ രഹിതമായ ബ്ലൂ ടീ ഉപയോഗിച്ച് ദിവസം തുടങ്ങുന്നതിലൂടെ നിങ്ങളുടെ സ്ട്രെസ് കുറയ്ക്കാൻ സാധിക്കുന്നു.
പ്രാഥമിക പഠനങ്ങൾ അനുസരിച്ച്, നീല ചായയിലെ ഫ്ലേവനോയ്ഡുകൾ കോർട്ടിസോളിന്റെ അളവ് (സ്ട്രെസ് ഹോർമോൺ) കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. മൂത്രം പുറത്തേക്ക് കളയാൻ സഹായിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കൾ നീക്കാൻ സാധിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ബ്ലൂ ടീ സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് ഇവ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാൻ നീല ചായ സഹായിച്ചതായി പഠനങ്ങൾ പറയുന്നു. ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, ദിവസം മുഴുവൻ മികച്ച ഗ്ലൂക്കോസ് നില സംരക്ഷിക്കുന്നുണ്ടെങ്കിലും, ഇത് പ്രമേഹ രോഗികൾക്ക് മരുന്നാകുമെന്നല്ല പറയുന്നത്.
സന്ധി വേദന മുതൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളുടെയും രഹസ്യ ലക്ഷണമായ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും ബ്ലൂ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ദൈനംദിന ഉപയോഗം കാലക്രമേണ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും.