Wildlife Sanctuaries In India: വന്യജീവി സങ്കേതങ്ങളിലേക്ക് യാത്ര പോകാൻ പ്ലാനുണ്ടോ? ഈ സ്ഥലങ്ങൾ മറക്കല്ലേ…
Wildlife Sanctuaries in India: ഇത്തവണത്തെ യാത്ര വന്യജീവി സങ്കേതങ്ങളിലേക്കായാലോ. നമ്മുടെ കൊച്ച് കേരളത്തിൽ തന്നെയുണ്ട് നിരവധി മനോഹരമായ വന്യജീവി സങ്കേതങ്ങൾ. ഇന്ത്യയിലെ ചില വന്യജീവി സങ്കേതങ്ങൾ പരിചയപ്പെടാം.

ഈ അവധിക്കാലത്ത് കുടുംബവുമൊത്ത് യാത്ര പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇത്തവണത്തെ യാത്ര വന്യജീവി സങ്കേതങ്ങളിലേക്കായാലോ. നമ്മുടെ കൊച്ച് കേരളത്തിൽ തന്നെയുണ്ട് നിരവധി മനോഹരമായ വന്യജീവി സങ്കേതങ്ങൾ. ഇന്ത്യയിലെ ചില വന്യജീവി സങ്കേതങ്ങൾ പരിചയപ്പെടാം.
പെരിയാർ വന്യജീവി സങ്കേതം
പെരിയാർ തടാകം കേന്ദ്രബിന്ദുവായി ഉള്ള ഈ സങ്കേതം ഇടുക്കി ജില്ലയിലുമാണ് സ്ഥിതിചെയ്യുന്നത്. ആനകൾക്കും കടുവകൾക്കും ഇവിടം ഏറെ പ്രശസ്തമാണ്. വിനോദസഞ്ചാരികൾക്ക് ബോട്ട് സഫാരി സൗകര്യവുമുണ്ട്.
വയനാട് വന്യജീവി സങ്കേതം
കടുവ, ആന, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആവാസകേന്ദ്രമാണ് വയനാട് വന്യജീവി സങ്കേതം. കൂടാതെ ഇന്ത്യൻ മയിലുകളും ഇവിടെ സാധാരണമാണ്. സുൽത്താൻ ബത്തേരി, മുത്തങ്ങ, കുറിചിയത്ത്, തോൽപ്പെട്ടി എന്നീ നാല് കുന്നിൻ പ്രദേശങ്ങളും ഇവിടെയുണ്ട്.
സൈലന്റ് വാലി ദേശീയോദ്യാനം
പാലക്കാട് ജില്ലയിലായുള്ള ഈ കാടുകൾ കേരളത്തിലെ ഏറ്റവും പരിസ്ഥിതി-സംരക്ഷിത പ്രദേശങ്ങളിലൊന്നാണ്. വളരെ അപൂർവമായ സിംഹവാലൻ കുരങ്ങ് ഇവിടെ കാണപ്പെടുന്നു.
ALSO READ: ഇന്ത്യയിൽ നിന്ന് 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം; ഒരു യാത്ര പോയാലോ
ഇരവികുളം ദേശീയോദ്യാനം
ഇടുക്കി ജില്ലയിലെ മുന്നാറിനു സമീപത്താണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത് തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്.
ജിം കോർബെറ്റ് ദേശീയോദ്യാനം
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണിത്. പ്രധാനമായും ബംഗാൾ കടുവയുടെ സംരക്ഷണത്തിനായാണ് ഇത് സ്ഥാപിച്ചത്. ഓരോ വര്‍ഷവും മൂന്ന് ലക്ഷത്തിലേറെ വിനോദസഞ്ചാരികളാണ് കടുവകളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും ഇവിടെയെത്തുന്നത്.
രൺതമ്പോർ ദേശീയോദ്യാനം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് രൺതമ്പോർ ദേശീയോദ്യാനം. 1,334 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ഒരു സങ്കേതമാണ്
കാസിരംഗ ദേശീയോദ്യാനം
അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്.