Rahu Ketu Remedies: രാഹുവും കേതുവും ജാതകത്തിൽ പ്രശ്നമാകുന്നോ? 18 ശനിയാഴ്ചകളിൽ ഇങ്ങനെ ചെയ്യുക
Rahu Ketu Dosha Remedy : നവഗ്രഹങ്ങളിൽ രാഹുവും കേതുവും നിഴൽ ഗ്രഹങ്ങളാണെന്ന് കൂടിയൊരു വിശ്വാസമുണ്ട്. ജാതകത്തിൽ ഈ ഗ്രഹങ്ങൾ തെറ്റായ സ്ഥാനത്ത് നിന്നാൽ, ജാതകന് മോശമായ ഫലങ്ങൾ അനുഭവിക്കേണ്ടിവരാം.
ആളുകൾക്ക് ജീവിതത്തിൽ പെട്ടെന്ന് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് വളരെ പെട്ടെന്നാണ്. എല്ലാം ശരിയായെന്ന് കരുതി വിശ്രമിക്കുമ്പോഴാകും ബുദ്ധിമുട്ടുകൾ അവരെ വലയം ചെയ്യുന്നത്. ഇതോടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ആരംഭിക്കും.യഥാർത്ഥത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസിലാക്കുന്നതിന് മുമ്പ്.. തടസ്സങ്ങളുടെ പരമ്പര ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെടും. ജ്യോതിഷപരമായി നോക്കിയാൽ ഇത്തരം ബുദ്ധിമുട്ടുകളുടെ കാരണം രാഹുവും കേതുവും ആവാം. നവഗ്രഹങ്ങളിൽ രാഹുവും കേതുവും നിഴൽ ഗ്രഹങ്ങളാണെന്ന് കൂടിയൊരു വിശ്വാസമുണ്ട്. ജാതകത്തിൽ ഈ ഗ്രഹങ്ങൾ തെറ്റായ സ്ഥാനത്ത് നിന്നാൽ, ജാതകന് മോശമായ ഫലങ്ങൾ അനുഭവിക്കേണ്ടിവരാം. എങ്കിലും ഇതിന് ചില പ്രതിവിധികളുണ്ട്. അവ പാലിച്ചാൽ രാഹു-കേതു ദോഷങ്ങളുടെ ശക്തി ഒരു പരിധി വരെ കുറയ്ക്കാം.
രാഹുവും കേതുവും ഉണ്ടായത്?
പാലാഴി മഥനവുമായി ബന്ധപ്പെട്ടതാണ് രാഹു-കേതുക്കളുടെ കഥ. പാലാഴിയിൽ നിന്നും അമൃത് എടുക്കാൻ കാത്തിരുന്ന ദേവന്മാർക്കൊപ്പം സൂര്യനും ചന്ദ്രനും ഇടയിൽ ഒരു അസുരനും രഹസ്യമായി ഇരിപ്പുറപ്പിച്ചു. ഇത് മനസ്സിലാക്കിയ സൂര്യ- ചന്ദ്രൻമാർ മോഹിനി രൂപത്തിലുള്ള വിഷ്ണുവിനെ വിവരമറിയിച്ചു. ദേവൻമാർ പറഞ്ഞത് മനസ്സിലാക്കിയ മഹാവിഷ്ണു തൻ്റെ സുദർശന ചക്രം കൊണ്ട് അസുരനെ വധിച്ചു. അസുരൻ്റെ തല ശരീരത്തിൽ നിന്ന് വേർപെട്ടു. അതിന് മുൻപ് തന്നെ അസുരൻ
അമൃത് കുടിക്കാൻ നോക്കിയിരുന്നു. അമൃതിൻ്റെ തുള്ളികൾ തൊണ്ടയിലൂടെ ഇറങ്ങിയതിനാൽ അസുരൻ്റെ തലയ്ക്കും വയറിനും ജീവനുണ്ടായി.
അങ്ങനെ വേർപ്പെട്ട തലഭാഗത്തെ രാഹു എന്നും ദേഹത്തെ കേതു എന്നും വിളിക്കുന്നു. രാഹുവും കേതുവും ചേർന്നാൽ ജാതകത്തിൽ ഗുരു ചണ്ഡാലയോഗം, കാല സർപ്പയോഗം, കപടയോഗം, അംഗാരകയോഗം എന്നിവ ഉണ്ടാവാം. ഈ കോമ്പിനേഷൻ സംയോജനം ജാതകൻ്റെ ജീവിതത്തിൽ മോശം അനുഭവങ്ങൾ ഉണ്ടാക്കും.
പരിഹാരം എങ്ങനെ
രാഹുവും കേതുവും ദോഷങ്ങൾ നീക്കാൻ ശനിയാഴ്ച ശനീശ്വരനെ ആരാധിക്കുന്നത് ഗുണകരമായിരിക്കും, ശാസ്താ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശിവ ഭജനം നടത്തുന്നതും ഉത്തമമാണ്. ഉത്തരേന്ത്യൻ വിശ്വാസങ്ങൾ അനുസരിച്ച് ഈ ദിവസം എണ്ണ, കറുത്ത വസ്ത്രങ്ങൾ എന്നിവ ദാനം ചെയ്യുന്നതും ഗുണകരമാണ്. നെല്ലിക്ക, പുതപ്പ്, ചെരിപ്പ്, തേങ്ങ എന്നിവയും ഈ ദിവസങ്ങളിൽ പാവങ്ങൾക്ക് ദാനം ചെയ്യാമത്രെ.
18 ശനിയാഴ്ചകളിൽ ജപിക്കാം
രാഹു-കേതു പരിഹാരത്തിന് ധാരാളം ഗുണകരമായ മന്ത്രങ്ങളുണ്ട്. “ഓം ഭ്രമം ഭ്രൂം ഭ്രമോം സ രാഹവേ നമഃ” എന്ന മന്ത്രം ശനിയാഴ്ച 18 ശനിയാഴ്ചകളിൽ ജപിക്കുന്നത് രാഹുവിനാൽ സൃഷ്ടിക്കപ്പെട്ട വിഷമങ്ങൾ അകറ്റാൻ ഫലം നൽകും. കേതുവിൻ്റെ അനുഗ്രഹത്തിനായി ഓം കേം കേതവേ നമഃ എന്ന മന്ത്രം 18 ശനിയാഴ്ചകളിൽ ജപിക്കുന്നത് ജാതകത്തിൽ കേതു മൂലമുണ്ടാകുന്ന തടസ്സങ്ങൾ നീക്കാനും സഹായിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)