AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shruti Haasan Recipe: അയ്യോ ഇത്ര സിമ്പിളായിരുന്നോ! ആരോഗ്യകരവും സ്വാദിഷ്ടവുമായ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പങ്കുവച്ച് ശ്രുതി ഹാസൻ

Shruti Haasan Recipe: താൻ കണ്ടുമുട്ടുന്ന ആളുകളുമായി ഭക്ഷണവും സ്നേഹവും പങ്കിടുന്നന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്ന കുറിപ്പോടെയാണ് ശ്രുതി തൻ്റെ പ്രിയപ്പെട്ട ഹെൽത്തി സ്നാക് റെസിപ്പിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Shruti Haasan Recipe: അയ്യോ ഇത്ര സിമ്പിളായിരുന്നോ! ആരോഗ്യകരവും സ്വാദിഷ്ടവുമായ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പങ്കുവച്ച് ശ്രുതി ഹാസൻ
Shruti Haasan Recipe
sarika-kp
Sarika KP | Published: 10 Jun 2025 12:14 PM

അച്ഛൻ കമല ഹാസന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരപുത്രിയാണ് ശ്രുതി ഹാസന്‍. ബോളിവുഡിലൂടെ തുടക്കമിട്ട് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുകയായിരുന്നു. ഇതോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മിന്നും താരമായി മാറാന്‍ ശ്രുതി ഹാസന് സാധിച്ചു. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് ശ്രുതി ഹാസന്‍. എന്നാൽ അഭിനയത്തിൽ മാത്രമല്ല പാചകത്തിലും മുൻ നിരയിൽ തന്നെയാണ് താരം എന്ന് തെളിയിച്ചിരിക്കുകയാണ്.

വീട്ടിൽ ചിലവഴിക്കുന്ന സമയം പാചകപരീക്ഷണം നടത്തുന്ന ഒരാളാണ് ശ്രുതി. ഏറ്റവും ആസ്വാദ്യകരമായതും സ്വാദിഷ്ടവുമായ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ തയ്യാറാക്കാൻ ശ്രുതി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ റെസിപ്പിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ കണ്ടുമുട്ടുന്ന ആളുകളുമായി ഭക്ഷണവും സ്നേഹവും പങ്കിടുന്നന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്ന കുറിപ്പോടെയാണ് ശ്രുതി തൻ്റെ പ്രിയപ്പെട്ട ഹെൽത്തി സ്നാക് റെസിപ്പിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടകരമായ ഒരു റെസിപ്പി എന്നാണ് ശ്രുതി പറയുന്നത്.

 

 

View this post on Instagram

 

A post shared by Shruti Haasan (@shrutzhaasan)

Also Read:‘മ്മടെ പൊറോട്ട നിസാരക്കാരനല്ല’! ലോകത്തെ ഏറ്റവും മികച്ച ബ്രെഡായി മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണവും

ചേരുവകൾ

സവാള
കാരറ്റ്
വെള്ളരി
ഉപ്പ്
എള്ളെണ്ണ
സോയ സോസ്
വെളുത്തുള്ളി
ഇഞ്ചി
വറ്റൽമുളക് ചതച്ചത്
ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം സവാള, കാരറ്റ്, വെള്ളരി എന്നിവ കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുത്ത് ഇത് ഒരു ബൗളിലേയ്ക്കു മാറ്റിവെക്കുക. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.മറ്റൊരു ബൗളിലേയ്ക്ക് അൽപം എള്ളെണ്ണയെടുക്കാം.ഇതിലേയ്ക്ക് സോയ സോസും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കി യോജിപ്പക്കാം. ഇത് നേരത്തെ അരിഞ്ഞുവച്ച പച്ചക്കറികളിലേയ്ക്ക് ഒഴിച്ചു കൊടുക്കാം. ഒപ്പം വറ്റൽ മുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും, കുറച്ച് വെളുത്ത എള്ളും ചേർത്തിളക്കി യോജിപ്പിക്കാം.