Best Breads in the World: ‘മ്മടെ പൊറോട്ട നിസാരക്കാരനല്ല’! ലോകത്തെ ഏറ്റവും മികച്ച ബ്രെഡായി മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണവും
Best Bread In The World: ലോകത്തിലെ മികച്ച ബ്രെഡുകളുടെ പട്ടികയിൽ മലയാളിയുടെ പ്രിയപ്പെട്ട വിഭവമായ പൊറോട്ടയും സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ ആറാം സ്ഥാനത്താണ് പൊറോട്ട ഇടം നേടിയിരിക്കുന്നത്.
ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ലോകത്തിലെ ഏറ്റവും മികച്ച 100 ബ്രെഡുകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തിറക്കി. വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ മലയാളിക്ക് അഭിമാനിക്കാനുള്ള വകയുണ്ട്. ലോകത്തിലെ മികച്ച ബ്രെഡുകളുടെ പട്ടികയിൽ മലയാളിയുടെ പ്രിയപ്പെട്ട വിഭവമായ പൊറോട്ടയും സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ ആറാം സ്ഥാനത്താണ് പൊറോട്ട ഇടം നേടിയിരിക്കുന്നത്.
ഇന്ത്യയുടെ ബട്ടർ ഗാർലിക് നാൻ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ഇന്ത്യൻ ഫ്ലാറ്റ് ബ്രെഡായ അമൃത്സരി കുൽച്ച രണ്ടാം സ്ഥാനം നേടി. തുർക്കിയെയിൽ നിന്നുള്ള ‘ചാര്‍സാംബെ പിദേസേ’ മൂന്നാം സ്ഥാനത്തും, മലേഷ്യയിൽ നിന്നുള്ള ‘റൊട്ടി കനായ്’ നാലാമതായും കൊളംബിയന്‍ വിഭവമായ ‘പാന്‍ ദെ ബോണോ’ അഞ്ചാമതായും പട്ടികയില്‍ ഇടംനേടി.. നാന്‍ എട്ടാമതായും പറാത്ത 18-ാമതായും ബട്ടൂര 26-ാമതായും ആലൂ നാന്‍ 28-ാമതായും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
View this post on Instagram
പൊറോട്ട തയ്യാറാക്കാം
ചേരുവകൾ
മൈദ -3കപ്പ്
ഉപ്പ് – ആവശ്യത്തിന്
സോഡാപ്പൊടി -1/4 tsp
മുട്ട – ഒരെണ്ണം
പഞ്ചസാര -1/2 tsp
വെള്ളം -മാവ് കുഴക്കാന്‍ ആവശ്യമുള്ളത്
എണ്ണ- ആവശ്യത്തിന്
മൂന്ന് കപ്പ് മൈദയിലേക്ക് ആവശ്യത്തിന് ഉപ്പ്, സോഡാപ്പൊടി, മുട്ട, പഞ്ചസാര, വെള്ളം എന്നിവ ചേർത്തു നല്ല മയത്തിൽ കുഴച്ചു എടുക്കുക. ഇതിലേക്ക് കുറച്ച് എണ്ണയും കൂടി ഒഴിച്ചു നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ഇതിനു ശേഷം മാവിൽ മൊത്തം എണ്ണ പുരട്ടി ഒരു നനഞ്ഞ തുണി വെച്ച് 1 മണിക്കൂർ മൂടി വെക്കുക.
ഒരു മണിക്കൂറിനു ശേഷം ചെറിയ ബാൾസ് ആക്കി, ഇതിനു മുകളിലേക്ക് എണ്ണ പുരട്ടി നനഞ്ഞ തുണി വെച്ച് വീണ്ടും അര മണിക്കൂർ അടച്ചു വെക്കുക. തുടർന്ന് കൈ കൊണ്ട് പരത്തിയിട്ടു വീശി എടുത്തു ചുരുട്ടി വീണ്ടും കൈ കൊണ്ട് ചെറുതായി പരത്തി നല്ല ചൂട് കല്ലിൽ വെച്ച് ചുട്ടു എടുക്കുക.