AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ankamaly Special Food: വെജിറ്റബിൾ കുറുമയിലും രണ്ടു കഷണം ഇറച്ചി കണ്ടാലേ മനസ്സ് നിറയൂ; ഇത് അങ്കമാലിക്കാരുടെ മാത്രം ‘സ്റ്റൈൽ’

Angamaly Special Food: വെജിറ്റബിൾ കുറുമയാണെങ്കിലും രണ്ടു കഷണം ഇറച്ചി കണ്ടാലേ അവിടത്തുകാർക്ക് മനസ്സ് നിറയുകയുള്ളൂ. ചുരുക്കത്തിൽ ഇറച്ചിയില്ലാതെ ഭക്ഷണമില്ലെന്ന് സാരം.

Ankamaly Special Food: വെജിറ്റബിൾ കുറുമയിലും രണ്ടു കഷണം ഇറച്ചി കണ്ടാലേ മനസ്സ് നിറയൂ; ഇത് അങ്കമാലിക്കാരുടെ മാത്രം ‘സ്റ്റൈൽ’
Angamaly Pork Fry
sarika-kp
Sarika KP | Published: 09 Nov 2025 12:28 PM

തനതായ ഭക്ഷണത്തിന് പേര് കേട്ട ഇടമാണ് അങ്കമാലി. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ രുചിയും പാചകരീതിയുമാണ് അങ്കാമാലിക്കാരെ വ്യത്യസ്തമാക്കുന്നത്.കൂർക്കയിട്ട് പോർക്ക് കറിയും വാഴയ്ക്ക ചേർത്ത് ബീഫ് കറിയും അങ്കമാലിക്കാർക്ക് മാത്രം അവകാശപ്പെടാൻ പറ്റുന്നതാണ്.

എന്ത് ആഘോഷം വന്നാലും ഇറച്ചി വിഭവങ്ങളുടെ നീണ്ട നിരയൊരുക്കുന്നതാണ് അങ്കമാലി സ്റ്റൈൽ. ഇവിടുത്തെ ആളുകളുടെ ഇറച്ചി പ്രേമം അങ്കമാലിക്കാരനായ ചെമ്പൻ വിനോദ് നിർമിച്ച അങ്കമാലി ഡയറീസിൽ വ്യക്തമായി കാണാം. വെജിറ്റബിൾ കുറുമയാണെങ്കിലും രണ്ടു കഷണം ഇറച്ചി കണ്ടാലേ അവിടത്തുകാർക്ക് മനസ്സ് നിറയുകയുള്ളൂ. ചുരുക്കത്തിൽ ഇറച്ചിയില്ലാതെ ഭക്ഷണമില്ലെന്ന് സാരം.

Also Read:ഭക്ഷണക്കൊതിയന്മാർ ഉറപ്പായും പോകണം… ഡൽഹിയിലെ ഈ വഴികളിലൂടെ

അങ്കമാലിക്കാരുടെ സിഗ്നേച്ചർ വിഭവങ്ങളാണ് കൂർക്കയിട്ട പോർക്ക് കറി, വാഴയ്ക്കയിട്ട ബീഫ് കറി, അങ്കമാലി മാങ്ങാക്കറി തുടങ്ങിയവ. മള്ളുശ്ശേരിയിൽ കായ്ക്കുന്ന മൂവാണ്ടൻ മാങ്ങ ഉപയോ​ഗിച്ച തയ്യാറാക്കുന്ന ഒന്നാണ് അങ്കമാലി മാങ്ങാക്കറി. മള്ളുശ്ശേരി മാങ്ങ നുറുക്കി മോരൊഴിച്ചുണ്ടാക്കുന്ന ‘അങ്കമാലി മാങ്ങാക്കറി’യുടെ രുചി ഇന്ന് ലോകപ്രസിദ്ധമാണ്.

മാങ്ങാക്കറിയിൽ മീൻ കഷണം ചേർക്കാനും മടിക്കാത്തവരാണ് അങ്കമാലിയിലെ വീട്ടമ്മമാർ. വെജിറ്റേറിയൻ എന്തുണ്ട് എന്നു ചോദിച്ചാൽ ‘‘കൂർക്കയിട്ട പോർക്ക്’’ എന്നു മറുപടി പറയുന്നതാണ് ഇവരുടെ രീതി. കൂർക്കയുടെ വലുപ്പത്തിൽ പോർക്കിന്റെ ഇറച്ചി വെട്ടി തയ്യാറാക്കുന്നത് മറ്റ് എവിടെയും കാണില്ല. ഇതിനെ മറികടക്കുന്ന രുചിയാണ് വാഴയ്ക്കയിട്ട ബീഫിനും , ചക്ക ചേർത്ത ബീഫിനുമുള്ളത്.  അങ്കമാലിയിലെ സദ്യവട്ടങ്ങളിലെ പ്രധാനപ്പെട്ട മറ്റൊരു വിഭവമാണു മാങ്ങയിട്ട മീൻ കറി. ഇത് മാത്രം മതി ഊണു ഗംഭീരമാക്കാൻ.