AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kushboo: ഖുശ്ബുവിനെ പോലെ വീട്ടിലെ ഭക്ഷണം കഴിച്ച് വണ്ണം കുറച്ചാലോ?

Kushboo Weight Loss: ജിമ്മിൽ പോകാതെ, വീട്ടിൽ വ്യായാമം ചെയ്തും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചുമാണ് ഖുശ്ബു ശരീര ഭാരം കുറച്ചത്.

Kushboo: ഖുശ്ബുവിനെ പോലെ വീട്ടിലെ ഭക്ഷണം കഴിച്ച് വണ്ണം കുറച്ചാലോ?
Kushboo Sundar Image Credit source: instagram\Kushboo Sundar
Sarika KP
Sarika KP | Published: 26 Jul 2025 | 12:36 PM

തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരു കാലത്തെ താരറാണിയായിരുന്നു ഖുശ്ബു. സംവിധായകൻ സുന്ദറുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് തിരിച്ചെത്തിയ താരം ഇപ്പോൾ അഭിനയത്തിലും രാഷ്ട്രീയപ്രവർത്തനങ്ങളിലും സജീവമാണ്.

ആരാധകരെ അമ്പരിപ്പിക്കുന്നതായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ശരീര ഭാരം കുറച്ചിട്ടായിരുന്നു ഖുശ്ബു അമ്പരിപ്പിച്ചത്. ജിമ്മിൽ പോകാതെ, വീട്ടിൽ വ്യായാമം ചെയ്തും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചുമാണ് ഖുശ്ബു ശരീര ഭാരം കുറച്ചത്. അടുത്തിടെ നലം ക്ലിനിക്കിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത ഖുശ്ബു തന്റെ ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു.

Also Read:‘മീൻ ചേർത്ത ഫ്രഷ് സാലഡുകൾ പ്രിയപ്പെട്ടത്, മീൻ കറിയും തൈര് സാദവും സ്ഥിരം ഭക്ഷണമായിരുന്നു’; പ്രിയങ്ക ചോപ്ര

തടി കുറയ്ക്കാൻ മൈദ അടങ്ങിയ ഉത്പന്നങ്ങളെല്ലാം താൻ ഒഴിവാക്കിയിരുന്നു. രു ശരീര ബോഡിക്കും മൈദ നല്ലതല്ല. രണ്ടു ബിസ്കറ്റ് നാലു ചപ്പാത്തിക്ക് തുല്യമാണെന്നും ഖുശ്ബു പറയുന്നു. ഒരു ദിവസം ബിസ്കറ്റോ മറ്റെന്തെങ്കിലും കഴിക്കുന്നുവെങ്കിൽ ആ ദിവസത്തിലെ മറ്റു ഭക്ഷണം നിയന്ത്രിക്കണമെന്ന് അവർ പറഞ്ഞു.

താൻ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ശ്രമിച്ചിരുന്നുവെന്നും ശരീര ഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് വീട്ടിലെ ഭക്ഷണമാണെന്നും താരം പറയുന്നു. പട്ടിണി കിടന്നാലും ശരീര ഭാരം കുറയില്ല. രു ദിവസം 5-6 തവണ ഭക്ഷണം കഴിക്കാം. ചോറും ചപ്പാത്തിയും, ബ്രെഡും ചപ്പാത്തിയും, ചോറും ബ്രെഡും ഇങ്ങനെ മിക്സ് ചെയ്ത് കഴിച്ചാൽ ശരീര ഭാരം കുറയില്ല. ഏതെങ്കിലും ഒരെണ്ണം കഴിക്കാൻ ഖുശ്ബു നിർദേശിച്ചു.