AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Easter special recipe: ഈസ്റ്റർ എഗ്ഗും കൊഴുക്കട്ടയും സുറിയാനി അപ്പവും എളുപ്പത്തിൽ റെഡിയാക്കാം, ഇത്തവണ രുചികൾ ഇത്തിരി നാടൻ ആകട്ടെ

Traditional Syriac Appam to Homemade Easter Eggs: പ്രാർത്ഥനകൾക്കും പള്ളിയിലെ ശുശ്രൂഷകൾക്കും ശേഷം മലയാളി ഭവനങ്ങളിൽ ഈസ്റ്റർ ആഘോഷങ്ങളുടെ പ്രധാന ആകർഷണം വിഭവസമൃദ്ധമായ ഉച്ചവിരുന്നാണ്. പാരമ്പര്യത്തിന്റെ രുചിക്കൂട്ടുകൾ ഒത്തുചേരുന്ന ഈ വിരുന്നിൽ അപ്പവും പിടിയും മുതൽ വറുത്തരച്ച കോഴിക്കറിയും മധുരമേറുന്ന ഈസ്റ്റർ എഗ്ഗും വരെ ഇടംപിടിക്കുന്നു.

Easter special recipe: ഈസ്റ്റർ എഗ്ഗും കൊഴുക്കട്ടയും സുറിയാനി അപ്പവും എളുപ്പത്തിൽ റെഡിയാക്കാം, ഇത്തവണ രുചികൾ ഇത്തിരി നാടൻ ആകട്ടെ
Eater FoodImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 04 Apr 2026 | 07:26 PM

അൻപത് ദിവസത്തെ വലിയ നോയമ്പ് പൂർത്തിയാക്കി വിശ്വാസികൾ ഉയിർപ്പ് തിരുനാളിന്റെ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. പ്രാർത്ഥനകൾക്കൊപ്പം തന്നെ ഓരോ മലയാളി ഭവനങ്ങളിലും ഈസ്റ്റർ വിരുന്നൊരുക്കാനുള്ള തിരക്കിലാണ് എല്ലാവരും. ഈസ്റ്റർ എഗ്ഗ്, വറുത്തരച്ച ചിക്കൻ കറി, വട്ടയപ്പം, പിടി തുടങ്ങി വിരുന്നിന് മാറ്റ് കൂട്ടുന്ന പ്രധാന വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു.

ഈസ്റ്റർ എഗ്ഗ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈസ്റ്റർ എഗ്ഗ് ബദാം ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം. കുതിർത്ത് തൊലി കളഞ്ഞ ബദാം ഉണക്കി പൊടിച്ചെടുക്കുക. ഇതിൽ ഐസിങ് ഷുഗറും ആൽമണ്ട് എസൻസും ചേർത്ത് മിക്സ് ചെയ്ത് ഫ്രീസറിൽ വെക്കുക. പിന്നീട് ഇവ ചെറിയ ഉരുളകളാക്കി നടുവിൽ ജാം പുരട്ടി, മുട്ടയുടെ വെള്ളയും നാരങ്ങാനീരും ചേർത്ത ഐസിങ് മിശ്രിതത്തിൽ മുക്കിയെടുക്കുക. മുകളിൽ ചോക്ലേറ്റ് വിതറി അലങ്കരിക്കാം.

Also Read – നാടൻപിടിയും കോഴിക്കറിയും, ഈസ്റ്റർ കുശാലാക്കാൻ ഈ റെസിപി ഒന്നു നോക്കൂ…

വറുത്തരച്ച ചിക്കൻ കറി

ഈസ്റ്റർ വിരുന്നിലെ പ്രധാന വിഭവം വറുത്തരച്ച കോഴിക്കറി തന്നെയാണ്. തേങ്ങ മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് വറുത്തരച്ച് ചേർക്കുന്നത് കറിക്ക് പ്രത്യേക രുചി നൽകുന്നു. വെന്ത ചിക്കനിലേക്ക് ഈ കൂട്ടും ചതുരക്കഷണങ്ങളാക്കിയ കാപ്‌സിക്കവും ചേർത്ത് 15 മിനിറ്റ് വേവിക്കണം. വറുത്ത കിസ്മിസും കറിവേപ്പിലയും മുകളിൽ വിതറി വിളമ്പാം.

സുറിയാനി അപ്പം

പരമ്പരാഗത ശൈലിയിലുള്ള സുറിയാനി അപ്പം ഈസ്റ്റർ പ്രഭാതത്തിന് അനുയോജ്യമാണ്. പച്ചരി, തേങ്ങ, ജീരകം, ചെറിയ ഉള്ളി, വെളുത്തുള്ളി, ചോറ്, യീസ്റ്റ് എന്നിവ ചേർത്ത് അരച്ച് പുളിപ്പിക്കാൻ വെക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി, നെയ്യിൽ മൂപ്പിച്ച ചെറിയ ഉള്ളി മുകളിൽ വിതറി ചുട്ടെടുക്കാം.

വട്ടയപ്പം, പിടി, കൊഴുക്കട്ട

  • അരിയും തേങ്ങയും യീസ്റ്റും ചേർത്ത് അരച്ച് പുളിപ്പിച്ച് സ്റ്റീമറിൽ വേവിച്ചെടുക്കുന്ന മധുരമുള്ള വട്ടയപ്പം ഈസ്റ്റർ വിരുന്നിന് ഒഴിവാക്കാനാവാത്തതാണ്.
  • പിടി: വറുത്ത അരിപ്പൊടിയിൽ തേങ്ങയും ജീരകവും ഉള്ളിയും ചേർത്ത് കുഴച്ച് ഉരുളകളാക്കി വെള്ളത്തിൽ വേവിച്ചെടുക്കുന്ന ‘പിടി’ കോഴിക്കറിക്കൊപ്പം മികച്ച കോമ്പോയാണ്.
  • കൊഴുക്കട്ട: കുതിർത്ത കുത്തരി അരച്ച് തേങ്ങയും ഏലയ്ക്കയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ട ആരോഗ്യപ്രദവും രുചികരവുമാണ്.

Follow Us