AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Easter special Recipe: നാടൻപിടിയും കോഴിക്കറിയും, ഈസ്റ്റർ കുശാലാക്കാൻ ഈ റെസിപി ഒന്നു നോക്കൂ…

Step-by-Step Guide to Making the Perfect Pidi and Nadan Chicken: കേരളത്തിലെ ക്രിസ്തീയ ഭവനങ്ങളിൽ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂർ മേഖലയിൽ ഈസ്റ്റർ പ്രഭാതത്തിലെ താരം പിടിയും കോഴിക്കറിയും തന്നെയാണ്. തലമുറകളായി കൈമാറി വന്ന ഈ തനത് രുചിക്കൂട്ട് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Easter special Recipe: നാടൻപിടിയും കോഴിക്കറിയും, ഈസ്റ്റർ കുശാലാക്കാൻ ഈ  റെസിപി ഒന്നു നോക്കൂ…
Pidi And Chicken CurryImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 04 Apr 2026 | 05:39 PM

അൻപത് ദിവസത്തെ വലിയ നോയമ്പിന്റെ ആത്മീയ നിറവിൽ നിന്നും വിശ്വാസികൾ ഉയിർപ്പ് തിരുനാളിന്റെ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. പ്രാർത്ഥനകൾക്കൊപ്പം തന്നെ ഈസ്റ്റർ ആഘോഷങ്ങളിൽ പ്രധാനമാണ് വിഭവസമൃദ്ധമായ വിരുന്നും. കേരളത്തിലെ ക്രിസ്തീയ ഭവനങ്ങളിൽ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂർ മേഖലയിൽ ഈസ്റ്റർ പ്രഭാതത്തിലെ താരം പിടിയും കോഴിക്കറിയും തന്നെയാണ്. തലമുറകളായി കൈമാറി വന്ന ഈ തനത് രുചിക്കൂട്ട് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

നാടൻ പിടി

ഒരു പാനിൽ അരിപ്പൊടിയും തേങ്ങ ചിരകിയതും ചേർത്ത് നന്നായി വറുത്തെടുക്കുക. ഒരു കപ്പ് വെള്ളത്തിൽ വെളുത്തുള്ളി അരച്ചതും ജീരകവും ചേർത്ത് തിളപ്പിക്കുക. ഈ തിളച്ച വെള്ളം വറുത്ത പൊടിയിലേക്ക് ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി മാറ്റുക. ബാക്കിയുള്ള ജീരകം-വെളുത്തുള്ളി വെള്ളം വീണ്ടും തിളപ്പിച്ച് അതിലേക്ക് ഈ ഉരുളകൾ ഇട്ട് 5 മിനിറ്റ് വേവിക്കുക. മിശ്രിതം കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.

ALSO READ: പാർലറിൽ പോകേണ്ട, തക്കാളിയും പഞ്ചസാരയുമുണ്ടോ… കരിവാളിപ്പും ബ്ലാക് ഹെഡ്സും മാറി മുഖം തിളങ്ങും

വറുത്തരച്ച കോഴിക്കറി

ചതച്ച ഗരം മസാലകൾ ചേർത്ത് കോഴിയിറച്ചി പാതി വേവിക്കുക. മറ്റൊരു പാനിൽ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മസാലപ്പൊടികൾ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പാതി വെന്ത ചിക്കൻ ചേർത്ത് ഇളക്കുക. ശേഷം തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. കറി കുറുകി വരുമ്പോൾ മല്ലിയില വിതറി ചൂടോടെ പിടിക്കൊപ്പം വിളമ്പാം.

Follow Us