History Of Pappadam: ഒരു പിടിയിൽ പൊടിഞ്ഞുതീരുമെങ്കിലും അത്ര ചില്ലറക്കാരനൊന്നുമല്ല! അറിയാം, അൽപം പപ്പട വിശേഷം
History of Pappadam: കഞ്ഞി, പുട്ട്, സദ്യ, ബിരിയാണി, പായസം എന്തിനേറെ പറയണം കട്ടന്‍ ചായയ്ക്കൊപ്പംവരെ പപ്പടം കഴിക്കുന്നവരാണ് പലരും. ഒരു പിടിയിൽ പൊടിഞ്ഞുതീരുമെങ്കിലും പപ്പടം അത്ര ചില്ലറക്കാരനൊന്നുമല്ല.
മലയാളികൾക്ക് പപ്പടം ഒരു വികാരം തന്നെയാണ്. കഞ്ഞി, പുട്ട്, സദ്യ, ബിരിയാണി, പായസം എന്തിനേറെ പറയണം കട്ടന്‍ ചായയ്ക്കൊപ്പംവരെ പപ്പടം കഴിക്കുന്നവരാണ് പലരും. ഒരു പിടിയിൽ പൊടിഞ്ഞുതീരുമെങ്കിലും പപ്പടം അത്ര ചില്ലറക്കാരനൊന്നുമല്ല. കഞ്ഞിക്കൊപ്പം ഒരു കറിയില്ലെങ്കിൽ പോലും ഒരു പപ്പടം ഉണ്ടെങ്കിൽ വയറും മനസ്സും നിറയും.
ഒരു കൈയിൽ പപ്പടവും പിടിച്ച് കഞ്ഞി കുടിച്ച് പട്ടിണി മാറ്റിയ സുവർണ കാലം പലർക്കുമുണ്ട്. എന്നാൽ ഇന്ന് ചോറിനും തൊടുകറികൾക്കൊപ്പം ഒരു ആഡംബരമാണ് പപ്പടം. ഇന്ന് പലരും പപ്പടം ഒരു ബിസിനസായി ആരംഭിച്ചു. പ്രാദേശിക പേരുകളിലും ബ്രാൻഡുകളിലുമായി നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും എത്തുന്നുണ്ട്. എന്നുവച്ച് പപ്പടം നമ്മൾ ഉദ്ദേശിക്കുന്ന പോലെ മലയാളിയൊന്നുമല്ല. പല നാടുകളിൽ പല രീതികളിൽ, വേറിട്ട രുചികളിൽ പപ്പടമുണ്ട്. വലുപ്പത്തിലും നിർമാണത്തിലും മാത്രമല്ല പേരിലും വൈവിധ്യമുണ്ട്.
Also Read:ശ്വാസകോശ പ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം…; ചൂടുവെള്ളത്തിൽ ശർക്കര ചേർത്ത് കുടിക്കൂ
മിഴ്നാട്ടില്‍ അപ്പളമെന്നും ഉത്തരേന്ത്യയില്‍ പാപ്പഡ് എന്നും വിളിപ്പേരുള്ള ഭക്ഷ്യോത്പന്നമാണ് പപ്പടം. മലയാളി പൊള്ളിച്ചെടുക്കുമ്പോൾ, ക്രിസ്പിയായി പൊള്ളാതെ പൊരിച്ചെടുക്കുന്ന രീതിയാണ് തമിഴ് ജനതയ്ക്കുള്ളത്. ഇന്ത്യ വിട്ട് നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് എത്തുമ്പോൾ അവിടെയുമുണ്ട് വെവ്വേറെ പപ്പടങ്ങൾ.
പപ്പടത്തിന്റെ ഉത്ഭവസ്ഥലം തേടി പോയാൽ ചെന്നെത്തുന്നത് തമിഴ്നാടും കേരളവും കൊങ്കണും. എന്നാൽ ഇവിടങ്ങളിലൊന്നുമല്ല എന്ന അഭിപ്രായക്കാരുമുണ്ട്. എന്നാൽ ഇന്നും കേരള പപ്പടമാണ് പപ്പടങ്ങളിലെ രാജാവ്.
പപ്പടം വീട്ടിൽ ഉണ്ടാക്കാം. എങ്ങനെ
ചേരുവകൾ
ഉഴുന്ന് -1 കപ്പ്
ബേക്കിങ് സോഡാ -1/2 ടീസ്പൂൺ
ഉപ്പും വെള്ളവും ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
മിക്സിയിൽ ഒരു കപ്പ് ഉഴുന്ന് നന്നായി പൊടിച്ചെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ബേക്കിങ് സോഡാ, ഉപ്പ് ചേർത്ത് ആവശ്യാനുസരണം വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക .ഇതിലേക്ക് അല്പം നല്ലെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ഇത് ഒരു പത്ത് മിനിറ്റ് ഇടിച്ചെടുക്കണം. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തിൽ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. ഇതിലേക്ക് മൈദ പൊടി വിതറി കൊടുക്കുക. ശേഷം പരത്തികൊടുക്കുക.ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച് കട്ട് ചെയ്ത് ട്രെയിൽ വയ്ക്കുക. ഇത് പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം പപ്പടം കാച്ചാം. സ്വാദിഷ്ഠമായ പപ്പടം തയാർ.