Guruvayoor Temple: പഞ്ചസാരയും വെണ്ണയും കദളിപ്പഴവും…. ഗുരുവായൂരെ പ്രസാദം ഇങ്ങനെ കഴിച്ചിട്ടുണ്ടോ
Guruvayur temple prasadam: ഭഗവാന് സമർപ്പിച്ച ചില വിശേഷപ്പെട്ട പ്രസാദങ്ങൾ ഒന്നിച്ച് ചേർത്ത് കഴിക്കുമ്പോളാണ് അതിന്റെ യഥാർത്ഥ അനുഭൂതിയും ഫലവും ലഭിക്കുന്നത്.

Guruvayoor Prasadam
ഗുരുവായൂർ അമ്പലത്തിലെ പാൽപ്പായസത്തിന്റെ രുചി എല്ലാവർക്കുമറിയാം. കണ്ണന്റെ വെണ്ണക്കൊതിയും പ്രസിദ്ധം. ഇവിടെ എത്തിയാൽ കദളപ്പഴവും പഞ്ചസാരയും വാങ്ങാതെ ആരും മടങ്ങാറുമില്ല. ഇതെല്ലാം ചേർത്ത് ഒരു അടിപൊളി രുചിക്കൂട്ടുണ്ടെന്ന് അധികം ആർക്കും അറിയില്ല. ഭഗവാന് സമർപ്പിച്ച ചില വിശേഷപ്പെട്ട പ്രസാദങ്ങൾ ഒന്നിച്ച് ചേർത്ത് കഴിക്കുമ്പോളാണ് അതിന്റെ യഥാർത്ഥ അനുഭൂതിയും ഫലവും ലഭിക്കുന്നത്.
പ്രസാദ സേവയുടെ ശരിയായ രീതി
ഗുരുവായൂർ ക്ഷേത്രത്തിൽ സാധാരണയായി ലഭിക്കുന്ന മൂന്ന് പ്രധാന പ്രസാദങ്ങളായ പഞ്ചസാരയും വെണ്ണയും (നവനീതം) കദളിപ്പഴവും ഒരേസമയം ചേർത്ത് കഴിക്കുന്നതാണ് രുചി എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കഷ്ണം പഴത്തിൽ നല്ല നവനീതവും തരിതരിയായുള്ള പഞ്ചസാര പ്രസാദവും ചേർത്ത് കഴിക്കുന്നവർ ഏറെയുണ്ട്. പക്ഷെ അറിയാത്തവരും അധികമാണ്. ഇത് ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് കിട്ടുക. അതിനാൽ തന്നെ ഈ കോമ്പിനേഷൻ അത്ര ശ്രദ്ധിക്കാറുമില്ല.
Also Read:മുട്ടയോ ചിക്കനോ… ഇവരിലാരാണ് ശരീരഭാരം കുറയ്ക്കാൻ കേമൻ?
പിന്നിലെ വിശ്വാസം
- കദളിപ്പഴം: ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നിവേദ്യമാണ് കദളിപ്പഴം.
- വെണ്ണ: വെണ്ണക്കണ്ണൻ എന്ന് പേരെടുത്ത ഉണ്ണിക്കണ്ണന്റെ പ്രിയഭോജ്യമാണ് വെണ്ണ. നവനിതമായി സമർപ്പിക്കുന്ന ഈ വെണ്ണ ഭഗവാന്റെ വാത്സല്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്.
- പഞ്ചസാര: മധുരം ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും നൽകുന്നു.
ഈ മൂന്ന് പ്രസാദങ്ങളും ഒന്നിച്ച് കഴിക്കുമ്പോൾ, ഭഗവാന്റെ വാത്സല്യവും ഐശ്വര്യവും ഒരുമിച്ച് ലഭിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. അതിനാൽ അടുത്ത തവണ ഗുരുവായൂരിൽ ദർശനത്തിന് പോകുമ്പോൾ ഈ മൂന്ന് പ്രസാദങ്ങളും ഒരുമിച്ച് ചേർത്ത് സേവിക്കാൻ തീർച്ചയായും ശ്രദ്ധിക്കുക.