AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Butter chicken : ലോകത്തിലെ അ‍ഞ്ച് മികച്ച ചിക്കൻ വിഭവങ്ങളിലൊന്ന് ഇന്ത്യയിൽ നിന്ന്…. 1950 -ൽ ജനിച്ച ആ രുചിയുടെ കഥ ഇങ്ങനെ

Butter chicken from India: പ്രമുഖ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസിന്റെ വെബ്സൈറ്റിൽ 4.5 റേറ്റിംഗാണ് ഈ വിഭവത്തിനുള്ളത്.

Butter chicken : ലോകത്തിലെ അ‍ഞ്ച് മികച്ച ചിക്കൻ വിഭവങ്ങളിലൊന്ന് ഇന്ത്യയിൽ നിന്ന്…. 1950 -ൽ ജനിച്ച ആ രുചിയുടെ കഥ ഇങ്ങനെ
Butter Chicken 1Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 20 Nov 2025 14:17 PM

ലോകത്തിന്റെ രുചി ഭൂപടത്തിൽ ചിക്കൻ വിഭവങ്ങളുടെ പട്ടിക പരിശോധിച്ചാൽ ആദ്യ അഞ്ചിൽ ഇന്ത്യയും ഉണ്ടാകും. നമ്മുടെ ഡൽഹിയിൽ ജനിച്ച് ലോകം മുഴുവൻ വ്യാപിച്ച ബട്ടർ ചിക്കനാണ് മികച്ച ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എങ്ങനെ എന്നു നോക്കാം…

950-കളിൽ ഡൽഹിയിലെ മോത്തി മഹൽ റെസ്റ്റോറന്റിൽ കുന്ദൻ ലാൽ ഗുജ്‌റാൾ ആണ് ഈ വിഭവം അവതരിപ്പിച്ചത്. ഒരു ദിവസം റെസ്റ്റോറന്റിൽ ബാക്കിവന്ന തന്തൂരി ചിക്കൻ, തക്കാളി, ബട്ടർ, സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം ക്രീമും ചേർത്ത് തയ്യാറാക്കിയ ഈ വിഭവം വളരെ വേ​ഗം എല്ലാവരുടേയും പ്രീയപ്പെട്ടതായി മാറി. മുർഗ് മഖാനി എന്ന പേരിൽ ജനിച്ചെങ്കിലും ബട്ടർ ചിക്കനെന്നാണ് നാമെല്ലാം വിളിക്കുക. പ്രമുഖ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസിന്റെ വെബ്സൈറ്റിൽ 4.5 റേറ്റിംഗാണ് ഈ വിഭവത്തിനുള്ളത്.

ലോകത്തിലെ മികച്ച 10 ചിക്കൻ വിഭവങ്ങൾ

 

  1. പിലിക് ടോപ്കാപ്പി (തുർക്കി) ( ഒന്നാം സ്ഥാനം )
  2. ർഫിസ്സ (മൊറോക്കോ) ( രണ്ടാം സ്ഥാനം)
  3. കൊറിയൻ ഫ്രൈഡ് ചിക്കൻ (ദക്ഷിണ കൊറിയ)
  4. പെറുവിയൻ റോസ്റ്റ് ചിക്കൻ (പെറു)
  5. ബട്ടർ ചിക്കൻ (ഇന്ത്യ)
  6. കാരേജ് (ജപ്പാൻ)
  7. ഫ്രഞ്ച് റോസ്റ്റ് ചിക്കൻ (ഫ്രാൻസ്)
  8. ഡാക്ക് ഗാൽബി (ദക്ഷിണ കൊറിയ)
  9. ചിക്കൻ കറാഹി (പാകിസ്ഥാൻ)
  10. ഇനാസൽ നാ മനൊക് (ഫിലിപ്പീൻസ്)

ഇതുകൂടാതെ, മറ്റ് ഇന്ത്യൻ വിഭവങ്ങളായ തന്തൂരി ചിക്കൻ (റാങ്ക് 14), ചിക്കൻ ടിക്ക (റാങ്ക് 35), ചിക്കൻ 65 (റാങ്ക് 38) എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ALSO READ: ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തെല്ലാം?

തയ്യാറാക്കേണ്ടത് ഇങ്ങനെ

 

രുചികരമായ ഈ വിഭവം വീട്ടിൽ ഉണ്ടാക്കാൻ, ചിക്കൻ ആദ്യം ഉപ്പ്, മുളകുപൊടി, നാരങ്ങാനീര് എന്നിവയിൽ മാരിനേറ്റ് ചെയ്യണം. തുടർന്ന് തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മസാലകൾ എന്നിവ ചേർത്ത് 3-4 മണിക്കൂർ വെക്കുക. ഓവനിൽ ബട്ടർ പുരട്ടി ചുട്ടെടുത്ത ശേഷം, ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റി തക്കാളി പ്യൂരി, ഉപ്പ്, മസാല, തേൻ/പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കിയ മഖാനി ഗ്രേവിയിൽ ചേർക്കുക. അവസാനം ക്രീം ചേർത്ത് നാൻ/പറാത്ത എന്നിവയ്‌ക്കൊപ്പം വിളമ്പാം.